തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിന് കല്യാണക്കുറി നൽകാനെത്തി നയൻതാരയും വിഘ്നേഷും; ക്ഷണിക്കാൻ കൂടെ എത്തിയത് നയൻസിന്റെ പ്രിയ സുഹൃത്ത് ഉദയനിധി

334

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രതിതലൂടെ ജയറാമിന്റെ നായികയായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ താരമായി മാറിയ നടിയണ് നയൻതാര. പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമായിരുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ താര. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ശക്തമായ സാന്നിധ്യമാണ്

ഇന്ത്യൻ സിനിമയിൽ തന്നെ നയൻതാരയെ പോലൊരു താരത്തെ വേറെ കാണാനാകില്ലെന്ന് നിസ്സംശയം പറയാം. ഒരുപാട് ആരാധകരുള്ള താരമാണ് നയൻതാര. ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് നയൻതാര. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നയൻതാര ഹിന്ദിയിൽ എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജവാൻ എന്നാണ് ചിത്രത്തിന്റെ പേര്.

Advertisements

അതേ സമയം നയൻതാരയും തമിഴിലെ യുവ സംവിധായകൻ വിഗ്‌നേഷ് ശിവനും ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട കമിതാക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നയൻതാരയും വിഗ്‌നേഷനും തമ്മിലുള്ള വിവാഹം ജൂൺ 9 ന് ആണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന താര വിവാഹമാണ് സൂപ്പർനായിക നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും.

Also Read
അസംബന്ധം, മോഹൻലാലിനെ വെച്ച് താൻ സിനിമ ചെയ്യുന്നില്ല, ആരാണ് ഇതൊക്കെ എഴുതി വിടുന്നത്: വെളിപ്പെടുത്തലുമായി ജോഷി

താര വിവാഹം ജൂൺ ഒൻപതിന് നടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഇരുവരും വിവാഹം ക്ഷണിക്കാനെത്തിയ ചിത്രങ്ങൾ വൈറലാവുകയാണ്. സിനിമാ നിരീക്ഷകനായ രമേശ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്റ്റാലിന്റെ മകനും നടനും സംവിധായകനും എംഎൽഎയും നയൻതാരയുടെ അടുത്ത സുഹൃത്തുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് ഇരുവരും മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനെത്തിയത്.

അടുത്തിടെ താരങ്ങളുടേതെന്ന് കരുതപ്പെടുന്ന ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നിരുന്നു. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്. മോഷൻ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂൺ ഒൻപതിന് തിരുപ്പതിയിൽവച്ചായിരിക്കും വിവാഹമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയൻ, വിക്കി എന്നാണ് വധൂവരൻമാരുടെ പേര് കത്തിൽ രേഖപ്പെടുത്തിയിരുന്നത്.

2015ൽ പുറത്തിറങ്ങിയ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. കഴിഞ്ഞ വർഷം താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. നയനും വിക്കിയും വീണ്ടുമൊന്നിച്ച പുതിയ ചിത്രമായ കാതുവാക്കുലെ രെണ്ട് കാതൽ കഴിഞ്ഞ ഏപ്രിൽ 28നാണ് തിയേറ്ററുകളിൽ എത്തിയത്.

വിജയ് സേതുപതി നായകനായ ചിത്രത്തിൽ സാമന്തയാണ് മറ്റൊരു നായിക. ഓ 2 എന്ന തമിഴ് ചിത്രമാണ് നയൻതാര യുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അജിത്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ.

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

Advertisement