ഒരിക്കലും ഒരു അച്ഛൻ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അയാൾ പറഞ്ഞത്, വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി: സ്വന്തം പിതാവിനെ കുറിച്ച് അന്ന് മുക്ത പറഞ്ഞത്

1096

തെന്നിന്ത്യൻ പ്രേക്ഷകർക്ക് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സുപരിചിതയായി മാറിയ താരമാണ് നടി മുക്ത. ഒരു അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാൻസുമായി നടി തിളങ്ങിയിട്ടുണ്ട്.

ലാൽജോസ് ഒരുക്കിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് വിവിധ ചിത്രങ്ങളിൽ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്.

Advertisements

വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.കൂടത്തായി എന്ന പരമ്പരയിൽ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മൂന്ന് പ്രാവശ്യം വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മികച്ച പിന്തുണയായിരുന്നു താരത്തിന് നൽകിയത്.

Also Read
ഇൻബോക്‌സിൽ അശ്ലീല മെസ്സേജ് അയച്ചവന് എട്ടിന്റെ പണി കൊടുത്ത് സ്വാസിക, ഇനി ഒരു പെണ്ണിനോടും ഇവൻ ഇതുപോലെ പെരുമാറരുതെന്ന് താരം

കൂടത്തായി അവസാനിച്ചതിന് പിന്നാലെ വേലമ്മാളിലേക്ക് നടി ജോയിൻ ചെയ്തു. എം പത്മകുമാർ ചിത്രമായ പത്താം വളവിൽ പ്രധാന വേഷത്തിൽ കൺമണിയും എത്തുന്നുണ്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകന്മാർ.

ഇപ്പോഴിതാ രത്തു വർഷങ്ങൾക്കു മുൻപ് മാധ്യമങ്ങൾക്ക് മുൻപിൽ വന്ന് പൊട്ടിക്കരഞ്ഞ മുക്തയുടെ പത്രസമ്മേളനത്തിന്റെ വിശേഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
മകളും ഭാര്യയും കള്ള ക്കേ സിൽ കുടുക്കി പീ ഡി പ്പി ക്കുന്നു എന്നായിരുന്നു മുക്തയുടെ പിതാവ് പറഞ്ഞത്.

അതിന് മറുപടിയായിരുന്നു മുക്തയുടെ പ്രസ്താവന. മുക്തയുടെ വാക്കുകളിങ്ങനെ:

ഒരിക്കലും ഒരു അച്ഛൻ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അയാൾ പറഞ്ഞത്. സ്വന്തം മകളെ ഒട്ടും വിശ്വാസം ഇല്ലാത്ത തരത്തിലുള്ള വാക്കുകളാണ് അപ്പ പറഞ്ഞത്. അപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു എൻറെ അങ്കിൾമാരും അമ്മയും ആണ് എന്നെ കൊണ്ടുപോയി ചീത്തയാക്കുന്നത് എന്ന്. ഈ ഫിലിം ഫീൽഡിൽ വന്നിട്ട് വേണ്ട ഒരു പെൺകുട്ടിക്ക് ചീത്ത ആവാൻ.

അല്ലാതെ തന്നെ എന്തുവഴി വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. എൻറെ അമ്മ എൻറെ കൂടെ എല്ലാസമയവും ഉണ്ട്. എന്റെ അമ്മയെ കുറിച്ചോ എൻറെ അങ്കിൾമാരെ കുറിച്ചോ ഒരു വാക്ക് പോലും മോശമായി പറയാൻ അപ്പയ്ക്ക് അർഹത ഇല്ല എന്നെ ഞാൻ പറയുകയുള്ളൂ.

Also Read
പുറത്തിറങ്ങുമ്പോൾ വയർ മറച്ചു പിടിക്കുന്നു, ഐശ്വര്യ റായി വീണ്ടും ഗർഭിണി: വൈറലായി വീഡിയോ, സംശയത്തിൽ ആരാധകർ

ഞാൻ യുകെജിയിലോ ഒന്നാം ക്ലാസിലോ എങ്ങാനും പഠിക്കുമമ്പോാൾ ഇട്ടേച്ചു പോയതാണ്. എന്നിട്ട് ഞാനീ ഫിലിം ഫീൽഡിൽ വന്നതിനുശേഷം വിളിച്ചു വരുത്തിയതാണ്, എട്ടാംക്ലാസിൽ പഠിക്കുന്ന സമയത്ത്. ഞാൻ അപ്പയോട് അന്നേ പറഞ്ഞു.

ഞാനീ ഫിലിം ഫീൽഡിൽ എന്തെങ്കിലും ഒക്കെ ആയി തീരുകയാണെങ്കിൽ നമ്മുടെ കടങ്ങളൊക്കെ വിടാം എന്ന്. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ഞാൻ അപ്പയെ വിളിച്ചുവരുത്തിയത്. പക്ഷേ വിളിച്ചുവരുത്തിയത് ഇപ്പോൾ അബദ്ധമായി എന്നാണ് എനിക്ക് തോന്നുന്നെന്നും മുക്ത പറയുന്നു.

Advertisement