ഇത് ശരിയാണെങ്കിൽ ഇതുവരെ ഇക്കാര്യം അയാൾ കോടതിയെ അറിയിച്ചിട്ടില്ല, ഗോപി സുന്ദറിന് എതിരെ ആദ്യ ഭാര്യ പ്രിയ

5149

മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷും പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരും ചേർന്ന നിൽക്കുന്ന ഒരു ഫോട്ടോ പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്, അനുഭവങ്ങളുടെ കനൽ വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് ക്യാപ്ഷൻ നൽകി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പിന്നീട് ഇരുവരുടേയും ഭൂതകാലം ചികഞ്ഞെടുത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഗോപി സുന്ദറിന് ഭാര്യയും 2 മക്കളും ഇത് കൂടാതെ ഒരു ലിവിങ് ടുഗദർ റിലേഷൻ ഷിപ്പും ഉണ്ടായിരുന്നു. അമൃത വിവാഹ മോചിതയും ആയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയർന്നത്.

Advertisements

Also Read
തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിന് കല്യാണക്കുറി നൽകാനെത്തി നയൻതാരയും വിഘ്നേഷും; ക്ഷണിക്കാൻ കൂടെ എത്തിയത് നയൻസിന്റെ പ്രിയ സുഹൃത്ത് ഉദയനിധി

ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയായ പ്രിയയുടെ തുറന്നു പറച്ചിൽ ആണ് വൈറലായി മാറുന്നത്. ഗോപി സുന്ദറും പ്രിയയും രണ്ട് മക്കളുമൊപ്പമുള്ള നിരവധി പഴയ ചിത്രങ്ങൾ ഇപ്പോഴും ഗോപിയുടെ മുൻ ഭാര്യ പ്രിയയുടെ ഫേസ്ബുക്ക് അക്കൌണ്ടിലുണ്ട്.

തങ്ങളിപ്പോഴും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് ഒരിക്കൽ ഫേസ്ബുക്കിലൂടെ തന്നെ പ്രിയ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എങ്ങനെയാണ് മീഡിയയിലൂടെ ആളുകളെ തെറ്റിധരിപ്പിക്കുന്നത് എന്ന് നോക്കൂ. ഇത് ശരിയാണെങ്കിൽ ഇതുവരെ കോടതിയെ ഇക്കാര്യം അയാൾ അറിയിച്ചിട്ടില്ല.

എന്നിരുന്നാലും ഒരാളെ ഇത്രയുംകാലം കൂടെ കൂട്ടിയതിന് ആശംസകൾ, എന്നാണ് പ്രിയ ഗോപിസുന്ദർ കുറച്ചുനാൾ മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇടയ്ക്ക് അഭയ ഹിരൺമയിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെയ്ക്കാറുണ്ടായിരുന്നു. വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇവർ ഒന്നിച്ചിരുന്നു. ഗോപിയുടെ സംഗീതത്തിൽ ഒരുങ്ങിയ നിരവധി ഗാനങ്ങൾ അഭയ ആലപിച്ചിട്ടുണ്ട്.

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

2018മുതൽ ഗായിക അഭയയോടൊപ്പം ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ഗോപി. കുറച്ചുനാൾ മുമ്പ് ഒരുമിച്ചതിന്റെ 9 വർഷങ്ങൾ എന്നു കുറിച്ചുകൊണ്ട് ഗോപിസുന്ദർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് മറുപടിയുമായി പ്രിയ എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Advertisement