ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളിൽ വേശ്യയുടെ റോൾ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴിൽ എന്ന് പോലും പറഞ്ഞവരുണ്ട്: മനസ്സ് തുറന്ന് സാധിക വേണുഗോപാൽ

213

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണു ഗോപാൽ. നിരവധി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള സാധിക മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷക രുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. സോഷ്യൽ മീഡിയ കളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയ കളിൽ ചർച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകൾ വലിയ തോതിൽ ചർച്ചയായി രുന്നു.

Also Read
ഡബ്ല്യുസിസിയിൽ ബുദ്ധിയില്ലാത്തവരല്ല ള്ളത് ബുദ്ധിയില്ലാത്തവരല്ല, അവർ ഇന്ന് ചെയ്യുന്നതിന്റെ ഗുണം നാളെയുണ്ടാകും: തുറന്നു പറഞ്ഞ് നിഖില വിമൽ

തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെച്ച് രംഗത്ത് എത്താ റുള്ള സാധിക മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. പലപ്പോഴും നടിയുടെ വാക്കു കൾ സോഷ്യൽ ലോകത്ത് ശ്രദ്ധേയമാകാറുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരെയും ഭയ ക്കാതെ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ് നടി.

സൈബർ അറ്റാക്കുകൾക്ക് എതിരെ പലപ്പോഴും സാധിക ശബ്ദമുയർത്തിയിട്ടുണ്ട്. ഇപ്പോൾ തനിക്ക് എന്തും വീട്ടുകാരോട് മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ എന്ന് പറയുകയാണ് സാധിക. ഒരുമാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സാധികയുടെ വാക്കുകൾ ഇങ്ങനെ:

സിനിമയിലൂടെ ആണ് ഞാൻ സീരിയലിൽ എത്തിയത്. സീരിയലിൽ സജീവമായി നിൽക്കുന്ന സമയത്ത് ആയിരുന്നു വിവാഹം. അതോടെ ഞാൻ കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇനി സിനിമയിലേക്കോ സീരിയലിലേക്കോ ഇല്ല, എല്ലാം കുടുംബം എന്ന് ഉറപ്പിച്ചിട്ടാണ് ഞാൻ പോയത്. പക്ഷെ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ.

ഞാൻ വിട്ട് നിന്ന് സമയത്ത് സിനിമാ സീരിയലുകളിൽ കൂടുതൽ ആളുകൾ സജീവമായി. എന്നെ ആരും വിളി ച്ചില്ല. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു കുക്കറി ഷോയിൽ അവതരാകയായി അവസരം കിട്ടിയത്. അമ്പല ങ്ങളുമായി ബന്ധപ്പെട്ട യാത്ര പരിപാടികളിലും അവതാരകയായി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചെത്താൻ സാധിച്ചു.

പിന്നെ തുടർച്ചയായി പതിനഞ്ചോളം സിനിമകൾ കിട്ടി. പുറത്തിറങ്ങാനിരിയ്ക്കുന്ന ആറ് സിനിമകൾ ഉണ്ട്.
ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ എന്നെ പലരും, ഞാൻ ഇത്തരക്കാരിയാണെന്ന് വിധിക്കാറുണ്ട്. ഐറ്റം ഡാൻസ് കളിക്കുമോ എന്ന് പോലും പലരും ചോദിച്ചു. ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളിൽ വേശ്യയുടെ റോൾ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴിൽ എന്ന് പോലും പറഞ്ഞവരുണ്ട്.

അത്തരക്കാർക്ക് കൊടുക്കേണ്ട പോലെ ഒരു മറുപടി കൊടുത്താൽ അടങ്ങിക്കൊള്ളും. എനിക്ക് മറുപടി പറയാൻ ബാധ്യതയുള്ള രണ്ട് പേർ അച്ഛനും അമ്മയും മാത്രമാണ്. അവർ ഒരിക്കലും എന്റെ തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും ചോദ്യം ചെയ്യാറില്ല. ബ്രാ എന്ന ഹ്രസ്വ ചിത്രം ഇറങ്ങിയപ്പോഴും പുകിലുണ്ടായിരുന്നു.

അതിലെ കി ട പ്പ റ രംഗങ്ങളാണ് പലർക്കും പ്രശ്‌നമായത്. ഈ ഷോർട്ട് ഫിലിം എന്റെ മകൾ ചെയ്തതിൽ അഭിമാനിക്കുന്നു എന്നാണ് എന്റെ അച്ഛൻ പറഞ്ഞത്. ലോകം മുഴുവൻ കുറ്റപ്പെടുത്തിയാലും അച്ഛനും അമ്മയും കൂടെയുണ്ടാവും. പ്രളയകാലത്ത് ഞാൻ വോളന്റിയറായി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് ചില ഗ്രൂപ്പുകളിൽ ആവശ്യമായ സഹായത്തിന് ഞാനുമായി ബന്ധപ്പെടാൻ ചില ഗ്രൂപ്പുകളിൽ എന്റെ മൊബൈൽ നമ്പർ ഷെയർ ചെയ്തിരുന്നു.

Also Read
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ, ചെറിയ പനി ഒഴിച്ചാൽ മറ്റു പ്രശ്‌നങ്ങളില്ലെന്ന് മമ്മൂട്ടി ; പ്രിയതാരത്തിന് വേഗത്തിൽ രോഗസൗഖ്യം ആശംസിച്ച് പ്രാർത്ഥനയോടെ ആരാധകർ

പ്രളയമൊക്കെ മാറി, കാര്യങ്ങൾ പഴയ സ്ഥിതിയിൽ ആയപ്പോഴും ആ നമ്പറിലേക്ക് കോളുകൾ വന്നു കൊണ്ടിരുന്നു. പാതിരാത്രിയൊക്കെ വീഡിയോ കോൾ. സത്യത്തിൽ ഇത്രയും അ ശ്ലീ ല മായി പെരുമാറാൻ മലയാളികൾക്ക് കഴിയുമോ എന്ന് ചിന്തിച്ചുപോയി. എന്റെ വിവാഹ മോചന സമയത്ത് പലതരത്തിലുള്ള കുറ്റപ്പെടുത്തലുകളും കേട്ടിട്ടുണ്ട്.

ഹോ ഇത്ര കാലം എങ്ങിനെ സഹിച്ചു എന്നൊക്കെയായിരുന്നു ഓരോരുത്തരുടെ ചോദ്യം. ഞാൻ എന്റെ മുൻ ഭർത്താവിന്റെ വീട്ടുകാരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്. അദ്ദേഹത്തോടും എനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല, ഒത്തു പോകാൻ കഴിയാത്തത് കൊണ്ടാണ് പിന്മാറിയത്. എപ്പോഴും പരിഗണന ആദ്യം കുടുംബത്തിന് തന്നെയാണെന്നും സാധിക വ്യക്തമാക്കുന്നു.

Advertisement