Home Entertainment Celebrities

കയ്പേറിയതായിരുന്നു തന്റെ മുൻ പ്രണയം: നടൻ സിദ്ധാർത്ഥുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സാമന്ത

63

താര സുന്ദരി സാമന്ത അക്കിനേനി തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. നടൻ നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. അതേ പോലെ സിനിമാ തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് സാമന്ത.

തന്റെ ഭർത്താവിനും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്. നാഗചൈതന്യയുടെ നായികയായിട്ടാണ് സമാന്ത സിനിമയിൽ അരങ്ങേറിയത്. പിന്നീട് ആദ്യ ചിത്രത്തിലെ നായകനൊപ്പം ജിവീതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.

Advertisements

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ തന്റെ മുൻ പ്രണയം കയ്പേറിയതായിരുന്നു എന്ന് പറയുകയാണ് താരം. അഭിമുഖത്തിൽ മഹാനടി എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സാമന്ത മുൻ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

മഹാനടിയിലെ ജെമിനി ഗണേഷന്റെ കഥാപാത്രവുമായി തന്റെ മുൻകാമുകനെ താരതമ്യം ചെയ്യുകയായിരുന്നു നടി. സാവിത്രി അകപ്പെട്ടതുപോലെയുളള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് ഇക്കാര്യം ഞാൻ ആരംഭത്തിലെ മനസ്സിലാക്കുകയും അതിൽ നിന്ന് പുറത്തുകടക്കുകയും ചെയ്തു.

കാരണം അത് മോശമായാണ് അവസാനിപ്പിക്കുകയെന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. അതിന് ശേഷം നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നു.അദ്ദേഹം എല്ലാ കൊണ്ടു ഒരു അമൂല്യ രത്നമായിരുന്നു. അഭിമുഖത്തിൽ സാമന്ത തുറന്നുപറഞ്ഞു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും തമിഴ് നടൻ സിദ്ധാർത്ഥുമായുളള ബന്ധത്തെക്കുറിച്ചാണ് സാമന്ത പറഞ്ഞതെന്നാണ് അഭ്യൂഹങ്ങൾ.

ഒരു സമയത്ത് ഇരുവരും കടുത്ത പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പല വേദികളിലും ഇവർ ഒന്നിച്ച് പങ്കെടുത്തതോടെയാണ് പ്രണയത്തിലാണെന്ന് എല്ലാവരും ഉറപ്പിച്ചത്.

Advertisement