ദളപതി വിജയിയുടെ ബീസ്റ്റിന്റെ സെറ്റിൽ എംഎസ് ധോണി, കാരണം അറിഞ്ഞ് ആവേശത്തിൽ ആരാധകർ, സോഷ്യൽ മീഡിയയിൽ വൈറലായി തല ദളപതി കൂടിക്കാഴ്ച്ച

108

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും തമിഴ് സൂപ്പർതാരം വിജയിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് തലയും ദളപതിയും പരസ്പരം കണ്ട് പരിചയം പുതുക്കിയത്.

ചെന്നൈ ഗോകുലം സ്റ്റുഡിയോസിലായിരുന്നു കൂടിക്കാഴ്ച്ച. അവിടെ ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു ധോണി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന എഡിഷനിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റൈ ബ്രാൻഡ് അംബാസഡറായിരുന്നു വിജയ്. അന്ന് മുതലേ ഇരുവരും പരിചയക്കാരാണ്.

Advertisements

Also Read
കല്യാണിയും കിരണും വിവാഹത്തിനായുള്ള ഒരുക്കത്തിൽ! പരമ്പരയുടെ പേര് മൗനരാഗത്തിന് പകരം സ്വപ്നരാഗം എന്നാക്കാം എന്ന് ആരാധകർ

എന്തായാലും തല ദളപതി കൂടിക്കാഴ് ച്ച ഇരുവരുടേയും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്.
അതേ സമയം വിജയിയുടെ പുതിയ ചിത്രമായ ബീസ്റ്റിന്റെ ചിത്രീകരണം പുരോഗഗമിക്കുകയാണ് ഇപ്പോൾ. സൺ പിക്‌ചേഴ്‌സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിൽ പൂജ ഹെഗ്‌ഡെയാണ് വിജയിയുടെ നായികയായി എത്തുന്നത്. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ആണ് ബീസ്റ്റ്. മലയാളി താരം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്.

യോഗി ബാബു, ശെൽവരാഘവൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പരമഹംസയാണ് ചിത്രത്തന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. അതോ സമയം മാസ്റ്റർ ആയിരുന്നു വിജയിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Also Read
ഒരു പെൺകുഞ്ഞിനെ ശരിയ്ക്കും മിസ്സ് ചെയ്യുന്നുവെന്ന് മലൈക അറോറ ; ദത്തെടുക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ എന്ന് ചോദ്യത്തിന് മറുപടി നൽകി താരം

2020ലെ ലോക്ഡൗണിന് ശേഷം തിയ്യറ്ററുകൾ തുറന്നപ്പോൾ ആദ്യം എത്തിയ ചിത്രമായ മാസ്റ്റർ തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തിരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാളവിക മോഹൻ ആയിരുന്നു നായികയായി എത്തിയത്.

Advertisement