Home Entertainment Celebrities

ഒരു പെൺകുഞ്ഞിനെ ശരിയ്ക്കും മിസ്സ് ചെയ്യുന്നുവെന്ന് മലൈക അറോറ ; ദത്തെടുക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ എന്ന് ചോദ്യത്തിന് മറുപടി നൽകി താരം

101

ബോളിവുഡിൽ അറിയപ്പെടുന്ന നടിയാണ് മലൈക അറോറ. കൂടാതെ സൂപ്പർ ഡാൻസർ ചാപ്റ്റർ ഫോർ എന്ന റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് താരം. മലൈകയുടെ അർജുൻ കപൂറുമായുള്ള റിലേഷൻഷിപ്പും മററും വാർത്തകളിൽ നിറയാറുണ്ട്. പൊതു പരിപാടികളിലെല്ലാം മിക്കതും അവരൊരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. അവരുടെ പ്രായ വ്യത്യാസവും ലിവിങ് റിലേഷനും എല്ലാം സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്.

പരിപാടിയിൽ പങ്കെടുക്കുന്നു കുരുന്നു കുട്ടികളുടെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് എന്നും മലൈക പറയാറുള്ളത്. ഫ്ളോറിന ഗോഗോയി എന്ന പെൺകുട്ടിയുടെ പ്രകടനം കണ്ട് മലൈക വാചാലയായത് വാർത്തയായിരുന്നു. ഫ്ളോറിനയെ കാണുമ്പോൾ ഒരു പെൺകുഞ്ഞിനെ വേണം എന്ന് തോന്നുന്നു എന്നാണ് ഒരിക്കൽ മലൈക പറഞ്ഞത്.

Advertisements

ALSO READ

കല്യാണിയും കിരണും വിവാഹത്തിനായുള്ള ഒരുക്കത്തിൽ! പരമ്പരയുടെ പേര് മൗനരാഗത്തിന് പകരം സ്വപ്നരാഗം എന്നാക്കാം എന്ന് ആരാധകർ

ഇതേ കുറിച്ച് ചോദിച്ചപ്പോൾ നടി തന്റെ ആഗ്രഹം വ്യക്തമാക്കി. ‘ഏതൊരു അമ്മയെയും പോലെ ഒരുപാട് കുട്ടികൾക്ക് നടുവിൽ നിൽക്കുക എന്നത് മനോഹരമായ അനുഭവമാണ് എനിക്കും. ഫ്ളോറിനയുടെ ഡാൻസും അവളുടെ കളിയും ചിരിയും എല്ലാം എന്റെ ഹൃദയത്തെ വല്ലാതെ ആകർഷിച്ചു”

”പെൺകുട്ടികൾ മാത്രം ഉള്ള കുടുംബത്തിലെ അംഗമാണ് ഞാൻ. എന്നാൽ ഇപ്പോൾ ഞങ്ങൾ എല്ലാവർക്കും ആൺ കുഞ്ഞുങ്ങളാണ് ഉള്ളത്. അപ്പോൾ ഒരു പെൺ കുഞ്ഞിനെ വല്ലാതെ മിസ്സ് ചെയ്യും. ഞാൻ എന്റെ മകൻ അർഹാനെ ചന്ദ്രനോളം സ്നേഹിയ്ക്കുന്നു. എന്നാൽ ഒരു പെൺ കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിയ്ക്കുകയും ചെയ്യുന്നു.

അന്ന് ഫ്ളോറിനയുടെ ഡാൻസ് പ്രകടനം കണ്ടപ്പോൾ ഞാൻ അല്പം വികാരഭരിതയായി. ശരിക്കും ഒരു പെൺകുഞ്ഞിനെ ഞാൻ എത്രമാത്രം മിസ്സ് ചെയ്യുന്നു എന്ന് ബോധ്യമായത് അപ്പോഴാണ്. അവളെ ഭംഗിയുള്ള ഉടുപ്പ് അണിയിച്ച് പൊട്ടു വച്ച് രാജകുമാരിയെ പോലെ ഒരുക്കി നടത്താൻ വലിയ ആഗ്രഹം തോന്നുന്നു- മലൈക പറഞ്ഞു

ALSO READ

ഞാൻ എന്ത് പറഞ്ഞിട്ടും അദ്ദേഹം കൂൾ ആയില്ല! ബാബു ആന്റണിയുമായി അന്ന് കയ്യാങ്കളി വരെ എത്തിയ സംഭവത്തെക്കുറിച്ച് വ്യക്തമാക്കി പൊളി ഫിറോസ്

ബോളിവുഡിൽ സ്ഥിരമായി നടക്കുന്ന കാര്യമാണ് ദത്തെടുക്കലും വാടക ഗർഭധാരണവുമൊക്കെ . അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, അത്തരം ചില ചിന്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്ലാൻ ഇല്ല എന്നായിരുന്നു മലൈകയുടെ പ്രതകരണം. എന്റെ സുഹൃത്തുക്കളിൽ പലരും മക്കളെ ദത്ത് എടുത്തിട്ടുണ്ട്. അവരുടെ പിന്നീടുള്ള ജീവിതത്തിലെ സന്തോഷം കാണുമ്പോൾ അത്ഭുതവും തോന്നി.

ഒരു കുഞ്ഞിനെ ദത്ത് എടുത്ത് അവൾക്ക് ഒരു കുടുംബവും സ്നേഹവും നൽകുന്നതിനെ കുറിച്ച് ഒരപാട് കാര്യങ്ങൾ ഞാൻ എന്റെ മകൻ അർഹാനുമായി ചർച്ച ചെയ്യാറുണ്ട്. ഞങ്ങൾ എല്ലാം തുറന്ന് സംസാരിക്കുന്നവരാണ്. അക്കൂട്ടത്തിൽ ഈ വിഷയത്തിന് അല്പം പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ഒരു കുഞ്ഞിനെ ദത്ത് എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് മലൈക അറോറ വ്യക്തമാക്കി.

Advertisement