പ്രീ ബുക്കിംഗിൽ മലയാള സിനിമയിലെ പുതുചരിത്രം; ഫാൻസ് ആയിരം ഷോകൾ എന്ന മാന്ത്രിക സംഖ്യ കടന്ന് താരാരജാവിന്റെ മരക്കാർ അറബിക്കടലിന്റെ സിഹം

58

മലയാളം സിനിമാ ആരാധകരും തീയേറ്ററുകാരും ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഹിറ്റ് മേക്കർ പ്രിയദർശനും താരരാജാവ് മോഹൻലാലും കൈകോർക്കുന്ന മരക്കാർ അരബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു.

എന്നാൽ ഇപ്പോൾ നാളുകൾ നീണ്ടു നിന്ന തർക്കങ്ങൾക്ക് ഒടുവിൽ ചിത്രം തീയേറ്ററിലൂടെ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായിരുന്നു. സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്നായിരുന്നു മരയ്ക്കാർ ഒടിടിയ്ക്ക് പകരം തീയേറ്ററിലൂടെ തന്നെ റിലീസ് ചെയ്യാമെന്ന തീരുമാനത്തിൽ എത്തിയത്. ഡിസംബർ രണ്ടിനാണ് മരക്കാറിന്റെ റിലീസ്.

Advertisements

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരക്കാർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്നുറപ്പാണ്. ഇപ്പോഴിതാ റിലീസിന് മുമ്പ് തന്നെ മരക്കാർ പുതിയ റെക്കോർഡുകൾ കുറിക്കുകയാണ്. മരക്കാറിന്റെ റിലീസിന് അറിയിപ്പിന് പിന്നാലെ പ്രീ ബുക്കിംഗ് മലയാള സിനിമയിൽ പുതിയ ചരിത്രമായി മാറുകയാണ്.

ശരവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റു പോകുന്നത്. ആശിർവാദ് സിനിമാസിന്റെ തന്നെ സ്‌ക്രീനുകളിൽ ആയിരുന്നു ആദ്യം ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയൊരു പങ്ക് ടിക്കറ്റുകളും വിറ്റു തീർന്നിരിക്കുകയാണ്. കേരളത്തിൽ നിലവിൽ 409 ഫാൻസ് ഷോകൾ നടത്തിയ ഒടിയൻ ആണ് ഇക്കാര്യത്തിൽ മുന്നിൽ.

മോഹൻലാൽ ചിത്രമായ ഒടിയന്റെ റെക്കോർഡ് അഞ്ഞൂറിലധികം ഫാൻസ് ഷോ നടത്തിക്കൊണ്ട് മരക്കാർ മറി കടക്കാനിരിക്കുകയാണ്. ആദ്യ ദിനം അഞ്ഞൂറിലധികം ഫാൻസ് ഷോകളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഫാൻസ് ഷോകൾ ഇവിടം കൊണ്ട് നിൽക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ ഫാൻസ് ഷോകൾ ഭൂരിഭാഗവും ചാർട്ട് ചെയ്തിരിക്കുന്നത് പുലർച്ചെ നാല് മണിയ്ക്കും ഏഴ് മണിക്കുമൊക്കെയാണ്.

എന്നാൽ വിദേശത്ത് തലേദിവസം രാത്രി തന്നെ പ്രീമിയർ നടക്കുന്നതിനാൽ പുലർച്ചെ പന്ത്രണ്ട് മണിക്ക് ഫാൻസ് ഷോ നടത്താനുള്ള അനുമതി തേടുന്നുണ്ട്. അങ്ങനെ വന്നാൽ ഫാൻസ് ഷോകളുടെ എണ്ണം ആയിരത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

വിലയിരുത്തപ്പെടുന്നത് പോലെ ആയിരം എന്ന മാന്ത്രിക സംഖ്യയിലേക്ക് ഫാൻസ് ഷോകൾ എത്തിയാൽ അത് മലയാള സിനിമയിൽ പുതിയൊരു ചരിത്രമായി മാറും. മരക്കാറിനായി ഒരുങ്ങിയിറങ്ങാനാണ് തീയേറ്ററുകളുടെ തീരുമാനം. കേരളത്തിലെ പല വലിയ തീയേറ്ററുകളിലും രാത്രിയും പകലുമൊക്കെയായി പതിവിലുമധികം ഷോകൾ നടത്താനാണ് തീരുമാനം.

ലോകമെമ്പാടുമായി രണ്ടായിരത്തിന് മുകളിൽ സ്‌ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യാൻ പോകുന്നത്. ഗൾഫിലും വിദേശത്തും റെക്കോർഡ് റിലീസാണ് മരക്കാറിനെ കാത്തു നിൽക്കുന്നത്. മലയാളത്തിന് പുറമെ നാല് ഭാഷകളിൽ കൂടി പുറത്തിറങ്ങുന്ന സിനിമയാണ് മരക്കാർ. കേരളത്തിൽ ഡിസംബർ രണ്ടിന് എത്തുന്ന സിനിമ ഗൾഫിലും അമേരിക്കയിലും ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്യും.

Advertisement