അത്യുഗ്രൻ സിനിമയായിട്ടും മോഹൻലാലിന്റെ ആ ചിത്രം പരാജയപ്പെടാൻ കാരണമായത് ഉർവശിയുടെ ഒരഭിമുഖത്തിലെ ആ വാക്കുകൾ: സംഭവം ഇങ്ങനെ

9497

സൂപ്പർഹിറ്റ് സംവിധായകൻ പ്രിയദർശന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു മുഥുനം. മലയാളത്തിന്റെ താരരാജാവ് മോഹൻലാവും ശ്രീനിവാസനും ഉർവ്വശിയും പ്രധാനവേഷത്തിലെത്തി കുടുംബ പശ്ചാത്തലത്തിലിറങ്ങിയ സിനിമയായിരുന്നു മിഥുനം.

പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും മോഹൻലാലും ഉർവ്വശിയും ഇന്നസെന്റുമടക്കമുള്ള താരങ്ങളുടെ മികച്ച് പ്രകടനം ഉണ്ടായിട്ടും ബോക്‌സോഫിൽ സിനിമ പക്ഷേ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാൽ പിന്നീട് ഏറെ അംഗീകരിക്കപ്പെട്ട സിനിമ ടിവി ചാനലുകളിൽ പലപ്പോഴും ഏറെ കൈയടി നേടിയിരുന്നു.

Advertisements

എന്നാൽ ഇത്രയും മികച്ച സിനിയായിട്ടും എന്തുകൊണ്ടാണ് സിനിമ തിയേറ്ററിൽ വിജയമാകാത്തത് എന്ന ചോദ്യത്തിന് ഉത്താരമായി പറയപ്പെടുന്നത് ആ സമയത്തുള്ള ഉർവ്വശിയുടെ ഒരു അഭിമുഖമാണ് കാരണമെന്നാണ്. സ്‌കൂൾ അവധിക്കാലവും വിഷു സീസണും ലക്ഷ്യം വെച്ച് 1993 മാർച്ച് 21ന്‌കേരളത്തിലെ തീയ്യേറ്ററുകളിൽ മിഥുനം റിലീസ് ചെയ്ത സമയത്തായിരുന്നു സംഭവം.

ഉർവ്വശി ഒരു സിനിമാ വാരികക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്‌നേഹവും ഒക്കെയുണ്ട്. പക്ഷെ,ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ സുലോചനയോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല.

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

എനിക്ക് തീരെ താൽപ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാൻ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തിൽ സുലോചനയുടേത്. അതെന്താ, ആ ഭർത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാൻ കഴിയാത്ത ആളുകൾ കല്യാണം കഴിക്കാൻ പാടില്ലേ. ഭർത്താവിനെ അളവിൽ കവിഞ്ഞ് സ്‌നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന.

അവൾ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്‌നേഹമെങ്കിലും അയാൾക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്‌നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയിൽ പറയുന്നുണ്ട്.

മിഥുനം എന്ന സിനിമയുമായി ബന്ധപ്പെട്ടവർക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാൻ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്.ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂർവ്വം ആഗ്രഹമില്ലെന്നായിരുന്നു ഉർവശി അന്ന് പറഞ്ഞത്. അത് നെഗറ്റീവായി കേരളത്തിലെ കുടുംബ പ്രേക്ഷകർ എടുത്തതാണ് സിനിമയുടെ പരാജയകാരണമായതെന്ന് അന്ന് പൊതുവേ ആരോപണം ഉയർന്നിരുന്നു.

അതേ സമയം ആ സിനിമയിലെ ഒരു രസകരമായി രംഗത്തെകുറിച്ചും ഉർവ്വശി പരഞ്ഞിരുന്നു. അതിങ്ങനെ: അതിലെ ഒരു സീൻ ഇന്നും ഓർക്കുമ്പോൾ ഭയങ്കര രസമാണ് ലാലേട്ടനും ശ്രീനിയേട്ടനും എന്നെ ചുമന്നാണ് കുറെ ദൂരം നടന്നത്. സിനിമയിൽ കാണിക്കുന്നതിലും കൂടുതൽ അവർ നടന്നു. എന്റെ വെയിറ്റ് കൊണ്ട് ഞാൻ എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്നൊക്കെ ശ്രീനിയേട്ടൻ ചോദിച്ചു കൊണ്ടിരുന്നുകാരണം ലാലേട്ടനേക്കാൾ ബുദ്ധിമുട്ടിയത് ശ്രീനിയേട്ടനായിരുന്നുവെന്നും ഉർവശി പറയുന്നു.

ലാലേട്ടനേക്കാൾ ശ്രീനിയേട്ടന് പൊക്കം കുറവായതിനാൽ അദ്ദേഹത്തിന്റെ ചുമലിൽ ആയിരുന്നു വെയിറ്റ് ഏറെയും. ലോകത്ത് ഒരു നായികയും പായയിൽ ചുരുണ്ടുകൂടി നായകനൊപ്പം ഒളിച്ചു കടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. എനിക്കാണ് ആ ഭാഗ്യം ലഭിച്ചത് പലരും മിഥുനത്തിലെ പായ സീനിനെക്കുറിച്ച് ചോദിക്കുമ്പോൾ ഡ്യൂപ്പ് ആണോ എന്ന് ചോദിക്കാറുണ്ട്.

Also Read
ഫഹദിന്റെ കണ്ണുകളിൽ എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു, അത് എന്നെയും കുടുക്കി, ബാംഗ്ലൂർ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി പോയിരുന്നു: തുറന്നു പറഞ്ഞ് നസ്‌റിയ

ആ സീനിൽ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എന്നെ തന്നെയാണ് അവർ രണ്ടു പേരും കൂടി ചുമന്ൻ കൊണ്ട് നടന്നത്.ഞാൻ ലാലേട്ടനും ശ്രീനിയേട്ടനും കൊടുത്ത വലിയ പണിയായിരുന്നു ആ സീൻ എന്നും ഉർവ്വശി പറഞ്ഞിരുന്നു.

Advertisement