മോഹൻലാൽ ആണെന്ന ഗ്യാരന്റിയിൽ ഞങ്ങൾ എല്ലാം മറന്നു: വിജയം ഉറപ്പിച്ചിരുന്ന മോഹൻലാൽ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് രചയിതാക്കൾ

37

മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ മഹാ വിജയമാകുമെന്ന് കരുതിയ ചില സിനിമകൾ അപ്രതീക്ഷിതമായി ബോക്‌സോഫീസിൽ പരാജയം രുചിക്കാറുണ്ട്. അവയിൽ ഒന്നാണ് 2012ൽ പുറത്തിറങ്ങിയ കാസനവോ.

മോഹൻലാൽ ആരാധകർക്ക് ആരവത്തിന്റെ ആഘോഷം സമ്മാനിച്ചെത്തിയ കാസനോവ വലിയ ഒരു പരാജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവയുടെ പരാജയ കാരണത്തെക്കുറിച്ച് ചിത്രത്തിന്റെ രചയിതാക്കളായ ബോബി സഞ്ജയ് ടീം തുറന്നു പറയുകയാണ്.

Advertisements

ഒരു താരത്തിന്റെ പ്രസൻസിൽ സിനിമ വിജയമാകുമെന്ന് ഞങ്ങൾ എവിടെയോ തെറ്റിദ്ധരിച്ചിരുന്നു. നോട്ട്ബുക്ക്’ എന്ന സിനിമയ്ക്ക് ശേഷം ഞങ്ങൾ ആലോചിച്ച സിനിമയായിരുന്നു കാസനോവ, പിന്നീടു അത് വലിയ ക്യാൻവാസിലേക്ക് പകർത്തുന്നതിന്റെ ഭാഗമായി പ്രൊഡക്ഷൻ ഭാഗത്ത് നിന്ന് വലിയ കാലതാമസം വന്നു.

ശേഷം ആ പ്രോജ്കറ്റ് പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ ആറു വർഷം മുൻപ് എഴുതിയ അതേ തിരക്കഥ സംവിധായകന് കൈമാറുകയായിരുന്നു. അതൊന്നു റീ റൈറ്റ് ചെയ്യാൻ പോലും ഞങ്ങൾ ശ്രമിച്ചില്ല. കാസനോവ എന്ന ചിത്രത്തിന്റെ പരാജയം ഞങ്ങൾക്ക് തിരക്കഥാകൃത്ത് എന്ന നിലയിൽ വലിയ ഒരു തിരിച്ചറിവ് നൽകിയ ചിത്രം കൂടിയായിരുന്നു. ബോബി സഞ്ജയ് ടീം പങ്കുവയ്ക്കുന്നു.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥകളിൽ ഒരു ചലനവും ഉണ്ടാക്കാതെ പോയ സിനിമയായിരുന്നു കാസനോവ, റോഷൻ ആന്റ്രൂസ് എന്ന സംവിധായകനും കാസനോവ എന്ന ചിത്രത്തിന്റെ പരാജയം വലിയ തിരിച്ചടി നൽകിയിരുന്നു.

Advertisement