കുട്ടി നിക്കറിട്ട് കൂട്ടുകാർക്ക് ഒപ്പം പിറന്നാൾ ആഘോഷിച്ച് നടി സംയുക്ത മേനോൻ: കുരുപൊട്ടി സദാചാര ആങ്ങളമാർ

52

മലയാളി പ്രേക്ഷകരുടെ ഹൃദയം ചുരുങ്ങിയ കാലംകൊണ്ട് കൈയ്യടക്കിയ അഭിനേത്രിയാണ് നടി സംയുക്ത മേനോൻ. പാലക്കാട് സ്വദേശിനിയായ താരം എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്കോൺ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ഈ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Advertisements

പിന്നീട് തീവണ്ടി, ലില്ലി, ഉയരെ, ഒരു യമണ്ടൻ പ്രേമകഥ, എടക്കാട് ബെറ്റാലിയൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോൾ മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഏറെ പ്രിയപ്പെട്ട ഒരാളാണ് സംയുക്ത മേനോൻ.

അതേ സമയം സിനിമയിലെ മുൻനിര നായികമാരുടെ ജന്മദിനം ആരാധകർ എപ്പോഴും ആഘോഷം ആകാറുണ്ട്. അവരുടെ സിനിമകളിലെ സീനുകളും ചേർത്ത് നടന്മാരുടെ ജന്മദിനത്തിന് ഇറക്കുന്ന പോലെ മാഷപ്പുകൾ ഇപ്പോൾ നടിമാരുടെ ജന്മദിനത്തിലും ഇറങ്ങാറുണ്ട്.

അതുപോലെ നടിമാരുടെ ജന്മദിനത്തിൽ ആരാധകർ ചില സർപ്രൈസ് ഗിഫ്റ്റുകൾ അയച്ചുകൊടുക്കാറുമുണ്ട്. ഈ കഴിഞ്ഞ ദിവസമായിരുന്നു നടി സംയുക്ത മേനോന്റെ ജന്മദിനം. സംയുക്ത തന്റെ ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

അതോടൊപ്പം തന്നെ ഈ ജന്മദിനത്തിൽ തന്റെ ജന്മനാടായ പാലക്കാടുള്ള കൈത്തറി നെയ്ത്തുകാരായ സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു. സ്‌കൂളിലേക്ക് പോകുമ്പോൾ സംയുക്ത കാണാറുള്ള സ്ഥിരം കാഴ്ച വീണ്ടും ഓർത്തെടുക്കുകയും അത് ആരാധകർക്കൊപ്പം ഷെയർ ചെയ്യുകയും ചെയ്തു.

കൈത്തറകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് സംയുക്ത ഈ കാര്യം ജന്മദിനതോട് അനുബന്ധിച്ച് പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ സ്വന്തം മഹാനടിക്ക് എന്ന കേക്കിൽ എഴുതി സംയുക്തയുടെ കൂട്ടുകാരും സർപ്രൈസ് ഒരുക്കിയിരുന്നു. ഇതോടൊപ്പം തന്നെ തന്റെ ആരാധകരും സ്‌പോൺസേർസും അയച്ചുകൊടുത്ത കേക്കുകളുമൊക്കെ സംയുക്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

നല്ല മുടിയുണ്ടായിരുന്ന സംയുക്ത ഇപ്പോൾ മുടിയൊക്കെ മുറിച്ച് ആളാകെ മാറി പോയി. ഫോട്ടോയിലെ താരത്തിന്റെ വസ്ത്രധാരണത്തെ പറ്റി സദാചാര ആങ്ങളമാർ മോശം കമന്റുകൾ ഇട്ടിട്ടുണ്ട്. കുട്ടി നിക്കറിട്ട് ഇങ്ങനെ നിൽക്കാൻ നാണിമില്ലേ എന്നാണ് പലരും ചോദിക്കുന്നത്.

അതേ സമയം ജയസൂര്യ നായകനാകുന്ന വെള്ളം ആണ് സംയുക്തയുടേതായി അടുത്ത് റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിൽ തനി നാടൻ ഗെറ്റപ്പിലാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്.

ക്യാപ്റ്റൻ ഒരുക്കിയ പ്രജേഷ് സെന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്തയുടെ പിറന്നാൾ സ്‌പെഷ്യലായി ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള പോസ്റ്റർ പുറത്തു വിട്ടിരുന്നു.

2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്. അപ്രതീക്ഷിതമായാണ് ചിത്രത്തിലേക്ക് എത്തുന്നത്. നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ആദ്യം റിലീസ് ചെയ്തത് തീവണ്ടിയായിരുന്നു.

പെണ്ണിന്റെ സഹന ശക്തിയെ കുറിച്ച് പറയുന്ന ചിത്രത്തിൽ ഒരു ഗർഭിണിയായിട്ടാണ് സംയുക്ത അഭിനയിച്ചത്. പ്രസവിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഗർഭിണിയായ യുവതിയെ ഒരു കൂട്ടം ആളുകൾ തട്ടികൊണ്ട്, പോവുന്നതും അവിടുന്ന് രക്ഷപെടുന്നതിനായി ആ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.

Advertisement