അങ്ങനെയുള്ളവർ നന്നായി യോജിച്ചു പോകുമല്ലോ: എലീനയോട് പ്രണയം തോന്നാനുള്ള കാരണം വെളിപ്പെടുത്തി രോഹിത്

77

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലും ബിഗ്‌ബോസ് മുൻ താരവുമാണ് എലീന പടിക്കൽ. ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ എലീന വിവാഹിതയാകാൻ ഒരുങ്ങുകയാണ്. അടുത്തിടെയാണ് എലീനയുടെ വിവാഹ നിശ്ചയം നടന്നത്.

ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കോഴിക്കോട് സ്വദേശിയായ രോഹിത് ആണ് എലീനയുടെ ഭാവി വരൻ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഓഗസ്റ്റ് 30ന് ആണ് എലീനയുടെയും രോഹിതിന്റെയും വിവാഹം.

Advertisements

ഇപ്പോൾ എന്തുകൊണ്ടാണ് തനിക്ക് എലീനയോട് പ്രണയെ തോന്നിയത് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് രോഹിത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രോഹീത് തന്റെ മനസ് തുറന്നത്. രോഹിത്തിന്റെ വാക്കുകൾ ഇങ്ങനെ:

എലീന ഫുൾടൈം ഹാപ്പി ആണ് ഒരു പാവം കുട്ടി. നല്ലൊരു വൈബ് ആണ് ആളുടെ സാന്നിധ്യം നൽകുക. എലീന കുറേ സംസാരിക്കുന്ന ആളാണെങ്കിൽ ഞാൻ നന്നായി കേട്ടിരിക്കുന്ന ആളാണ്. അങ്ങനെ എലീനയുടെ സ്വഭാവത്തിന്റെ നേരെ ഓപ്പോസിറ്റാണ് എന്റേത്.

അങ്ങനെയുള്ളവർ നന്നായി യോജിച്ചു പോകുമല്ലോ. എനിക്ക് പറ്റിയ ആളാണ് എന്നു തോന്നിയപ്പോൾ പ്രണയം പറഞ്ഞു. 2014 ൽ ആണ് എലീനയെ പരിചയപ്പെടുന്നത്. അന്നു ഞാൻ ഡിഗ്രി രണ്ടാം വർഷമാണ്. ചെന്നൈയിലാണ് പഠിക്കുന്നതെങ്കിലും എന്റെ കസിനും ഏതാനും സുഹൃത്തുക്കളും ബെംഗളുരൂ ക്രൈസ്റ്റിലാണ് പഠിച്ചിരുന്നത്.

അവരെ കാണാനായി പോയപ്പോൾ യാദൃച്ഛികമായാണ് സുഹൃത്തിന്റെ സുഹൃത്തായ എലീനയെ കാണുന്നതും പരിചയപ്പെടുന്നതും. പ്രണയം പറഞ്ഞെങ്കിലും,എലീന ആദ്യം സമ്മതിച്ചില്ല. ആ ശ്രമം തുടർന്നപ്പോഴാണ് ഒടുവിൽ യെസ് എന്ന മറുപടി കിട്ടിയത്. എന്നാൽ വീട്ടിൽ എതിർപ്പ് ശക്തമായിരുന്നു.

പിന്നെ ലോക്ഡൗൺ ആയത് വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കാൻ സഹായകരമായി. ആ സമയത്ത് ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ആദ്യം എന്റെ അമ്മയെ ആണ് സമ്മതിപ്പിച്ചത്. അമ്മ വഴി അച്ഛനെയും. അങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. എലീനയുടെ വീട്ടിലും പതിയെ ആ സമയത്ത് എതിർപ്പ് കുറഞ്ഞു വന്നു. അങ്ങനെ എല്ലാം സെറ്റ് ആയെന്നും രോഹിത്ത് വ്യക്തമാക്കുന്നു.

Advertisement