മുപ്പതിൽ കൂടുതൽ പ്രായമുണ്ട്, കല്യാണം കഴിച്ചിട്ടില്ല, കുറെ പ്രശ്‌നങ്ങളുമായാണ് വന്നിരിക്കുന്നത്: ബിഗ്‌ബോസ്സ് 3ലെ സൂര്യയുടെ കദനകഥ ഇങ്ങനെ

754

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം സീസൺ 3ന് ആവേശത്തിരയിളക്കി തുടക്കമായിരിക്കുകയാണ്. വേൽമുരുകാ എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടായിരുന്നു മത്സരാർത്ഥികളുടെ ദിവസം ആരംഭിച്ചത്.

പാട്ടിനൊത്ത് ചുവടുവെക്കുന്ന മത്സരാർത്ഥികളെ നോക്കിക്കാണുകയായിരുന്നു മൽസരാർഥി ഭാഗ്യലക്ഷ്മി ചെയ്തത്. രാവിലെ ബ്രേക്ക് ഫാസ്റ്റിനായി ഭാഗ്യലക്ഷ്മിയാണ് കിച്ചണിൽ ചുക്കാൻ പിടിച്ചത്. ഇതു കണ്ട സൂര്യ ചേച്ചി വീട്ടിൽ നിൽക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പറഞ്ഞു.

Advertisements

ഡിംപലും മജീസിയ ഭാനുവും അതേറ്റ് പിടിക്കുകയും ചെയ്തു. പരസ്പരം പരിചയം ഊട്ടിയുറപ്പിക്കുന്ന തിരക്കിലായിരുന്നു മറ്റെല്ലാ മത്സരാർത്ഥികളും. സായി വിഷ്ണുവും ഡിംപലും ഇഷ്ടങ്ങളെ കുറിച്ച് സംസാരിച്ച് അന്യോന്യം അടുത്തറിയുന്നത് കാണാമായിരുന്നു. പിന്നീട് മണിക്കുട്ടൻ ഭാഗ്യലക്ഷ്മിയുടെ മുടിയെ കുറിച്ചും അത് ഡൊണേറ്റ് ചെയ്തതിനെ കുറിച്ചും പറയുന്നു.

നല്ല നീളമുള്ള മുടിയുള്ള ഡിംപൽ ബാല തന്റെ മുടി ഡൊണേറ്റ് ചെയ്യാൻ ഒരുങ്ങിയിരുന്നതായും സംഘടനകളുടെ ഓതന്റിസിറ്റി ഇല്ലായ്മയെ കുറിച്ച് ഓർത്താണ് വേണ്ടെന്ന് വെച്ചതെന്നും പറഞ്ഞ് ആ സംസാരം അവിടെ നിർത്തി.

പിന്നീട് കിച്ചണിൽ നിന്ന് പാട്ടു പാടുന്ന റിഥു മന്ത്രയെ ശ്രവിക്കുന്ന മത്സരാർത്ഥികളെയാണ് കാണാനായത്.
തുടർന്ന് ലക്ഷ്മി ജയന്റെ കിടിലൻ പാട്ടിന് ഭാവാർദ്രമായ ചുവടുകളുമായി സന്ധ്യ മനോജും എത്തി. കൈയ്യടി നേടിയ പെർഫോമൻസിന് ശേഷം അനൂപ് കൃഷ്ണൻ തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള മിമിക്രിയും അവതരിപ്പിച്ചു.

പിന്നീട് ഭാനുവും ലക്ഷ്മിയും തമ്മിൽ നടത്തിയ സൗഹാർദ്ദപരമായ പഞ്ചിംഗിൽ ഭാനു വിജയ കിരീടമണിഞ്ഞു. ഡിംപലിന്റെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞത് തമാശയായി ചൂണ്ടിക്കാട്ടിയ റംസാന് നേർക്ക് ഡിംപൽ ഷൌട്ട് ചെയ്തു തുടങ്ങിയത് ക്യാമറാക്കണ്ണുകളുടെ ശ്രദ്ധ ക്ഷണിച്ചു.

ഒരിക്കലും ആരുടെയും വസ്ത്രത്തെ പറ്റി കമന്റ് ചെയ്യരുതെന്ന കർശന വാണിങാണ് ഡിംപൽ നൽകിയത്. ഇത് നോബിയ്ക്കും പരോക്ഷമായി നൽകിയ മറുപടിയായിട്ടാണ് പ്രേക്ഷകർ കണ്ടത്. പിന്നീട് ഇതെ സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു വീട്ടിൽ അരങ്ങേറിയത്. നോബി, റംസാൻ, ലക്ഷ്മി, ഫിറോസ് എന്നിവർ ചേർന്നായിരുന്നു ഇതെ പറ്റിയുള്ള ചർച്ച നടത്തിയിരിക്കുന്നത്.

