അസംബന്ധം, മോഹൻലാലിനെ വെച്ച് താൻ സിനിമ ചെയ്യുന്നില്ല, ആരാണ് ഇതൊക്കെ എഴുതി വിടുന്നത്: വെളിപ്പെടുത്തലുമായി ജോഷി

127

ഏതാണ്ട് 44 ഓളം വർഷങ്ങളായി സിനിമാ സംവിധാന രംഗത്ത് തിളങ്ങി നിൽക്കുന്ന സംവിധായകൻ ആണ് ജോഷി. തലമുറ വ്യത്യാസം ഇല്ലാതെ മലയാളത്തിലെ ഒട്ടുമിക്ക സംവിധായകർക്ക് ഒപ്പവും സിനിമ ഒരുക്കിയിട്ടുള്ള വ്യക്തി കൂടിയാണ് ജോഷി.

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലും നിരവധി സൂപ്പർഹിറ്റുകൾ ആണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അടുത്തിടെ മോഹൻലാലുമായി ചേർന്ന് ജോഷി പുതിയ സിനിമ ഒരുക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisements

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

എന്നാൽ മോഹൻലാലിന് ഒപ്പ സിനിമ ചെയ്യുന്നുവെന്ന വാർത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോഷി ഇപ്പോൾ. പ്രചരി ക്കുന്ന വാർത്ത അസംബന്ധം ആണെന്നും ഇത്തരം കാര്യങ്ങൾ ആര് എഴുതി വിടുന്നതാണെന്ന് അറിയില്ലെന്നും ജോഷി പറയുന്നു.

കാൻ മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹൻലാൽ ജീത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷം ജോഷി ചിത്രം ആരംഭിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതൊക്കെ ആര് എഴുതി വിടുന്നതാണെന്ന് അറിയില്ല. എന്തായാലും പ്രചരിക്കുന്ന വാർത്തകൾ അസത്യമാണ്.

ചില കഥാരചനകൾ നടക്കുന്നുണ്ട്. അതാദ്യം എഴുതി പൂർത്തിയാക്കണം. ഇഷ്ടപ്പെടണം. അതിനൊക്കെ ശേഷമേ ഇത് സംബന്ധിച്ച എന്തെങ്കിലും സ്ഥിരീകരണം ഉണ്ടാകൂ എന്നും ജോഷി വ്യക്തമാക്കി. അതേ സമയം ലൈല ഒ ലൈല എന്ന സിനിമയ്ക്കായാണ് മോഹൻലാലും ജോഷിയും അവസാനമായി ഒന്നിച്ചത്.

2015ൽ പുറത്തിറങ്ങിയ ചിത്രത്തിന് തിയേറ്ററുകളിൽ വിജയം കൈവരിക്കാൻ സാധിച്ചില്ല. അമല പോൾ ആയിരുന്നു സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. അതിന് മുമ്പ് ഇറങ്ങിയ ജോഷി മോഹൻലാൽ ചിത്രം ലോകാപാലും ദയനീയ പരാജയമായി മാറിയിരുന്നു.

Also Read
വൈകല്യത്തെ മനോധൈര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും തോൽപ്പിക്കാൻ കഴിയുമെന്ന് തെളയിച്ച് സൽമാൻ ; അകറ്റിനിർത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ചേർത്തുനിർത്തിയതോടെ ഉണ്ടായ മാറ്റമാണ് തന്റെ മകന്റേതെന്ന് ഉമ്മ : ജന്മനാ ഉള്ള വൈകല്ല്യത്തിലും സൽമാൻ കുറ്റിക്കോട് സെലിബ്രിറ്റിയായ കഥ

നിലവിൽ സുരേഷ് ഗോപി നായകനാകുന്ന ‘പാപ്പൻ’ എന്ന സിനിമയാണ് ജോഷി സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആർ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisement