സ്റ്റാർ മാജിക്കിലേക്ക് തങ്കച്ചൻ ഇനി വരില്ല, പുതിയ വേദിയിലേക്ക് എത്തി താരം

483

മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന ഗെയിം ഷോ. ഇതിനോടകം തന്നെ സൂപ്പർഹിറ്റ് ആയി മാറിയ സ്റ്റാർ മാജിക്കിലൂടെ ഏറെ കൈയ്യടി നേടിയ കലാകാരനാണ് തങ്കച്ചൻ വിതുര.

പാട്ടും തമാശകളുമൊക്കെയായി സ്റ്റാർ മാജിക്കിൽ നിറഞ്ഞു നിൽക്കുക ആയിരുന്നു ആരാധകരുടെ പ്രിയപ്പെട്ട തങ്കു എന്ന തങ്കച്ചൻ. എന്നാൽ ഒരുനാൾ തീർത്തും അപ്രതീക്ഷിതമായി തങ്കച്ചൻ സ്റ്റാർ മാജിക്കിൽ നിന്നും പിന്മാറുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല.

Advertisements

തങ്കച്ചൻ സ്റ്റാർ മാജിക്കിൽ നിന്നും എന്നന്നേക്കുമായി പിന്മാറിയെന്നാണ് പിന്നീട് അറിയുന്നത്. എന്നാൽ എന്താണ് ആ പിന്മാറ്റത്തിനുള്ള കാരണം എന്നത് ഇപ്പോഴും വ്യക്തമല്ല. തങ്കച്ചൻ ഇനി സ്റ്റാർ മാജിക്കിലേക്കില്ല എന്ന് തന്നെയാണ് താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇൻസ്റ്റഗ്രാം പോസ്റ്റും വ്യക്തമാക്കുന്നത്.

കോമഡി സ്റ്റാർസിന്റെ വേദിയിൽ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് തങ്കു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നേരത്തെ താരം മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബമ്ബർ ചിരി എന്ന പരിപാടിയിലും എത്തിയിരുന്നു. പിന്നാലെ അവിടെ നിന്നും കോമഡി സ്റ്റാർസിലേക്ക് എത്തുമ്പോൾ സ്റ്റാർ മാജിക്കിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Also Read
ഗള്‍ഫില്‍ നിന്നും ഭർത്താവ് എത്തുന്നതിനു തൊട്ടുമുൻപ് ര​ണ്ട്​ പിഞ്ച് കു​ട്ടി​ക​ളെയും ഉപേക്ഷിച്ചു ഭാര്യയും കാമുകനും മുങ്ങി; രണ്ടിനേയും തൂക്കി അകത്തിട്ട് പോലീസ്

നേരത്തെ ഗൾഫിൽ ചില പരിപാടികൾ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാർ മാജിക്കിൽ നിന്നും തങ്കച്ചൻ വിതുര മാറി നിന്നത് എന്നായിരുന്നു പ്രചരണം. താരം ഗൾഫിൽ എത്തിയതിന്റെ ഫോട്ടോകളും മറ്റുമെല്ലാം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. എന്നാൽ ഗൾഫിൽ നിന്ന് മടങ്ങി എത്തിയ ശേഷവും തങ്കു സ്റ്റാർ മാജിക്കിലേക്ക് മടങ്ങി വന്നില്ല.

തങ്കച്ചൻ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് സ്റ്റാർ മാജിക്കിലെ മറ്റ് താരങ്ങളും പറയുന്നത്. തങ്കച്ചൻ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്നും എന്താണ് വരാത്തത് എന്ന് ചോദിക്കുമ്പോൾ കൃതമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണെന്നും സ്റ്റാർ മാജിക്ക് താരം അനു പറഞ്ഞിരുന്നു.

അതേ സമയം നേരത്തെ, ഗൾഫ് ഷോ കഴിഞ്ഞ് വന്നപ്പോൾ തങ്കച്ചന് ചില സിനിമകൾ വന്നു എന്നും, സിനിമ തിരക്കുകൾ കാരണമാണ് തങ്കച്ചൻ വിട്ടു നിൽക്കുന്നത് എന്നും അസീസ് പറഞ്ഞിരുന്നു. തങ്കുവിനെ പുറത്താക്കിയതാണോ എന്ന് ചിലർ ചോദിച്ചിരുന്നു. എന്നാൽ തങ്കച്ചനെ പുറത്താക്കിയതല്ല എന്നും, അങ്ങനെ ഒരു സംഭവം ഞങ്ങളുടെ അറിവിൽ ഇല്ല എന്നും ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കിയിരുന്നു.

തങ്കച്ചൻ ചേട്ടനെ സ്റ്റാർ മാജിക്കിൽ നിന്നും എല്ലാവരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നും, എന്നാൽ അദ്ദേഹം വരുന്നില്ല, വാരാത്തതിന്റെ കാരണം അറിയില്ല എന്നുമാണ് അനു പറഞ്ഞത്. അതേസമയം തങ്കുച്ചന്റെ പോസ്റ്റിൽ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

Also Read
സാന്ത്വനം സിനിമയായാൽ താരങ്ങളായി ഇവർ മതി ; സാന്ത്വനം ആരാധകന്റെ വീഡിയോ വൈറൽ

അണ്ണൻ ഇതിൽ ഗസ്റ്റ് ആയിട്ടു വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിപ്പോൾ യഥാർഥ്യമായി, സ്റ്റാർ മാജിക്കിൽ എന്നാണ് വരുന്നത്? തങ്കു സ്റ്റാർ മാജിക്കിൽ എന്താ വരാത്തത്? സ്റ്റാർ മാജിക്കിലേക്ക് തിരികെ വായോ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

Advertisement