ഡിംപൽ, മണിക്കുട്ടൻ, റംസാൻ എന്നിവർ പിന്നീട് ഇതേ വിഷയത്തിൽ സംസാരിച്ച് ക്ലാരിഫിക്കേഷൻ നൽകിയിരുന്നു. ഡിംപലും ലക്ഷ്മിയും വീട്ടു വിശേഷവും അമ്മ മകൻ ബന്ധവുമൊക്കെ സംസാരവിഷയമാക്കി. മജീസിയ വീട്ടിലെ ജോലിക്കാര്യങ്ങൾ പറഞ്ഞപ്പോൾ തന്റെ കാര്യങ്ങൾ സ്വയം ചെയ്യേണ്ടതിന്റെ അവശ്യകതയെ കുറിച്ച് ഭാഗ്യലക്ഷ്മിയും സംസാരിച്ചു.

സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യണം. അത് പറയണ്ട കാര്യമില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ നിലപാട്.
ലക്ഷ്മി തന്റെ അമ്മായിഅമ്മയെ കുറിച്ചും ജോലി ചെയ്യാത്തതിനെ കുറിച്ചും ഡിംപലിനോട് പറയുകയായിരുന്നു പിന്നെ. സൂര്യ ജെ ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് കരയുകയാണ്.

തനിക്ക് എല്ലാവരോടും പിടിച്ചു നിൽക്കാൻ പറ്റാതെ പോകുന്നതായി തോന്നുന്നെന്നും കരയരുതെന്ന് ദൃഢനിശ്ചയമെടുത്തിട്ടും കരയാതിരിക്കാൻ പറ്റുന്നില്ലെന്നും സൂര്യ അമ്മയോടെന്ന രീതിയിൽ ക്യാമറയെ നോക്കി പറഞ്ഞു.

പിന്നീട് അഡോണിയും സൂര്യയുമായുള്ള സംഭാഷണത്തിനിടെ സൂര്യ തന്റെ മനസ്സ് തുറക്കുകയായിരുന്നു. തന്റെ കാര്യങ്ങൾ പറഞ്ഞ സൂര്യ തനിക്ക് ഓർമ്മ നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്ന തുറന്നു പറച്ചിൽ നടത്തി.

അക്കാലം പലർക്കുമറിയില്ലെന്നും റേഡിയോ ജോക്കി കാലമുണ്ടായിരുന്നുവെന്നും അസുഖ ശേഷം സംസാരിക്കുമ്പോ വിക്ക് പ്രശ്‌നങ്ങൾ ഉള്ളത് അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയെന്നും സൂര്യ പറഞ്ഞു. കല്യാണം കഴിച്ചിട്ടില്ല, മുപ്പതിൽ കൂടുതൽ പ്രായമുണ്ട്, കുറെ പ്രശ്‌നങ്ങളുമായാണ് വന്നിരിക്കുന്നത്. ചുറ്റുപാടുകൾ ഒതുങ്ങിയ ജീവിതത്തിലേക്ക് ഒതുക്കിയെന്നും ഇതൊക്കെയാണ് പ്രശ്‌നമെന്നും സൂര്യ അഡോണിയോടായി തുറന്ന് പറഞ്ഞു.

അതല്ലാതായി ആക്ടീവായി നിൽക്കുമ്പോൾ ഞാനല്ലാതാകുമെന്നും അത് പ്രശ്‌നമാണെന്ന് തോന്നുന്നുണ്ടെന്നും അത് ഫിറോസിനോട് പറഞ്ഞിട്ടുണ്ടെന്നും സൂര്യ തുറന്ന് പറഞ്ഞു. ഈ പ്രശ്‌നങ്ങൾ മൂലം തനിക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ എന്നുള്ള തോന്നലാണ് പ്രശ്‌നമെന്നും സൂര്യ പറയുന്നു.

നൂറ് സിനിമകളിൽ അഭിനയിക്കുന്നതിന് തുല്യമാണ് ബിഗ്‌ബോസിൽ എത്തിയതെന്ന് അഡോനി പറഞ്ഞതിനെ സൂര്യ ശരിവെക്കുകയും ചെയ്തു.

Advertisement