അവൾ പറഞ്ഞ യെസ് ആണ് ഇന്നത്തെ ഞാൻ, എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ഞാൻ ചെവി കൊടുക്കാറില്ല;തുറന്നു പറഞ്ഞ് നിവിൻ പോളി

76

മലയാളത്തിന്റെ യുവ സൂപ്പർതാരമാണ് നിവിൻ പോളി. തന്റെ കഠിനാധ്വാനത്തിലൂടെയും, നിരന്തര പരിശ്രമത്തിലൂടെയും മലയാള സിനിമയിലെ ഒന്നാം നമ്പർ താരങ്ങളുടെ നിരയിലേക്ക് എത്തുകയായിരുന്നു നിവിൻ പോളി.

മലയാളത്തിന് പുറത്തും ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുള്ള നിവിൻ വ്യത്യസ്തമായ സിനിമകളിലൂടെ ആരാധകർക്ക് വിശ്വസ്തനായ താരമായി മാറിയിരിക്കുകയാണ്. സിനിമയിലെ താരകുടുംബത്തിന്റെ മേൽവിലാസമില്ലാതെ എത്തിയ നടനാണ് നിവിൻ പോളി.

Advertisements

മലയാളത്തിന് പിന്നാലെ തമിഴിലും അദ്ദേഹം തന്റെ ശ്കതമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും ഒക്കെ വിനിൻ പോളി പറഞ്ഞതാണ് വൈറലാകുന്നത്. വനിതയ്ക്കു നൽകിയ അഭിമുഖത്താണ് നിവിൻ പോളിയുടെ തുറന്നു പറച്ചിൽ.

നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെ:

ജോലി ഉപേക്ഷിച്ച് സിനിമയ്ക്കു പിന്നാലെ പൊയ്‌ക്കോളാൻ പറഞ്ഞത് റീനയാണ്. അവൾ പറഞ്ഞ യെസ് ആണ് ഇന്നത്തെ ഞാൻ. എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി സ്വന്തം താൽപര്യങ്ങൾ വേണ്ടെന്നുവച്ച ആളാണ് റീന. അതുകൊണ്ടൊക്കെ തെന്ന അനാവശ്യമായി ഞാൻ സമയം കളയുന്നതിനു എതിരാണ് അവൾ.

Also Read
പ്രീ ബുക്കിംഗിൽ മലയാള സിനിമയിലെ പുതുചരിത്രം; ഫാൻസ് ആയിരം ഷോകൾ എന്ന മാന്ത്രിക സംഖ്യ കടന്ന് താരാരജാവിന്റെ മരക്കാർ അറബിക്കടലിന്റെ സിഹം

വളരെ സിംപിളായി ജീവിക്കുന്ന ആളാണ് റീന. എല്ലാ കാര്യങ്ങളിലും ഒന്നും റീന യെസ് പറയാറില്ല. അതിനു ഞാൻ ഒരു ഉദാഹരണം പറയാം. എനിക്ക് ഭയങ്കര ഷൂ ക്രെയ്‌സ് ആണ്. അതുകൊണ്ടുതന്നെ ഞാൻ ഇത്തിരി വിലകൂടിയത് വാങ്ങിച്ചാൽ, സാദാ ഇട്ടാൽ പോരെ, വില കൂടിയതൊക്കെ വാങ്ങി കൂട്ടി പൈസ കളയണോ എന്ന് ചോദിക്കും.

കൈനിറയെ പൈസയുമായി വളർന്ന ഒരു കുട്ടിക്കാലം ആയിരുന്നില്ല എന്റേത്. വിദേശത്ത് ജോലി ചെയ്യുന്നവരുടെ മക്കൾ ബ്രാൻഡ് ഉടുപ്പുകൾ ഒക്കെ ഇട്ട് വലിയ കാറുകളിൽ വന്നിറങ്ങുമ്പോൾ എന്റെ പപ്പയും അമ്മയും എനിക്ക് എന്താണ് പൈസ തരാത്തത് എന്ന് തോന്നിയിട്ടുണ്ട്.

