സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

13233

മലയാളികൽ ഏറെ സുപരിചിതയായ നടിയാണ് ബീനാ ആന്റണി. സിനിമയിൽ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളിൽ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്.

Advertisements

ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. സീരിയൽ നടൻ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. അതേ സമയം ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്.

Also Read
ഫഹദിന്റെ കണ്ണുകളിൽ എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു, അത് എന്നെയും കുടുക്കി, ബാംഗ്ലൂർ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി പോയിരുന്നു: തുറന്നു പറഞ്ഞ് നസ്‌റിയ

അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോടിയിൽ ബീന ആന്റണിയെത്തുന്നതിന്റെ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്. ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങളെ കുറിച്ചാണ് ബീന പറയുന്നത്.

മനോജിന് വന്ന അസുഖത്തെ കുറിച്ച അസുഖത്തെക്കുറിച്ച് ബീന പറഞ്ഞതിങ്ങനെ. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയി. അത്രയും സീരിയസ് ആയിരുന്നു അവസ്ഥ. എത്രയോ ലക്ഷം ആൾക്കാർ ദിവസവും വിളിച്ച് വിവരം അന്വേഷിക്കും ആയിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞങ്ങൾ നോർമൽ ലൈഫിലേക്ക് തിരിച്ചു വന്നത്.

ഇൻഡസ്ട്രിയിൽ വന്ന ശേഷം എനിക്ക് നല്ല ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു. ഞാൻ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. പുള്ളിക്കാരനും ഓകെ പറഞ്ഞു. വീട്ടിൽ എല്ലാം അറിയമായിരുന്നു. പ്രണയിച്ച് എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്.

നടൻ കൃഷ്ണകുമാറാണ് എന്നോട് പറഞ്ഞത്, എടീ നീ ചീറ്റ് ചെയ്യപ്പെടുകയാണ് അയാൾ വിവാഹിതനാണ് എന്ന്. പക്ഷെ ഞാൻ വിശ്വസിച്ചില്ല. കൃഷ്ണകുമാർ ഉറപ്പിച്ച് പറഞ്ഞു, എന്റെ ഭാര്യ വീടിന് അടുത്താണ് അയാൾ ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പം കഴിയുന്നത് എന്ന് പിന്നീട് എന്നിക്കത് ബോധ്യമായി എന്നും ബീനാ ആന്റണി പറയുന്നു.

Also Read
അമ്മയ്‌ക്കൊപ്പം വ്യായാമം ചെയ്ത് കുഞ്ഞു കമല ; അശ്വതി ശ്രീകാന്ത് പങ്കുവെച്ച മനോഹര ചിത്രം ഏറ്റെടുത്ത് ആരാധകർ

Advertisement