ടിനി ടോം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ, ചിത്രീകണം പൂർണമായും ഗൾഫിൽ, ടിനി ഒരുക്കുന്നത് അഷ്റഫ് താമരശേരിയുടെ സംഭവബഹുലമായ ജീവിതം

3

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ടിനി ടോം. മെഗാസ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളുമാണ് ടിനി. ഇപ്പോഴിതാ ടിനി ടോം തിരക്കഥയെഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. പൂർണമായും ഗൾഫിൽ ചിത്രീകരിക്കുന്ന ഈ സിനിമ ബിഗ് ബജറ്റിലാണ് പ്ലാൻ ചെയ്യുന്നത്.

യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരിയുടെ ജീവിതം അടിസ്ഥാനമാകിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ഗൾഫിൽ വച്ച മരണപ്പെടുന്ന പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് കുടുംബങ്ങൾക്ക് സഹായം ചെയ്യുന്ന അഷ്റഫ് താമരശേരിയുടെ സംഭവബഹുലമായ ജീവിതമാണ് ടിനി ടോം തന്റെ തിരക്കഥയിൽ വരഞ്ഞിടുന്നത്.

Advertisement

ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാൻ സഹായിച്ചതും അഷ്റഫായിരുന്നു. ആ സംഭവത്തോടെയാണ് സിനിമ ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തികച്ചും കൊമേഴ്‌സ്യലായ ഒരു സിനിമയായിരിക്കും ഇത്.

സൌബിൻ ഷാഹിർ, ഹരീഷ് കണാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖനായ സംവിധായകനായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക.

Advertisement