പിന്നീടാണ് അതിനൊക്കെ എനിക്ക് ഉത്തരം കിട്ടിയത്. അങ്ങനെയൊക്കെ വളർത്തിയത് കൊണ്ടാണ് മുന്നോട്ടു പോകണമെന്നും, പൈസ സമ്പാദിക്കണം എന്നുമൊക്കെ തോന്നിയത്. പിന്നീട് ആലോചിക്കുമ്പോൾ അത് വളരെ ശരിയായി തോന്നും. എന്റെ പിന്നിൽ ഒരു കെട്ടിട്ട് വച്ചിട്ടുണ്ട് റീന.

അതൊരു രസമുള്ള കാര്യമാണ്. കുറച്ചുദിവസം കൂട്ടുകാരും ഒക്കെയായി കറങ്ങാൻ പോകുമ്പോൾ അപ്പോൾ തന്നെ വിളിവരും, ഇത്രയും മതി തിരിച്ചുപോരു. നമ്മുടെ വീട്ടിലേക്കുള്ള ആ തിരിച്ചുവിളിക്കൽ വലിയൊരു സന്തോഷം അല്ലേ എന്നും നിവിൻ പോളി പറയുന്നു.

നാട്ടിലെ കമ്പ്യൂട്ടർ സെന്ററുകളുടെ നൂറുകണക്കിന് ബോർഡുകൾ പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി കെട്ടിയിട്ടുണ്ടെന്ന് നിവിൻ പറയുന്നു. കൂട്ടിന് സുഹൃത്തും നടനുമായ സിജു വിൽസണും നെവിനും ഉണ്ടായിരുന്നുവെന്നും നിവിൻ ഓർക്കുന്നുണ്ട്. ടെക്സ്റ്റ് ബുക്കുകൾ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് പോയി മൊത്തത്തിൽ എടുത്ത് സ്‌കൂളുകളിൽ വിതരണം ചെയ്യുമായിരുന്നുവെന്നും എന്നാൽ ഇതൊന്നും ആർഭാട ജീവിതത്തിന് വേണ്ടിയായിരുന്നില്ലെന്നും നിവിൻ പറയുന്നു.

തന്റെ ആദ്യത്തെ ശമ്പളം അച്ഛനും അമ്മയ്ക്കും നൽകുകയായിരുന്നുവെന്നും നിവിൻ പറയുന്നു. അതുകൊണ്ട് തന്നെ തന്റെ മക്കളും പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം എന്നാണ് നിവിന്റെയും ആഗ്രഹം. താൻ വളർന്ന അതേ രീതിയിലാണ് ദാദയേയും റീസയേയും വളർത്തുന്നത്. ആഗ്രഹിക്കുമ്പോഴേ എല്ലാം കിട്ടിയാൽ മുന്നോട്ട് പോകാനുള്ള ഫയർ ഉണ്ടാകില്ലെന്നാണ് നിവിന്റെ അഭിപ്രായം.

ഇതിനാൽ വിലയുള്ള ടോയ്സ് വേണമെന്ന് പറയുമ്പോൾ തന്റെ അച്ഛൻ പറഞ്ഞത് പോലെ ഇത്ര വില കൂടിയ കളിപ്പാട്ടം കൊണ്ട് ഈ പ്രായത്തിൽ കളിക്കരുത്, കുറച്ചുകൂടി വലുതായിട്ട് വാങ്ങാം എന്ന് പറയുമെന്നും നിവിൻ കൂട്ടിച്ചേർക്കുന്നു.

Also Read
കുറുപ്പിന്റെ പ്രൊമോഷന് ബൂർജ് ഖലീഫയിൽ എത്തിയ ദുൽഖർ സൽമാൻ ധരിച്ച ടീ ഷർട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ

വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പറയുന്നതിൽ അത്രത്തോളം കാര്യമുണ്ട് എന്നാണ് നോക്കുന്നത്. വിമർശിക്കാനായി എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാറില്ല.
അഭിനയത്തിൽ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ, അങ്ങനെ സിനിമയുമായി വരുന്ന പോസിറ്റീവായ നിർദ്ദേശങ്ങൾ, വിമർശനങ്ങൾ ഒന്നും സ്വീകരിക്കാനും മടി കാണിക്കാറില്ലെന്നും ആയിരുന്നു വിമർശനങ്ങളോട് ഉള്ള സമീപനത്തെ പറ്റി ചോദിച്ചപ്പോൾ നിവിന്റെ മറുപടി.

Advertisement