ദുൽഖറിന്റെ അച്ഛനോടൊപ്പമാണ് ഇരുപതു വർഷങ്ങൾക്ക് മുൻപ് അഭിനയ ജീവിതം ആരംഭിച്ചത്, ഇപ്പോൾ ദുൽഖറിനൊപ്പവും വേഷമിടുന്നു: സന്തോഷം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

152

നൃത്തരംഗത്ത് നിന്നും മലയാള സിനിമയിലേക്കെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ് മി ഗോപാലസ്വാമി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി എത്തിയിട്ടും മലയാള സിനിമയിൽ പ്രതീക്ഷിച്ച പോലൊരു സ്ഥാനം നേടിയെടുക്കാൻ ലക്ഷ്മി ഗോപാലസ്വാമിക്ക് കഴിഞ്ഞിരുന്നില്ല.

സഹനടിയായും അമ്മനടിയായും ഒക്കെ വേഷമിട്ട ലക്ഷ്മി ഗോപാലസ്വാമി അടുത്തിടെയായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അഭിനയത്തേക്കാൾ നൃത്തത്തിന് പ്രാധാന്യം നൽകിയ താരം ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി ലക്ഷ്മി ഗോപാലസ്വാമി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ ആണ് നടി പ്രധാന വേഷത്തിൽ എത്തുന്നത്.

Advertisements

അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇരുപതു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ മകനൊപ്പം വേഷമിടുന്ന സന്തോഷത്തിലാണ് ഇപ്പോൾ.

റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ദുൽഖർ സൽമാന് ഒപ്പമുള്ള ചിത്രം പങ്കു വെച്ചുകൊണ്ടാണ് ലക്ഷ്മി ഗോപാലസ്വാമി സന്തോഷം അറിയിച്ചത്. ദുൽഖർ സൽമാനൊപ്പം അദ്ദേഹാം നിർമ്മിക്കുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

20 വർഷം മുമ്പ് ഞാൻ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചതെന്നും ലക്ഷ്മി ഗോപാലസ്വാമി ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് വേഷത്തിളാണ് എത്തുത്.

ബോളിവുഡ് താരം ഡയാന പെന്റിയാണ് നായികയായി അഭിനയിക്കുന്നത്. നടൻ മനോജ് കെ ജയൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Advertisement