അമ്മയ്‌ക്കൊപ്പം വ്യായാമം ചെയ്ത് കുഞ്ഞു കമല ; അശ്വതി ശ്രീകാന്ത് പങ്കുവെച്ച മനോഹര ചിത്രം ഏറ്റെടുത്ത് ആരാധകർ

304

മിനിസ്‌ക്രീനിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽകുന്ന താരമാണ് അശ്വതി ശ്രീകാന്ത്. മിനിസ്‌ക്രീൻ ഷോകളിലെ അവതാരികയായും പരമ്പരകളിൽ അഭിനേത്രിയായും അതിനെല്ലാം ഉപരി വ്ലോഗറും ആർ.ജെ.യായുമെല്ലാം പ്രേക്ഷകരോട് ഏറെ അടുത്തു നിൽക്കുന്ന താരമാണ് അശ്വതി. അശ്വതിയുടെ യൂട്യൂബ് ചാനലും സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഇളയ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

ALSO READ

Advertisements

ലംബോർഗിനി ട്രോൾ ഞങ്ങൾക്ക് ഒക്കെ നല്ല വിഷമമായി, പക്ഷെ അമ്മയെ അത് വലുതായൊന്നും ബാധിച്ചതേയില്ല ; മല്ലിക സുകുമാരൻ അത് മനോഹരമായി കൈകാര്യം ചെയ്തതിനെ കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

പദ്മയ്ക്കും കമലയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും നല്ലനിമിഷങ്ങളുമെല്ലാം അശ്വിനി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കമലയ്ക്കൊപ്പമുള്ള ചിത്രമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്. വെറും ചിത്രം എന്ന് പറഞ്ഞാൽപോര, അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യുകയാണ് കമല. ‘അമ്മയ്ക്കൊപ്പം ആരാണ് വ്യായാമം ചെയ്യാൻ എത്തിയിരിക്കുന്നത് എന്ന് നോക്കൂ’, എന്ന അടിക്കുറിപ്പോടെയാണ് അശ്വതി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിലത്ത് വിരിച്ചിരിക്കുന്ന റെഡ് കാർപ്പെറ്റിലാണ് കുഞ്ഞു കമല അമ്മയ്ക്കൊപ്പം ഇരിക്കുന്നത്. വ്യായാമത്തിനായി ഇരിക്കുന്ന അശ്വതിയാകട്ടെ ഒപ്പം വ്യായാമം ചെയ്യാൻ എത്തിയ കുഞ്ഞിനെ നോക്കിയിരിക്കുകയാണ്.

ALSO READ

ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ ക്വീൻ എന്ന അഖിൽ ; സിഗരറ്റും വലിച്ചൊരു പോക്ക് പോയിട്ടുണ്ട്, സിനിമയിൽ ഇല്ല ഇത്രയും മാസെന്ന് സൂരജ് : ജാസ്മിൻ എം മൂസ ബിഗ് ബോസ് ഷോയിൽ നിന്നും സ്വയം പിൻ മാറിയതിനെ കുറിച്ച് ചർച്ച ചെയ്ത് മത്സരാർത്ഥികൾ

വളരെ കൗതുകത്തോടെയാണ് കമലയും അശ്വതിക്കൊപ്പം നിലത്തിരിക്കുന്നത്. ഇത് കണ്ട ആരാധകരുടെ പ്രതികരണവും ഏറെ സന്തോഷം നിറഞ്ഞതാണ്. ഗർഭകാലം മുതൽ ഓരോ ഘട്ടത്തിലും തന്റെ അനുഭവങ്ങളും സംശയങ്ങളും അശ്വതി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. അതിനാൽ തന്നെ കമലയുടെ വളർച്ചയുടെ ഓരോ ഘട്ടവും പ്രേക്ഷകരും അറിയുന്നുണ്ടായിരുന്നു.

 

Advertisement