വെറുതെയായില്ല കാത്തിരിപ്പ്, റെക്കോർഡുകൾ തകർത്ത് പ്രകമ്പനം കൊള്ളിച്ച് മാസ്റ്റർ ടീസർ കുതിക്കുന്നു, ആവേശത്തിമിർപ്പിൽ ആരാധകർ

211

തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈദി എന്ന സിനിമയിലൂടെ സിനിമലോകത്തെ ഞെട്ടിച്ച ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ മാസ്റ്റർ വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം കുടിയാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസം ഒമ്പതിനു റീലീസ് ചെയ്യാൻ പ്ലാൻ ചെയ്ത മാസ്റ്റർ രാജ്യത്തുണ്ടായ ലോക്ക് ഡൗണിനാൽ റിലീസ് അനിശ്ചിതമായി നീട്ടി വെക്കുകയാണ് ഉണ്ടായത്. ഇപ്പോഴും റിലീസ് തീയതി തീരുമാനിച്ചിട്ടില്ല എങ്കിലും ദളപതി ആരാധകർക്കായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Advertisements

മാസ്റ്ററിന്റെ ടീസർ കാണാൻ ഏറെ നാളായി കൊതിച്ചിരുന്ന ആരാധകർക്കും സിനിമാ പ്രേമികൾക്ക് ഏറെ ആവേശം സമ്മാനിക്കുന്ന ഒരു ടീസറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ പ്രകടമ്പനം സൃഷ്ടിച്ച് കുതിക്കുകയാണ് മാസ്റ്റർ ടീസർ. റിലീസ് ചെയ്ത് മിനിറ്റുകൾ കൊണ്ടു തന്നെ 10 മില്യൻ വ്യൂവ്‌സ് എന്ന റെക്കോർഡ് മാസ്റ്റർ ടീസർ നേടിയെടുത്ത് കഴിഞ്ഞു.

ദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്. ഈ ചിത്രത്തിലെ കുട്ടി സോങ്, വാത്തി കമിങ് എന്നീ ഗാനങ്ങളുടെ ലിറിക്ക് വീഡിയോകൾ റീലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എക്സ് ബി ക്രിയേഷൻസിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ആണ് നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ ലോകേഷും രത്‌ന കുമാറും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ച മാസ്റ്റർ എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജാണ്.

മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. കൂടാതെ ശന്തനു ഭാഗ്യരാജ്, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Advertisement