ആ ചിത്രത്തിന്റെ രചയിതാവിനെ മാറ്റണമെന്ന് ദിലീപ്, ദിലീപിനെ മാറ്റി സംവിധായകൻ ജയസൂര്യയെ നായകനാക്കി, ചിത്രം വമ്പൻ ഹിറ്റ്, സംഭവം ഇങ്ങനെ

8692

മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകനാണ് വിനയൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് വിനയിൻ മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. നിരവധി ഹിറ്റ് ചിത്രങ്ങളും പരീക്ഷണ സിനിമകളും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ഒപ്പം നരവധി പുതുമുഖങ്ങൾക്കും വിനയൻ അവസരം നൽകിയിട്ടുണ്ട്.

മമ്മൂട്ടിയേയും ദിലീപിനേയും പൃഥിരാജിനേയും ജയറാമിനേയും ഒക്കെ വെച്ച് സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുള്ള വിനയൻ മോഹൻലാലിനെ വെച്ച് മാത്രം സിനിമ ചെയ്തിട്ടില്ല. എന്നാൽ ഉടൻ തന്നെ അതും സംഭവിക്കും. താരരാജാവിന് ഒപ്പമുള്ള സിനിമ വിനയൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

Advertisements

അതേ സമയം കാവ്യമാധവൻ, ജയസൂര്യ, ഇന്ദ്രജിത്ത്, എന്നവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനയൻ ഒരുക്കിയ ചിത്രമായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ. ജയസൂര്യ നായക വേഷത്തിലെത്തിയ ആദ്യചിത്രം കൂടിയായിരുന്നു അത്.

ഇന്ദ്രജിത്തിന്റെയും ആദ്യ ചിത്രമായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ. ഈ ചിത്രത്തിലൂടെയാണ് ഇവർ തമ്മിൽ സുഹൃത്തുക്കളായതും. അതേ സമയം ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ ദിലീപിനെ വെച്ച് തീരുമാനിച്ച സിനിമയായിരുന്നു.

എന്നാൽ ഈ ചിത്രത്തിലേക്ക് ദിലീപിന് പകരം എങ്ങനെയാണ് ജയസൂര്യ എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് വിനയൻ ഇപ്പോൾ. വിനയന്റെ വാക്കുകൾ ഇങ്ങനെ:

ആദ്യം ദിലീപിനെ ആയിരുന്നു ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകൾ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിക്കില്ല.

ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച് ജയസൂര്യയെ നായകനാക്കുകയായിരുന്നു.
തന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ വെയ്ക്കുവാൻ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാൻ തനിയ്ക്കു താത്പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും തനിയ്ക്കു താത്പര്യമില്ലെന്നും വിനയൻ വ്യക്തമാക്കുന്നു.

Advertisement