നാല് മാസം മുമ്പ് കല്യാണം കഴിഞ്ഞ മൈഥിലി അഞ്ച് മാസം ഗർഭിണി, സംശയവുമായി ഒരുകൂട്ടർ, കാര്യകാരണം സഹിതം മറുപടിയുമായി മറ്റു ചിലർ, ചൂടുപിടിച്ച് ചർച്ച

2185

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മൈഥിലി. നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ എത്തിയ മൈഥിലി അടുത്തിടെയാണ് വിവാഹിത ആയത്. യുവ ബിസിനസ് മാൻ ആയ സമ്പത്തിനെ ആണ് മൈഥിലി വിവാഹം കഴിച്ചത്.

മൈഥിലിയുടേയും സമ്പത്തിന്റേയും പ്രണയ വിവാഹമായിരുന്നു. കൊടൈക്കനാലിൽ സ്ഥലം വാങ്ങാൻ പോയപ്പോഴാണ് താനും സമ്പത്തും ആദ്യമായി കണ്ടുമുട്ടിയതെന്നും സമ്പത്താണ് ആദ്യം പ്രപ്പോസ് ചെയ്തതെന്നും മൈഥിലി വെളിപ്പെടുത്തിയിരുന്നു.

Advertisements

എല്ലാ സെലിബ്രേറ്റികളേയും പോലെ മൈഥിലി തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കാറുമുണ്ട്. താൻ അഞ്ച് മാസം ഗർഭിണിയാണെന്ന് ഇക്കഴിഞ്ഞ തിരുവോണ നാളിലാണ് മൈഥിലി അറിയിച്ചത്. എന്നാൽ ഏപ്രിലിൽ ഗുരുവായൂരിൽ വെച്ചായിരുന്നു മൈഥിലിയുടെ വിവാഹം നടന്നത്.

Also Read
വിദേശത്തുള്ള മമ്മൂട്ടിക്ക് മെസ്സേജ് അയച്ചു, അദ്ദേഹം ഞെട്ടിച്ചു, മാഹൻലാലിനെ വിളിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ: താരരാജാക്കൻമാരിൻ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി വിനയൻ

നാല് മാസം മുമ്പ് വിവാഹിതയായ മൈഥിലി എങ്ങനെ അഞ്ച് മാസം ഗർഭിണിയായി എന്നാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്. ഗർഭിണിയാണെന്ന സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിലൂടെയായാണ് മൈഥിലി പങ്കുവെച്ചത്. ഭർത്താവ് സമ്പത്തിനോട് ചേർന്ന് നിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമെല്ലാം മൈഥിലിക്ക് ആശംസ അറിയിച്ചിരുന്നു.

ഇരട്ടക്കുട്ടികൾ ആണോ എന്നായിരുന്നു ചിലർ ചോദിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു മൈഥിലിയുടെ ചിത്രങ്ങൾ വൈറലായി മാറിയത്. അതേ സമയം മൈഥിലിയുടെ ഗർഭകാലവും വിവാഹം കഴിഞ്ഞ തിയ്യതിയുമെല്ലാം കൂട്ടികിഴിച്ച് ഓരോരുത്തർ മൈഥിലി നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിന്റെ വീഡിയോയ്ക്ക് താഴെ തങ്ങളുടെ കണ്ടെത്തലുകൾ കമന്റായി കുറിച്ചിട്ടുണ്ട്.

കല്യാണത്തിന് മുമ്പ് മൈഥിലി ഗർഭിണി ആയിരുന്നോ എയന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ. കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ. പിന്നെ എങ്ങനെയാണ് അഞ്ച് മാസം ഗർഭിണിയെന്ന് പറയുന്നത് എന്നായിരുന്നു ചിലർ ചോദിച്ചത്.

മൈഥിലിയെ പരിഹസിച്ചുള്ള കമന്റുകൾ വർധിച്ചതോടെ മറ്റ് ചില ആരാധകർ മൈഥിലിയെ അനുകൂലിച്ചും കമന്റുകൾ കുറിച്ചു. മൈഥിലി കല്യാണത്തിന് മുമ്പ് ഗർഭിണി ആയിരുന്നോ എന്ന തരത്തിലുള്ള കമന്റ് കണ്ടു. അവസാനത്തെ പിരീഡ് ഡേറ്റ് വെച്ചാണ് ഗർഭകാലം കണക്കാക്കുന്നത്. എന്റെ വിവാഹം ഏപ്രിൽ 22നായിരുന്നു മേയിൽ തന്നെ പ്രഗ്‌നന്റായി. ജനുവരിയിൽ ഒമ്പതാം മാസത്തിൽ ഞാൻ പ്രസവിച്ചു.

Also Read
ഏറ്റവും വെറുപ്പ് തോന്നിന്ന ചോദ്യമാണത്, പക്ഷേ ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോൾ ആരും മമ്മൂക്കയോട് ആ ചോദ്യം ചോദിച്ചില്ല: നിഖില വിമൽ

ഡോക്ടർ ലാസ്റ്റ് പീരീഡ്സ് വെച്ചാണ് മാസം കണക്കാക്കുന്നത് എന്നുമായിരുന്നു ഒരു ആരാധക മറുപടി നൽകിയത്. എന്നാൽ ലൈഫ് ഹിസ്റ്ററി നോക്കുമ്‌ബോൾ മുമ്പേ ഗർഭിണിയായത് പോലെ തോന്നുന്നു. നാട്ടുകാർ മുഴുവനും നിങ്ങളുടെ പ്രണയത്തിന്റെ ക്ലൈമാക്സ് കണ്ടിരുന്നു. അവർ അതെല്ലാം മറന്ന് ജീവിക്കുമ്പോൾ എന്തിനാണ് ഇനിയും ഓർമപ്പെടുത്തുന്നത് എന്നായിരുന്നു ഒരാളുടെ ചൊറിയൻ ചോദ്യം.

അതേ സമയം ഓണവിശേഷങ്ങളും വിവാഹ ജീവിതത്തെ കുറിച്ചുമെല്ലാം കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൈഥിലിയും ഭർത്താവും പങ്കുവെച്ചത്. വളരെ മനോഹരമായ സംസാരമാണ് ഇരുവരുടേത് എന്നും ഇപ്പോഴുള്ള ഹാപ്പിനസ് ജീവിത കാലം മുഴുവൻ നിലനിൽക്കട്ടേ എന്നും ചിലർ കമന്റിടുന്നുണ്ട്.

Advertisement