മുംബൈ നഗരത്തിലെ ഏതോ തെരുവിൽ അന്ന് വിശന്ന് കരഞ്ഞു, ഇന്ന് ഖാന്മാരുടെ കുഞ്ഞനുജത്തി; ജീവിതം 55 കോടിയുടെ വീട്ടിൽ, അർപ്പിതയെ കണ്ടെത്തിയ കഥ വീണ്ടും വൈറൽ

7937

ബോളിവുഡ് സൂപ്പർതാരം സൽമാൻഖാന്റെ സഹോദരിയാണ് അർപ്പിത ഖാൻ. അർപ്പിത ഇന്ന് ഖാൻ കുടുംബത്തിലെ പ്രിയപ്പെട്ടവളാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് അർപ്പിതയുടെ ജീവിതം തെരുവിലായിരുന്നു. തെരുവിൽ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യിൽ നിന്നാണ് സൽമാന്റെ പിതാവ് അർപ്പിതയെ കണ്ടെത്തുന്നത്.

സൽമാന്റെ അമ്മയാണ് എടുത്ത് വളർത്തിയതെന്നും അല്ല വളർത്തമ്മയായ ഹെലൻ ആണ് അർപ്പിതയെ വളർത്തിയതെന്നും പറയപ്പെടുന്നു. ഖാൻ കുടുംബത്തിലേക്ക് എത്തിയ അർപ്പിത അവരുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു.

Advertisements

2014ലായിരുന്നു ബിസിനസുകാരനായ ആയുഷ് ശർമ്മയുമായുള്ള അർപ്പിതയുടെ വിവാഹം നടന്നത്. ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനിൽ ശർമ്മയുടെ മകനാണ് ആയുഷ് ശർമ്മ. ആയുഷ് ശർമ്മഅർപ്പിത വിവാഹം ബോളിവുഡ് കൊണ്ടാടിയ വിവാഹമായിരുന്നു.

അർപ്പിതയ്ക്ക് വിവാഹ സമ്മാനമായി 55 കോടിയുടെ വീടാണ് സൽമാൻ നൽകിയത്. ബാന്ദ്രയിലെ ഈ ആഡംബര ഫ്ലാറ്റിലാണ് കഴിഞ്ഞ ആറു വർഷമായി അർപ്പിതയും ആയുഷും കഴിയുന്നത്. അടുത്തിടെയാണ് അർപ്പിതയ്ക്കും ആയുഷിനും ഒരു പെൺ കുഞ്ഞു കൂടി പിറന്നത്. സഹോദരൻ സൽമാൻ ഖാന്റെ പിറന്നാൾ ദിനത്തിൽ തന്നെയായിരുന്നു കുഞ്ഞിന്റെ ജനനവും. മകൻ അഹിൽ ശർമ്മയ്ക്കു മാത്രമായി ഒരു നഴ്സറി ഏരിയയും അർപ്പിത അടുത്തിടെ ഈ വീട്ടിൽ ഒരുക്കിയിരുന്നു.

അർപ്പിതയെ സൽമാൻഖാന്റെ പിതാവ് സലീം ഖാൻ കണ്ടെത്തിയ സംഭവം ഇങ്ങനെ

മുംബൈ നഗരത്തിലെ ഏതോ തെരുവിൽ ജനിച്ച് വീണ അർപ്പിതയെ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയിൽ നിന്നുമാണ് സലീം ഖാൻ കണ്ടെത്തുന്നത്. വിശന്ന് വലഞ്ഞ കുട്ടിയുടെ കരച്ചിലാണ് സൽമാൻെ ഖാന്റെ പിതാവ് സലീം ഖാന്റെ മനസ് അലിയിപ്പിച്ചത്.

പിന്നീട് ആ കുട്ടിയെ ഖാൻ കുടുംബം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇന്ത്യൻ സിനിമാലോകത്തെ അറിയപ്പെടുന്ന താരസഹോദരിയായി അർപ്പിത മാറി. സൽമാൻ ഖാന്റെ അമ്മയാണ് അർപ്പിതയെ എടുത്ത് വളർത്തിയതെന്നും അതല്ല രണ്ടാനമ്മയായ ഹെലനാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. അതിനിയും വ്യക്തമല്ല.

എങ്കിലും അർപ്പിത ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ്. ഖാൻ കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നത് അർപ്പിതയാണ്. മറ്റ് മക്കൾക്കുള്ള അതേ സ്ഥാനം തന്നെയാണ് അവർക്കും കൊടുത്തിരിക്കുന്നതെന്ന് പുറത്ത് വന്ന ചിത്രങ്ങളിൽ നിന്നു വ്യക്തമാണ്. ബിസിനസുകാരനായ ആയൂഷ് ശർമ്മയാണ് ഭർത്താവ്. ബോളിവുഡ് കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു അർപ്പിതയുടേത്.

വിവാഹശേഷം വധു വരന്മാർക്ക് താമസിക്കാനായി 55 കോടിയുടെ വീട് സൽമാൻ നൽകിയിരുന്നു. ആറ് വർഷത്തോളമായി ഈ ആഡബര വീട്ടിലാണ് അർപ്പിതയും ഭർത്താവും താമസിക്കുന്നത്. ഇരുവർക്കും ഒരു മകനും മകളുമാണുള്ളത്. അഹിൽ എന്ന് പേരുള്ള മൂത്ത മകനൊപ്പമുള്ള സൽമാൻ ഖാന്റെ ചിത്രങ്ങളും വീഡിയോസും നേരത്തെ വൈറലായിരുന്നു.

മരുമകനൊപ്പം കളിക്കുകയും അവന് പാല് കൊടുക്കുകയുമൊക്കെ ചെയ്യുന്ന സൂപ്പർ താരത്തിന്റെ ചിത്രം മുൻപേ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ വർഷം ഒരു പെൺകുഞ്ഞ് കൂടി അർപ്പിത ആയൂഷ് ദമ്പതിമാർക്ക് ജനിച്ചിരുന്നു. സൽമാന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഈ കുഞ്ഞിന്റെ ജനനം.

Advertisement