നാലുവർഷം കൊണ്ട് ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, പിന്നെ അഭിനയവും വേണ്ടെന്ന് വച്ചു, പൃഥ്വിരാജിന്റെ ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

8271

അഭിനയത്തോടൊപ്പം തന്നെ നിർമ്മാണം, സംവിധാനം, ഗാനാലാപനം ഇങ്ങനെ വിവിധ മേഖലയിലൂടെ കടന്നു പോവുകയാണ് മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജ് സുകുമാരൻ ഇപ്പോൾ. അതേസമയം തന്റെ ആദ്യ ചിത്രം നന്ദനം ആണെന്നാണ് അദ്ദേഹം പറയാറുള്ളതെങ്കിലും സത്യത്തിൽ നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന രാജസേനൻ സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്.

ഈ ചിത്രം വലിയ പരാജയമായി മാറിയിരുന്നു. അതേ സമയം തിയേറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജിന് ഒപ്പം തന്നെ അതിലെ നായികയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ മലയാളത്തിൽ അധികം കണ്ടില്ല.

Advertisements

Also Read
മമ്മൂട്ടിയൊക്കെ ലക്ഷങ്ങള്‍ ചെലവഴിക്കും ആരും അറിയാതെ; എന്നാല്‍, സുരേഷ് ഗോപി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തന്‍; തുറന്നടിച്ച് കൊല്ലം തുളസി

പ്രശസ്ത കൊറിയോഗ്രാഫർ രഘുറാമിന്റെ മകൾ ഗായത്രി രഘുറാം അയിരുന്നു രാജസേനൻ ചിത്രത്തിലെ നായികയായി എത്തിയത്. ചാർലി ചാപ്ലിൻ എന്ന് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടർന്ന് തമിഴ് സിനിമകളിൽ സജീവമായെങ്കിലും മൂന്ന് വർഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റസ്ട്രി വിട്ടു.

വിവാഹ ശേഷം ഭർത്താവിനപ്പം വിദേശത്തേക്ക് പോയ ഗായത്രി നാലു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി. മടങ്ങി വന്ന ശേഷം സിനിമയിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ മിക്കതും അമ്മ വേഷങ്ങൾ ആയിരുന്നു. 23 വയസ്സ് പ്രായമുള്ള തനിയ്ക്ക് അമ്മ വേഷങ്ങൾ തന്ന് വിളിച്ചപ്പോൾ, അഭിനയം വേണ്ടെന്ന് വച്ചു. അങ്ങിനെയാണ് കൊറിയോഗ്രാഫിയിലേക്ക് തിരിഞ്ഞത്.

ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരംഇപ്പോൾ സജീവ രാഷ്ട്രീയ പ്രവർത്തകയാണ് ഗായത്രി രഘുറാം. തന്റെ വിവാഹ ജീവിതം വളരെ പെട്ടെന്ന് അവസാനിക്കാൻ ഉണ്ടായ കാരണത്തെ പറയുകയാണ് ഗായത്രി.

Also Read
താന്‍ ആരുടെയും വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല; എന്നിട്ടും അവര്‍ വേ ട്ടയാടുന്നു, കൂലിക്ക് എഴുതിപ്പിക്കുന്നു, മനസ് തുറന്ന് ഭാവന

വീട്ടുകാരുടെ തീരുമാനത്തിൽ വിവാഹം കഴിച്ച് അധികമാവുന്നതിന് മുൻപ് ഗായത്രി ഭർത്താവുമായി പിരിയുകയായിരുന്നു. സംവിധായകൻ രഘുറാമിന്റെ മകളാണ് ഗായത്രി. അതിനാൽ തന്നെ സിനിമയിലേക്കുള്ള പ്രവേശനം വളരെ എളുപ്പത്തിലായിരുന്നു.

തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നിങ്ങനെ തുടക്കകാലത്ത് പല ഭാഷകളിലും സാന്നിധ്യമറിയിക്കാൻ ഗായത്രിയ്ക്ക് സാധിച്ചു. നിലവിൽ കൂടുതലായും തമിഴ് സിനിമകളിലാണ് സജീവമായി അഭിനയിക്കുന്നത്. അഭിനയത്തിൽ തിളങ്ങി നിൽക്കാൻ തുടങ്ങിയ കാലത്താണ് ഗായത്രി വിവാഹിത ആവുന്നത്.

അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയറായ ദീപക് ചന്ദ്രശേഖറുമായി 2006 ലാണ് ഗായത്രിയുടെ വിവാഹം നടക്കുന്നത്. 2008 ൽ ഇരുവരും വേർപിരിഞ്ഞു. ഭർത്താവിനെതിരെ ഗാർഹിക പീ ഡ നം ആരോപിച്ചാണ് നടി ആ ബന്ധത്തിൽ നിന്നും പിന്മാറിയത്.

2010 ൽ ഇരുവരും നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ് പോയ കാര്യങ്ങളിലൊന്നും ഞാൻ മുൻഭർത്താവിനെ കുറ്റം പറയാൻ പോവുന്നില്ല. നിലവിൽ അദ്ദേഹം വേറെ കല്യാണം കഴിച്ചു. വീണ്ടും വീണ്ടും ഇതേ ചോദ്യം ആവർത്തിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഗായത്രി പറയുന്നു.

രണ്ടാമതൊരു വിവാഹത്തെ കുറിച്ചോ പഴയ ദാമ്പത്യത്തെ കുറിച്ചോ ഇതിൽ കൂടുതലൊന്നും പറയാൻ താൽപര്യമില്ലെന്ന നിലപാടിലാണ് നടിയുള്ളത്.

Also Read
സ്‌കൂൾ കാലഘട്ടം മുതലേ ഞാൻ ഇതെല്ലാം നിരന്തരം അനുഭവിക്കുകയാണ്, സ്‌കൂളിലെ പോപ്പുലർ ഗേൾ ആയിരുന്നു ഞാൻ: പ്രിയ വാര്യർ പറയുന്നത് കേട്ടോ

Advertisement