Home Entertainment Celebrities

ഇത് ജോർജുകുട്ടിയുടെ ഇളയമകൾ തന്നെയാണോ? എസ്തർ അനിലിന്റെ പുതിയ കിടിലൻ മേക്കോവർ കണ്ട് കണ്ണുതള്ളി ആരാധകർ

20

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകളായി 2 വെട്ടം അഭിനയിച്ച ബാലതാരമാണ് എസ്തർ അനിൽ. മോഹൻലാൽ ശ്രീനിവാസൻ ടികെ രാജീവ് കുമാർ കൂട്ടുകെട്ടിൽ ഇറങ്ങിയ ഒരു നാൾ വരും എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യം എസ്തർ മോഹൻലാലിന്റെ മകളായി അഭിനയിച്ചത്. പിന്നീട് ദൃശ്യത്തിലും.

2010ൽ നല്ലവൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് എസ്തർ അഭിനയരംഗത്തേക്ക് വന്നത്.
എന്നാൽ മലയാളികളുടെ മനസ്സിൽ എസ്തർ ചേക്കേറിയത് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു.

Advertisements

2013 ഡിസംബർ മാസം തീയേറ്ററുകൾ എത്തി ബോക്‌സ് ഓഫീസ് കളക്ഷനുകൾ എല്ലാം തകർത്ത് വാരി ഓളമുണ്ടാക്കിയ സിനിമയായിരുന്നു ദൃശ്യം. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. സിനിമ ഇറങ്ങി വർഷങ്ങളോളം ആയിട്ടും അതിലെ കാര്യങ്ങൾ മലയാളികളുടെ ഓർമ്മയിൽ നിൽക്കുന്നുണ്ട്.

സിനിമയിൽ മോഹൻലാൽ അഭിനയിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയമകളായി അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ഒരാളാണ് എസ്‌തേർ അനിൽ. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

കാളിദാസ് ജയറാം ജീത്തു ജോസഫ് ചിത്രമായ മിസ്സിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.

പിന്നീട് ഇങ്ങോട്ട് ഒന്ന് രണ്ട് സിനിമകളിൽ എസ്‌തേർ അഭിനയിച്ചു. ഇപ്പോഴിതാ മഞ്ജു വാര്യർക്കൊപ്പം 7 വർഷങ്ങൾക്ക് ശേഷം സന്തോഷ് ശിവൻ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലും എസ്തർ അഭിനയിക്കുന്നുണ്ട്. എസ്തറിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ഏറെ താല്പര്യപ്പെടാറുണ്ട് ഈ കുട്ടി താരത്തിന്റെ ആരാധകർ.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എസ്തർ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അവസാനമായി എന്നാണ് ഒരു ഫോട്ടോഷൂട്ട് ചെയ്തെന്ന് എനിക്ക് ഓർമ്മയില്ല. എന്റെ സുഹൃത്ത് മേക്കപ്പ് ആർട്ടിസ്റ്റായ ജോ കഴിഞ്ഞ രണ്ട് മാസമായി ഒരെണ്ണം ചെയ്യാൻ വേണ്ടി നിർബന്ധിക്കും ഇതാണ് അത്, എസ്തർ ഫോട്ടോസിനൊപ്പം കുറിച്ചു.

ഫാഷൻ ഫോട്ടോഗ്രാഫറായ നിഥിൻ സജീവാണ് ഫോട്ടോസ് എടുത്തത്. ഏതായലുംഎസ്തറിന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ് .

Advertisement