കല്യാണം കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് ഫാമിലിയായി ഒരു ട്രിപ്പ് പോവുന്നത്, ആദ്യത്തെ 2 വർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടിയായി: വിശേഷങ്ങൾ പറഞ്ഞ് ശരത് ദാസ്

643

വർഷങ്ങളായി മലയാളം സിനിമയിലും ടെലിവിഷൻ രംഗത്തും നിറഞ്ഞു നിൽക്കുന്ന നടനാണ് ശരത് ദാസ്. പല ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ടെങ്കിലും ശ്രീകൃഷ്ണൻ ആയിട്ടാണ് ശരത്ത് പ്രേക്ഷക മനസിൽ നിൽക്കുന്നത്.

1994 ലാണ് ശരത് ദാസ് സിനിമയിലേക്ക് എത്തുന്നത്. സ്വയം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശേഷം എന്ന് സ്വന്തം ജാനിക്കുട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. പത്രം എന്ന സിനിമയിലെ ഇബ്‌നു എന്ന കഥാപാത്രമാണ് ശരത്തിന് ഏറെയും ആരാധകരെ നേടി കൊടുത്തത്.

Advertisements

അടുത്തിടെ നടി സ്വാസിക വിജയ് അവതാരക ആവുന്ന റെഡ് കാർപെറ്റിൽ പങ്കെടുക്കാൻ ശരത് ദാസ് എത്തിയിരുന്നു. നടി സംഗീതയും ശരത്തിന് ഒപ്പമുണ്ടായിരുന്നു. ഇരുവരോടും രസകരമായ ചോദ്യങ്ങളാണ് സ്വാസിക ചോദിച്ചതും. ഇപ്പോൾ പത്രം സിനിമയെ കുറിച്ചും തന്റെ കുടുംബ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടൻ.

സുരേഷ് ഗോപിയും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ സിനിമയിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ശരത്തും അവതരിപ്പിച്ചത്. സിനിമയുടെ ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങളും അത് തീയ്യേറ്ററിൽ കൈയ്യടി നേടി തന്നതിനെ പറ്റിയുമാണ് ശരത്ത് വെളിപ്പെടുത്തുന്നത്.

Also Read
ഇവിടെ സ്ത്രീകളുടെ വാക്കുകൾ ഒരിക്കൽ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല, പുരുഷ മേധാവിത്വത്തിന് എതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

കുടുംബവുമായുള്ള യാത്രയുടെ വിശേഷങ്ങളും ശരത്ത് പങ്കുവെച്ചിരുന്നു. ശരത്തിന്റെ വാക്കുകൾ ഇങ്ങനെ:

പത്രം സിനിമയിൽ ഇബ്‌നു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മറക്കാൻ പറ്റാത്ത സിനിമയാണത്. 1999 ലായിരുന്നു. എന്റെ കൊമേഴ്ഷ്യൽ ഹിറ്റ് എന്ന് പറയാവുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്. സ്ഫടികം ജോർജ് ചേട്ടന്റെ ഓപ്പോസിറ്റ് നിന്നാണ് അന്നത്തെ ഫൈ റ്റ് സീൻ.

അന്ന് ടെക്‌നോപാർക്ക് ഇത്രയും ആയിട്ടില്ല. ജോഷി സാർ അവിടെ നൂറോളം വാഹനങ്ങൾ വാടകയ്ക്ക് എടുത്തിട്ടാണ് എയർപോർട്ട് പോലെ ആക്കുന്നത്. രാവിലെ മുതൽ തന്നെ നമ്മൾ തല്ല് കൊള്ളുകയാണ്. പക്ഷേ സ്ഫടികം ജോർജ് ചേട്ടനെ പോലെ ഒരാളുടെ മുന്നിൽ ക ത്തി ഉയർത്തി കാണിക്കുന്നത് കാണുമ്പോൾ തിയറ്ററിൽ ആളുകൾ കൈയ്യടിച്ചു. അത് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത്.

കൃഷ്ണനെ ഓർക്കുമ്പോൾ എന്റെ രൂപം മനസിലേക്ക് വരുമെന്നാണ് പലരും പറയാറുള്ളത്. ശ്രീകൃഷ്ണനെ കാണുമ്പോൾ ശരത്തിനെ ഓർക്കുന്നു എന്ന് പറഞ്ഞ് കേൾക്കുന്നത് തന്നെ വലിയ ഇഷ്ടമാണ്. ദൈവത്തെ ഇഷ്ടമില്ലാത്തവർ ആരുമില്ലല്ലോ. കല്യാണം കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് ഫാമിലിയായി ഒരു ട്രിപ്പ് പോവുന്നത്. ആദ്യത്തെ 2 വർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടിയായി.

പിന്നെ രണ്ടാമത്തെയാളും ജനിച്ചു. ഭാര്യ വർക്കിംഗാണ്. ഒരു ഹോസ്പിറ്റലിൽ സീനിയർ ഓഡിയോള ജിസ്റ്റാണ്. ഞങ്ങളൊരുമിച്ച് ആദ്യമായി സ്പെയിനിലേക്കാണ് പോയത്. ഫുട്ബോളിൽ ഭയങ്കര ക്രേസായത് കൊണ്ട് ഭാര്യയ്ക്ക് മെസിയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സ്പെയിനിലേക്ക് പോയത്.

Also Read
ചാൻസ് ചോദിച്ച് ആ ഷോപ്പിലെ ചേട്ടന്റെയടുത്ത് വരെ പോയിട്ടുണ്ട്, അഭിനയ മോഹവുമായി അലഞ്ഞതിനെ കുറിച്ച് ‘മൗനരാഗം ബൈജു’ കാർത്തിക് പ്രസാദ്

ഞങ്ങൾ ടിക്കറ്റൊക്കെ ബുക്ക് ചെയ്ത് അദ്ദേഹത്തിന്റെ കളി കണ്ടിട്ടാണ് തിരിച്ച് വന്നത്. വർഷത്തിൽ ഒരിക്കൽ ഇതുപോലെ ഒരു ട്രിപ്പ് പോണമെന്നാണ് പറയാറുള്ളത്. ഭാര്യയ്ക്ക് സ്‌പോർട്‌സിനോടാണ് കൂടുതൽ താൽപര്യം. വിരാട് കോലി നല്ല ഇഷ്ടമാണ്. അതുകൊണ്ട് ബാംഗ്ലൂരിൽ പോയി മാച്ച് കണ്ടിട്ടുണ്ട്.

ഞാൻ അവതരിപ്പിച്ച ശ്രീകൃഷ്ണന്റെ വേഷം അംഗീകരിച്ചത് പോലെ കഥാപാത്രങ്ങളിലെ നെഗറ്റീവ് പറയാൻ ഉള്ള അവകാശവും പ്രേക്ഷകർക്കുണ്ട്. പക്ഷേ ഈ കാര്യത്തിൽ അതിന്റെ ലെവൽ ഇത്തിരി കൂടിപോയി എന്നേയുള്ളൂ. ആദ്യത്തെ ഒരാഴ്ച വല്ലാത്ത അവസ്ഥയായി പോയി. ട്രോളുകൾ കിട്ടുന്നരെല്ലാം അതൊക്കെ അയച്ച് തന്നിരുന്നു. ഇനി എന്ത് വന്നാലും താൻ സ്ട്രോംഗ് ആയിരിക്കും എന്നും ശരത് പറയുന്നു.

Advertisement