18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ അടുത്തത് ബിക്കിനിയാണോ എന്ന് സദാചാരവാദികൾ: വായടപ്പൻ മറുപടി കൊടുത്ത് അനശ്വര രാജൻ

157

മലയാളത്തിന്റെ ലേഡിസൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന താരമാണ് അനശ്വര രാജൻ. അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങളിലെ നായികാ വേഷത്തോടെ അനശ്വര യുവപ്രേക്ഷകരുടെ ഹരമായി മാറിയിരുന്നു.
കഴിഞ്ഞ ദിവസം അനശ്വര തന്റെ 18ാം പിറന്നാൾ ആഘോഷിച്ചിരുന്നു. അതിന് ശേഷം അനശ്വരക്കെതിരെ സോഷ്യൽ മീഡിയയിൽ സദാചാരണ ആക്രമണം അരങ്ങേറിയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ അനശ്വര പങ്കുവെച്ച പുതിയ ചിത്രമായിരുന്നു സദാചാരവാദികളെ ചൊടിപ്പിച്ചത്. അൽപം ബോൾഡ് ലുക്കിലാണ് അനശ്വര ഈ ചിത്രത്തിലെത്തിയിരുന്നത്. പൊതുവെ സിമ്പിൾ ലുക്കിൽ എത്താറുള്ള അനശ്വരയുടെ ബോൾഡ് ലുക്കിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ എന്നാണ് ഒരു കമന്റ്. അടുത്തത് ബിക്കിനിയായിരിക്കുമോ എന്നാണ് മറ്റൊരു കമന്റ്. അശ്ലീല കമന്റുകളും സദാചാര ആക്രണവും ഒരുഭാഗത്ത് വരുമ്പോഴും അനശ്വരക്ക് പിന്തുണയുമായി നിരവധി പേരാണ് വന്നത്.

എന്നാൽ വസ്ത്രത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മറുപടി നൽകി അനശ്വര രംഗത്തെത്തിയിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിൽ തന്നെ വിമർശിച്ചവർക്ക് അതേ വസ്ത്രം അണിഞ്ഞ് മറ്റൊരു ചിത്രം പങ്കുവെച്ചായിരുന്നു നടിയുടെ മറുപടി.

ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടുവിൻ എന്ന് അനശ്വര കുറിച്ചു.

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ചിലരെ പ്രകോപിപ്പിച്ചത്. പതിനെട്ട് വയസ്സാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ, നാണമില്ലെ ഈ വസ്ത്രം ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആങ്ങളമാരുടെ വിളയാട്ടം.

Advertisement