മരക്കാർ അറബിക്കടലിന്റെ സിംഹം പോർച്ചുഗീസ് സൈന്യത്തിനെതിരെ കടലിൽ വച്ചുള്ള കുഞ്ഞാലിയുടെ യുദ്ധങ്ങളാണ്: മോഹൻലാൽ

15

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. സിനിമയുടെ ട്രെയിലർ ആരാധകരുടെ ആവേശം കൊടുമുടിയിലുമെത്തിച്ചു. സിനിമ ഒരു ദൃശ്യവിരുന്നാകുമെന്നത് ട്രെയിലറിൽനിന്നു തന്നെ വ്യക്തമായിരുന്നു.

ഇപ്പോഴിതാ മരക്കാർ സിനിമയെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് മോഹൻലാൽ. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഒരിക്കലും ഒരു ഡോക്യുമെന്ററി സ്വഭവമുള്ളതായിരിക്കില്ല എന്ന് മോഹൻലാൽ പറയുന്നു. ‘മരയ്ക്കാർ ഒരിക്കലും ഒരു ഡോക്യുമെന്ററി സ്വഭാവമുള്ള സിനിമയായിരിക്കില്ല. സാമുതിരിക്ക് വേണ്ടി പോർച്ചുഗീസ് സൈന്യത്തിനെതിരെ കടലിൽ വച്ചുള്ള കുഞ്ഞാലിയുടെ യുദ്ധങ്ങളാണ് സിനിമയി അധികവും.

Advertisements

കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ കഥയാണ് സിനിമ പറയുന്നത്. എന്റെയും പ്രിയന്റെയും കരിയറിലെ നാഴികക്കല്ലായിരിക്കും മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ പറഞ്ഞു. മലയാള സിനിമയ്ക്ക് ദേശീയ തലത്തിൽ ഒരു മാറ്റമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം കൂടി മരയ്ക്കാറിന് പിന്നിലുണ്ട് എന്നും കാലാപാനി ചെയ്ത സമയത്ത് തന്നെ മരയ്ക്കാർ ചെയ്യാൻ ആലോചിച്ചിരുന്നു എന്നും നേരത്തെ പ്രിയദർശൻ പറഞ്ഞിരുന്നു ‘ബാഹുബലി തെലുങ്ക് സിനിമക്ക് ഉണ്ടാക്കിക്കൊടുത്ത ഒരു മാർക്കറ്റുണ്ട്.

ബാഹുബലി ഭാവനാസൃഷ്ടിയായിരുന്നു. അതിൽ റിയലിസം അധികം വിട്ടുപോകാതെ എടുക്കാനാണ് ശ്രമിച്ചത്. അത്തരം ഒരു മാർക്കറ്റ് മലയാള സിനിമക്കും ഉണ്ടാക്കിയെടുക്കുക എന്നതും മരയ്ക്കാർ ഒരുക്കിയതിന് പിന്നിലെ ലക്ഷ്യമാണ്. കാലാപാനി ചെയ്ത ഉടനെ തന്നെ മരയ്ക്കാരുടെ ചരിത്രകഥ പറയുന്ന ഒരു സിനിമയെടുക്കാൻ ആലോചിച്ചിരുന്നു, എന്നാൽ തീമിൽ ചില അവ്യക്തകൾ നിലനിന്നിരിന്നതിനാൽ അന്ന് സിനിമ ചെയ്യാനായില്ല. പിന്നീട് മോഹൻലാലാണ് ഈ സിനിമ ചെയ്യാം എന്ന് പറയുന്നത്.

ഞാനും ലാലുമൊക്കെ ഒരുമിച്ച് സിനിമയെടുത്ത് വളർന്നവരാണ്, ‘പ്രായമാവുകയല്ലേ. നാളെ നമുക്ക് ഓർമ്മിക്കാനും ഒന്ന് രണ്ട് ചിത്രങ്ങൾ വേണ്ടെ നമുക്കിത് ചെയ്യാമെന്ന് ലാലാണ് പറയുന്നത്. ശരിക്കും ലാലായിരുന്നു ഈ സിനിമയുടെ പ്രോത്സാഹനം. പ്രിയദർശൻ പറഞ്ഞു.

Advertisement