മലയാളത്തിൽ ഇതുവരെ ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ചിത്രം, പ്രേക്ഷകർ ഞെട്ടും, മോൺസ്റ്റർ ഒരു സൈലന്റ് ബോംബ്: വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

536

മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ് ഇപ്പോൾ.

നിരവധി പ്രത്യേകളോടെ എത്തുന്ന മോൺസ്റ്റർ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ്. പുലിമുരുകൻ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ വിജയച ിത്രത്തിന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ.

Advertisements

Also Read
നാല് മാസം മുമ്പ് കല്യാണം കഴിഞ്ഞ മൈഥിലി അഞ്ച് മാസം ഗർഭിണി, സംശയവുമായി ഒരുകൂട്ടർ, കാര്യകാരണം സഹിതം മറുപടിയുമായി മറ്റു ചിലർ, ചൂടുപിടിച്ച് ചർച്ച

അതേസമയം ഇതുവരെ ഈ സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മോഹൻലാൽ ലക്കി സിംഗ് എന്ന കഥാപാത്രമായി എത്തുന്നു എന്നു മാത്രമാണ് മോൺസ്റ്റർ ടീം ഇതുവരെ പ്രേക്ഷകർക്ക് നൽകിയിട്ടുള്ള വിവരം.

ഇപ്പോഴിതാ ഏറെ വൈകാതെ തന്നെ ഈ ചിത്രം പ്രേക്ഷകർക്ക് മുമ്പിൽ എത്തും എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുക ആണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ. ഉദയകൃഷ്ണയുടെ തിരക്കഥകളിൽ ഏറെ വ്യത്യസ്തമായ ഒന്നാണ് മോൺസ്റ്റർ. സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

ആ കാരണങ്ങൾ കൊണ്ടാണ് അധികം വിവരങ്ങൾ ഒന്നും തന്നെ പുറത്തു പറയുവാൻ സാധിക്കാത്തത്. മലയാള സിനിമയിൽ ഇതുവരെ ആരും പറയാൻ ധൈര്യപ്പെടാത്ത ഒരു കഥയാണ് മോൺസ്റ്ററിൽ ഒരുങ്ങുന്നത്. ചിത്രം നിങ്ങൾക്ക് ഒരു അപ്രതീക്ഷിത വിരുന്നായിരിക്കും സമ്മാനിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read
നിഗൂഢതകള്‍ നിറച്ച് ‘റോഷാക്ക്’, മമ്മൂട്ടി ചിത്രത്തിനായി ആകാംഷയോടെ കാത്തിരുന്ന് ആരാധകര്‍

ചിത്രത്തിന്റെ ഉള്ളടക്കത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട് അതു കൊണ്ടു തന്നെ സിനിമ നിങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ ഏവരെയും ഞെട്ടിക്കാൻ പോന്ന ഒരു സൈലന്റ് ബോംബ് തന്നെയായിരിക്കും മോൺസ്റ്റർ എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് മോൺസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്.

Advertisement