പ്രാഞ്ചിയേട്ടൻ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കി രഞ്ജിത്ത്, മമ്മൂട്ടിക്കും ഇഷ്ടമായി, പടം ഉടൻ തുടങ്ങും, ആവേശത്തിൽ ആരാധകർ

742

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർക്ക് സന്തോഷം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടിയും രഞ്ജിത്തും തമ്മിലുള്ളത്.

ബ്ലാക്ക്, പാലേരിമാണിക്യം, പ്രജാപതി, കൈയ്യൊപ്പ്, പ്രാഞ്ചിയേട്ടൻ തുടങ്ങി നിരവധി സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തു വന്നിട്ടുള്ളത്. രഞ്ജിത്ത് മമ്മൂട്ടി ടീമിന്റെ 2010 ലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ്.

Advertisements

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ വന്നിട്ട് കുറേക്കാലമായി. ഇപ്പോഴിതാ രഞ്ജിത്ത് തന്നെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട് രഞ്ജിത്ത് വിശദീകരിച്ചത്.

Also Read
ഒരു വടക്കാൻ വീരഗാഥയ്ക്കാണ് മമ്മൂട്ടി 1 ലക്ഷ രൂപ തികച്ച് പ്രതിഫലം വാങ്ങിന്നത്, അതിന് മുൻപ് കുറെ കാലം അമ്പതിനായിരം ആയിരുന്നു: വെളിപ്പെടുത്തലുമായി മഹേഷ്

ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചിന്തിക്കുകയായിരുന്നു. ഒരു വൺ ലൈൻ കിട്ടിയപ്പോൾ മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി അതിന് ഓകെ പറയുകയും ചെയ്തു. ഇപ്പോൾ തിരക്കഥ എഴുതിക്കൊണ്ടിരിയ്ക്കുകയാണെന്ന് രഞ്ജിത്ത് വ്യക്തമാക്കി. രഞ്ജിത്ത് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്രാഞ്ചിയേട്ടൻ.

പദ്മശ്രീ എന്ന കഥാപാത്രമായി പ്രിയാമണിയാണ് നായികയായി എത്തിയത്. ഇന്നസെന്റ്, ശശി കലിങ്ക, സിദ്ധിഖ്, ഖുശ്ബു സുന്ദർ, ഗണപതി, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിജു മേനോൻ, ഇടവേള ബാബു, ജഗതി ശ്രീകുമാർ, രാമു, ശിവാജി ഗുരുവായൂർ, ശ്രീജിത്ത് രവി, ടിജി രവി, ടിനി ടോം തുടങ്ങിയവർ ചിത്രത്തിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തിയിരുന്നു.

Also Read
ശീലാബതി ചെയ്യും മുൻപ് അങ്ങനെയൊരു നിർബന്ധം ശരത് സാറിന് ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി കാവ്യാ മാധവൻ

Advertisement