ഡബ്ല്യുസിസിയിൽ ബുദ്ധിയില്ലാത്തവരല്ല ള്ളത് ബുദ്ധിയില്ലാത്തവരല്ല, അവർ ഇന്ന് ചെയ്യുന്നതിന്റെ ഗുണം നാളെയുണ്ടാകും: തുറന്നു പറഞ്ഞ് നിഖില വിമൽ

132

വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായി മാറിയ താരമാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് നിഖില വിമൽ. ലവ് 24ത7 എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറുന്നത്.

പിന്നീട് മലയാളത്തിലും തമിഴിലും സാന്നിധ്യമായി മാറുകയായിരുന്നു. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ദ പ്രീസ്റ്റ്, തമ്പി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. ഒടിടിയിലൂടെ റിലീസ് ചെയ്ത മധുരം ആണ് ഏറ്റവും പുതിയ സിനിമ. സോൺ ലൈവിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ജോ ആന്റ് ജോ, കൊത്ത്, രംഗ തുടങ്ങിയ സിനിമകളാണ് നിഖിലയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നത്.

Advertisements

ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള നിഖില തന്റെ നിലപാടുകളിലൂടേയും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്.

Also Read
ചാൻസ് ചോദിച്ച് ആ ഷോപ്പിലെ ചേട്ടന്റെയടുത്ത് വരെ പോയിട്ടുണ്ട്, അഭിനയ മോഹവുമായി അലഞ്ഞതിനെ കുറിച്ച് ‘മൗനരാഗം ബൈജു’ കാർത്തിക് പ്രസാദ്

സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒന്ന് ഇടാൻ വേണ്ടി മാത്രം ഇടുന്ന ബുദ്ധിയില്ലാത്ത ആളുകളല്ല സംഘടനയിൽ ഉള്ളതെന്നും വിമൻ ഇൻ സിനിമ കളക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തമാണെന്നുമായിരുന്നു നിഖില വിമൽ പറഞ്ഞത്.ഡബ്ലുസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവർ വിമർശക്കുന്നത് സംഘടനയുടെ വളർച്ച കാണാത്തത് കൊണ്ടാണ്.

പുറത്ത് നിന്ന് നോക്കുന്നവർക്ക് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം. പക്ഷെ അതിന്റെ പിന്നിൽ സംഘടനയിലെ അംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമർശിക്കുന്നവർക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ എന്നായിരുന്നു നിഖില വിമൽ പറഞ്ഞത്.

സംഘടനയിലുള്ളവരെല്ലാം ക്രിയേറ്റീവ് സ്പേസിലും ആർട്സ് സ്പേസിലും ജോലി ചെയ്യുന്നവരാണെന്നും എന്തെങ്കിലും ഒന്ന് സേ ാഷ്യൽ മീഡിയയിൽ ഇടാൻ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകല്ല ഉള്ളത്.

അതിനാൽ അവർ പറയുന്ന കാര്യങ്ങൾ എല്ലാം ഇവിടെ ഉള്ളതാണെന്നും പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും നിഖില പറഞ്ഞു. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാൾക്ക് അതുണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ലെന്നും നിഖില വ്യക്തമാക്കി.

Also Read
നീ ഒരു വയസ്സൂകൂടി മറികടന്നെന്ന് എനിക്കൊഴികെ എല്ലാവർക്കും ബോധ്യമായെന്ന് തോന്നുന്നു ; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി ഹിഷാം

Advertisement