മമ്മൂട്ടി ആയിരുന്നു നായകൻ ആകേണ്ടിയിരുന്നത്, പക്ഷേ ബിജു മേനോനെ കൊണ്ടു വന്നു, സിനിമ വൻ പരാജയമായി കടക്കെണിയിലുമായി: നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

3737

സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനായ കമൽ ഒരുക്കിയ മധുരനൊമ്പരക്കാറ്റ് എന്ന സിനിമ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. സിനിമയെന്നത് പലപ്പോഴും ഭാഗ്യത്തിന്റെ കളികൾ കൂടിയാണ്. നല്ല കഥയോ നല്ല അഭിനേതാക്കളോ ഉണ്ടായതു കൊണ്ടോ നല്ല സിനിമായയത് കൊണ്ടോ ചിത്രം വിജയിക്കണമെന്നില്ല.

ഇന്ന് ടിവിയിൽ എപ്പോൾ വന്നാലും യാതൊരു മടുപ്പുമില്ലാതെ ആവേശത്തോടെ ഇരുന്നു കാണുന്ന പല സിനിമകളും തീയേറ്ററിൽ പരാജയപ്പെട്ടതായിരുന്നുവെന്ന് പറഞ്ഞാൽ നമ്മൾ വിശ്വസിക്കില്ല. അക്കൂട്ടത്തിൽ ഒരു സിനിമയാണ് മധുരനൊമ്പരക്കാറ്റ്.

സിനിമാപ്രേമികൾ ഇന്നും മധുരനൊമ്പരക്കാറ്റിനെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രതിഭകൾ അണിനിരന്ന ചിത്രമായിരുന്നു മധുരനൊമ്പരക്കാറ്റ്. ബിജു മേനോനും സംയുക്ത വർമ്മയും ആണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. രഘുനാഥ് പാലേരിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. വിദ്യാസാറിന്റേതായിരുന്നു സംഗീതം.

മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ചിത്രത്തെ തേടിയെത്തി. എന്നാൽ ഈ ചിത്രം തീയേറ്ററിൽ വലിയ പരാജയമായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവിന് വലിയ നഷ്ടമാണ് സംഭവിച്ചത്. ഇപ്പോഴിതാ മധുരനൊമ്പരക്കാറ്റിന് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ കുമാർ നന്ദ.

സംവിധായകൻ കമൽ ചിത്രത്തിൽ നായകനായി ആദ്യം മനസിൽ കണ്ടത് മെഗാസ്റ്റാർ മമ്മൂട്ടിയെ ആയിരുന്നുവെന്നാണ് നന്ദ പറയുന്നത്. ഇതേതുടർന്ന് താൻ മമ്മൂട്ടിയെ കണ്ടു. എന്നാൽ അത്ര പരിചിതം അല്ലാത്തെ മുഖം വേണമെന്നായിരുന്നു തന്റെ ചിന്ത.

അങ്ങനെ മമ്മൂട്ടിയെ മാറ്റി ബിജു മേനോനെ നായകനാക്കി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മധുരനൊമ്പരക്കാറ്റ് വലിയ വിജയമായിരിക്കില്ലെന്ന് അറിയാമായിരുന്നു. എന്നാൽ നല്ല സിനിമയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ചിത്രത്തിന്റെ നിർമ്മാതാവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസർഗോഡ് വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. 80 ദിവസത്തിലധികം ചിത്രീകരണം നടന്നിരുന്നു. പ്രൊപ്പല്ലറുകൾ ഉപയോഗിച്ചായിരുന്നു അതിലെ കാറ്റുകളൊക്കെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ സിനിമ തീയേറ്ററിൽ വൻ പരാജയമായിരുന്നു. സിനിമ എന്നത് ഭാഗ്യത്തിന്റെ കൂടി കാര്യമാണ്. അന്ന് തനിക്കൊപ്പം ഭാഗ്യമുണ്ടായിരുന്നില്ല. ചിത്രം പരാജയമായിരുന്നു.

വലിയ നഷ്ടം വന്നു. ഇന്നും നഷ്ടമുണ്ട്. എന്നാൽ ഇന്നും തന്നെയാളുകൾ വിളിക്കുന്നതും അംഗീകരിക്കുന്നതും എവിടെ ചെന്നാലും ഒരു കസേരയിട്ടു തരുന്നതുമെല്ലാം ആ സിനിമയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ എന്നത് ഒരു പരീക്ഷണമാണ്. എട്ടും എട്ടും പതിനാറാണ്. പക്ഷെ സിനിമയിൽ ചിലപ്പോൾ എട്ടും എട്ടും കൂട്ടിയാൽ വലിയ പൂജ്യമായിരിക്കും ഉത്തരം. നമ്മൾ പ്രതീക്ഷിക്കുന്ന, മനോഹരമായ പല സിനിമകൾക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ അങ്ങനൊരു സിനിമ എടുക്കാൻ സാധിച്ചുവെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും മരണം വരെ ആ സിനിമയുടെ പേര് തനിക്ക് അഭിമാനത്തോടെ പറായാനാകുമെന്നും അദ്ദേഹം പറയുന്നു.

അതേ സമയം നിറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സഹ നിർമ്മാതാവുമായിരുന്നു നന്ദ. കമൽ തന്നെ സംവിധാനം ചെയ്ത നിറത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിയുമായിരുന്നു നായികാ നായകൻമാരായി എത്തിയത്.