Home Entertainment

കീർത്തി സുരേഷ് അനിരുദ്ധിനെ വിവാഹം കഴിക്കുന്നില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് നടിയുടെ പിതാവ് സുരേഷ് കുമാർ

63

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി നടി കീർത്തി സുരേഷും തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്ത സത്യമല്ലെന്ന് നടിയുടെ അച്ഛനും നിർമാതാവുമായ ജി സുരേഷ് കുമാർ. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് ഇവർ വിവാഹിതാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നത്.

ഇരുവരും പ്രണയത്തിലാണ് എന്നും ഉടൻ വിവാഹിതരാകും എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. മൂന്നാം തവണയാണ് കീർത്തിയുടെ പേരിൽ വ്യാജ വിവാഹവാർത്തകൾ വരുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. വിഷയത്തിൽ മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കഴിഞ്ഞ ദിവസം തമിഴ് സംവിധായകൻ അനിരുദ്ധിന്റെ പേര് നടിയുമായി ചേർത്താണ് വ്യാജവാർത്തകൾ വന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുന്നുവെന്നുമായിരുന്നു വാർത്ത. 2000 ത്തിൽ പൈലറ്റ്സ് എന്ന ചിത്രത്തിൽ ബാലതാരമായാണ് കീർത്തി സിനിമയിലേക്ക് എത്തുന്നത്.

2013ൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന സിനിമയിൽ നായികയുമായി. പഴയ കാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരവും കീർത്തി സ്വന്തമാക്കി.

തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്നത്. പ്രിയദർശൻ മോഹൻലാൽ ടീമിന്റെ മരക്കാറിലും കീർത്തി പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രജനികാന്ത് നായകനായെത്തുന്ന പുതിയായ ചിത്രം അണ്ണാത്തെയിലാണ് കീർത്തി ഇപ്പോൾ അഭിനയിക്കുന്നത്.

മിസ് ഇന്ത്യ എന്ന ചിത്രമാണ് കീർത്തി സുരേഷിന്റേതായി അവസാനം പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം റീലീസ് ചെയ്തത്.

Advertisement