ആളുകൾക്ക് ഇത്രയും ആഗ്രഹവും ഇഷ്ടവും ഉണ്ടെങ്കിൽ ഇനിയും ശങ്കറിന്റെ നായികയായി സിനിമ ചെയ്യാൻ താല്പര്യമുണ്ട്: മേനക

156

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നായിക ആയിരുന്നു മേനക. തമിഴ് സിനിമയിലൂടെ ആയിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് മലയാള സിനിമയിലേക്ക്എത്തിയ മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി.

ഇതിനോടകം 116 സിനിമകളിൽ മേനക അഭിനയിച്ചുകഴിഞ്ഞു. മലയാളം, തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്, കന്നട സിനിമകളിലും മേനക ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരു്‌നനു. നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു.

Advertisements

അതേ സമയം തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്ന് കൂടിയാണ് മേനക സുരേഷിന്റേത്. നിർമ്മാതാവ് ജി സുരേഷ് കുമാർ ആണ് മേനകയുടെ ഭർത്താവ്. ഇളയ മകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. കീർത്തി അഭിനയിച്ച് തുടങ്ങിയതിന് പിന്നാലെ മേനകയുടെ അമ്മ കൂടി അഭിനയത്തിലേക്ക് എത്തുകയായിരുന്നു.

Also Read
എത്ര വളർന്നാലും നമ്മുടെ മാതൃഭാഷയെ മറക്കാൻ പാടില്ല: അന്യഭാഷകളിൽ കൈനിറയെ ചിത്രങ്ങളും വലിയ മാർക്കറ്റ് വാല്യുവും ഉണ്ടായിട്ടും കുറഞ്ഞ പ്രതിഫലത്തിൽ മലയാളത്തിൽ എത്തുന്നതിനെ കുറിച്ച് നയൻതാര

കൊച്ചുമകളുടെ കൂടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോയ അമ്മയ്ക്ക് വേണ്ടി പുതിയൊരു കഥാപാത്രം ഉണ്ടാക്കി സിനിമയിൽ അഭിനയിപ്പിച്ചതോടെയാണ് അമ്മ അഭിനേത്രിയായി മാറിയത്. അതേ സമയം തന്റെ മുൻകാല നായകൻ ശങ്കറിന് ഒപ്പം വീണ്ടും അഭിനയിക്കാൻ താൽപര്യം ഉണ്ടെന്ന് തുറന്നു പറയുകയാണ് മേനക ഇപ്പോൾ.

ആളുകൾക്ക് ഇത്രയും ആഗ്രഹം ഉണ്ടെങ്കിൽ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാൻ താല്പര്യമുണ്ട്. പണ്ടത്തെ പ്രേം നസീർ ഷീല, ശിവാജിഗണേശൻ പത്മിനി കൂട്ടുകെട്ടുകൾ പോലെ തന്നെയും ശങ്കറിന്റെയും കോമ്പിനേഷൻ സിനിമയിൽ ഉണ്ടെന്നത് സന്തോഷമാണെന്നും മേനക പറയുന്നു.

സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ഭ്രമത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് വേറെ ആരെയെങ്കിലും വിളിച്ചൂടെ എന്ന് ചോദിച്ചപ്പോൾ ഇവിടെ ശങ്കറിന് ഒപ്പം ആരെന്ന് ചർച്ച ചെയ്തപ്പോൾ ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞു.

20 വർഷത്തിനു ശേഷം ചില സിനിമകൾ ചെയ്‌തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചതുകൊണ്ട് ഭ്രമത്തിലെ കഥാപാത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്നും മേനക പറയുന്നു.

Also Read
ഒരു മാസത്തേക്ക് മാത്രമാണ് ഞങ്ങളുടെ ബന്ധം എന്ന് ആക്ഷേപിച്ചവരുണ്ട്, സൂര്യയെ അഴിഞ്ഞാട്ടക്കാരി എന്ന് പറഞ്ഞവർ ആണ് എന്റെ പള്ളിയിൽ ഉള്ളവർ : അവരുടെയെല്ലാം മുന്നിൽ മുൻപിൽ അന്തസോടെയാണ് ഞങ്ങൾ നാല് വർഷം പൂർത്തിയാക്കുന്നതെന്ന് ഇഷാനും സൂര്യയും

Advertisement