Home Entertainment Celebrities

നവരസങ്ങൾക്ക് പുറമെ സ്വന്തമായി കണ്ടുപിടിച്ച മൂന്ന് ഭാവങ്ങളുമായി നാട്ടിലെ ഉത്സവത്തിൽ അനുശ്രീ, ചിതങ്ങൾ ഏറ്റെടുത്ത് ആരാധകർ

82

മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് അനുശ്രീയെ ലാൽജോസ് കണ്ടെത്തുന്നത്.

തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുവിന്റെ പ്രത്യേകതകളാണ്.

Advertisements

ഡയമണ്ട് നെക്ലേസിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്.

Also Read
അച്ഛന്റെ മ ര ണ ശേഷം എല്ലാവരും ഉപേക്ഷിച്ചപ്പോൾ ഞങ്ങളെ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ, ഞങ്ങൾക്ക് പുതു ജീവിതം തന്നത് സുരേഷ് അങ്കിളാണ്: പത്മരാജ് രതീഷ്

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനുശ്രീ മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ലോക്ക് ഡോൺ സമയത്ത് സജീവമായിരുന്നു. നാടൻ വേഷങ്ങൾക്ക് ഒപ്പം തന്നെ മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്.

ഇടയ്‌ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ നാട്ടിലെ ഉത്സവത്തിന്റെ ചിതങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. നവരസ ഭാവങ്ങളായ ബീഭത്സം, ഭയാനകം, അത്ഭുതം, ഹാസ്യം,കരുണം, വീരം, ശൃഗാരം, രൗദ്രം, ശാന്തം എന്നിവയ്ക്ക് പുറമേ ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ വേറെ ഉണ്ട്. അതാണിത്,,, എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Also Read
മുകേഷ് കാരണം ഞാൻ ഫേമസ് ആയന്നൊക്കെയാണ് ചിലർ പറയുന്നത്, അതിന് മുമ്പേ ഞാനിവിടെ ഉണ്ട്, പിന്നെ തീരുമാനക്കൾക്ക് ഒന്നും മാറ്റവുമില്ല, ഞാനത് അറിയിച്ച് കഴിഞ്ഞു: മേതിൽ ദേവിക

താരജാഡകൾ ഇല്ലാതെ എളിമയുള്ള താരത്തിന്റെ പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. ഇതിനോടകം തന്നെ താരത്തിന്റെ പുതിയ പോസ്റ്റും വൈറൽ ആയി മാറിയിരിക്കുകയാണ്.

Advertisement