ഇവിടെ സ്ത്രീകളുടെ വാക്കുകൾ ഒരിക്കൽ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല, പുരുഷ മേധാവിത്വത്തിന് എതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

72

മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്മി. നിരവധി സിനിമകൾക്ക് ശബ്ദം നൽകിയിട്ടുള്ള ഭാഗ്യ ലക്ഷ്മി ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയിൽ മൽസരാർത്ഥിയായും എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മലയാള സിനിമ പുരുഷാധിപത്യ മേഖലയാണെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഇവിടെ സ്ത്രീകളുടെ വാക്കുകൾ ഒരിക്കൽ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

Advertisements

പുരുഷന്മാർക്ക് മാത്രമാണ് ഇവിടെ തിയേറ്റർ മാർക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നാൽ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയുടെ ചർച്ചയിൽ പറഞ്ഞു.

Also Read
ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളിൽ വേശ്യയുടെ റോൾ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴിൽ എന്ന് പോലും പറഞ്ഞവരുണ്ട്: മനസ്സ് തുറന്ന് സാധിക വേണുഗോപാൽ

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

ഹേമ കമ്മീഷൻ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താൽപര്യം ഇല്ലായിരുന്നു പോകാൻ. ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു. എന്നാൽ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്നമാണ്, സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാൽ ഞാൻ പോയി.

ഞാൻ ആദ്യം ചോദിച്ചത് ഇങ്ങനെയൊരു തുറന്നു പറച്ചിലിലൂടെ കമ്മീഷൻ സ്ത്രീകൾക്ക് വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത്? ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല. കാരണം ഇവിടെ സ്ത്രീകൾക്ക് മാർക്കറ്റ് ഇല്ല.

പുരുഷന്മാർക്ക് മാത്രമാണ് ഇവിടെ തിയേറ്റർ മാർക്കറ്റ് ഉള്ളത്. അതിനാൽ തന്നെ ഇവിടെ മാറ്റം കൊണ്ടു വരിക എന്നത് സാധ്യമല്ല. ഇവിടെ ഏതെങ്കിലും നടിമാർക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടോ? മഞ്ജു വാര്യർക്ക് ഉണ്ടായേക്കാം.

Also Read
എന്റെ സഹിഷ്ണുതയുടെയും കഴിവുകളുടെയും പരിധി പരീക്ഷിച്ചുവെന്ന് ഞാൻ പറയണം ; ഭയം ഷോയിൽ വിജയിയായതിനെക്കുറിച്ച് ധന്യ മേരി വർഗീസ് : അഭിനന്ദനങ്ങളുമായി ആരാധകരും സഹപ്രവർത്തകരും

എന്നാൽ മഞ്ജു വാര്യർ ഉണ്ടെങ്കിൽ ഈ സിനിമ ഞങ്ങൾ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റർ ഉടമകൾ ഉണ്ട്? വിരലിൽ എണ്ണാവുന്നവർ ആയിരിക്കും. ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യ മുഴുവൻ ഉള്ളതാണ്. അതിനാൽ തന്നെ അടൂർ കമ്മിറ്റി പോലെ അല്ല ഈ റിപ്പോർട്ട്. ഇത് പലരെയും ബാധിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Advertisement