അമ്മയില്ല എന്ന വിഷമം ചേച്ചി ഉള്ളതുകൊണ്ട് ഇനി ഉണ്ടാവില്ല, ലെച്ചുവിനെ ചേർത്തുപിടിച്ച് നീലു, ജൂഹിയുടെ സ്വന്തം അമ്മയായി നിഷാ സാരംഗ്

163

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ജൂഹി റുസ്തഗി. ലക്ഷ്മി ബാലചന്ദ്രൻ തമ്പി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പുതുമുഖമായിരുന്ന ജൂഹി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

മികച്ച പ്രേക്ഷക സ്വീതാര്യത നോടി മുന്നോട്ട് പോകുമ്പോഴാണ് സീരിയലിൽ നിന്ന് താരം പിൻമാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ജൂഹിയെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

Advertisements

സീരിയലിൽ നിന്ന് പിൻമാറി എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. തന്റെ ഫോട്ടോഷൂട്ടും വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ജൂഹിയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ഉപ്പും മുളകിൽ നിന്ന് പിൻമാറിയതിന് ശേഷം മിനിസ്‌ക്രീനിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു താരം. ഇപ്പോഴിത വീണ്ടും മടങ്ങി എത്തുകയാണ് . ഉപ്പും മുളകും ടീമനോടൊപ്പം തന്നെയാണ് ജൂഹിയുടെ രണ്ടാം വരവും. പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അതേ സമയം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാ ഹ നാ പ ക ട ത്തിൽ മ രി ച്ച ത് അടുത്തിടെയാണ്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇ ടി ച്ച തി നെ തുടർന്ന് സ്‌ക്കൂട്ടറിൽനിന്നു തെ റി ച്ചു വീ ണ ഭാഗ്യലക്ഷ്മി തൽക്ഷണം മ രി ക്കു ക യായിരുന്നു.

Also Read
ഒരിക്കലും ഒരു അച്ഛൻ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അയാൾ പറഞ്ഞത്, വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി: സ്വന്തം പിതാവിനെ കുറിച്ച് അന്ന് മുക്ത പറഞ്ഞത്

അമ്മയുടെ മ ര ണ ത്തിന് നാളുകൾക്ക് മുമ്ബ് ജൂഹിയുടെ അച്ഛനും മ രി ച്ചി രുന്നു.ഇപ്പോഴിതാ വേദനകൾ എല്ലാം മറന്നു തിരിച്ചെത്തിയിരിക്കുകയാണ് ജൂഹി. നടി നിഷ സാരംഗ് പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ലച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് നിഷ പങ്കിട്ടിരിക്കുന്നത്.

ചേച്ചി ഉള്ളതുകൊണ്ട് അമ്മയില്ല എന്ന വിഷമം ഇനി ഉണ്ടാവില്ല ഇങ്ങനെ ചേർത്തുപിടിക്കുമ്പോൾ നമ്മുടെ മനവും നിറയും എന്നുള്ള ക്യാപ്ഷനുകൾ നൽകിക്കൊണ്ടാണ് ജൂഹിയുടെ പുത്തൻ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛനായ രഘുവീർ ശരൺ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു.

ജൂഹിയുടെ അച്ഛൻ മ ര ണ പ്പെട്ടതിനുപിന്നാലെ അമ്മയും സഹോദരനുമായിരുന്നു ലോകം.പപ്പയുടെ കുടുംബം മുഴുവനും ഡൽഹിയിലും രാജസ്ഥാനിലാണ്. അച്ഛന്റേയും അമ്മയുടേയും കുടുംബം മികച്ച പിന്തുണയാണ് നൽകുന്നത്. ഭാഷ അറിയില്ലെങ്കിലും പപ്പയുടെ വീട്ടുകാരും പരിപാടി കാണാറുണ്ട്.

സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. അതേ സമയം ലച്ചു അഭിനയിക്കുന്ന പുതിയ സീരിയലിന്റെ ചിത്രീകരണം നടക്കുകയാണ്. അച്ചായനും അച്ചയത്തിയുമായിട്ടാണ് ഇക്കുറി ബാലുവും നീലവും എത്തുന്നത്.

Also Read
ഇൻബോക്‌സിൽ അശ്ലീല മെസ്സേജ് അയച്ചവന് എട്ടിന്റെ പണി കൊടുത്ത് സ്വാസിക, ഇനി ഒരു പെണ്ണിനോടും ഇവൻ ഇതുപോലെ പെരുമാറരുതെന്ന് താരം

ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ സീരിയലിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ഫ്‌ലവേഴ്‌സ് ചാനലിൽ ആയിരിക്കില്ല ഈ പരമ്പര എന്നും ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

Advertisement