മുകേഷ് കാരണം ഞാൻ ഫേമസ് ആയന്നൊക്കെയാണ് ചിലർ പറയുന്നത്, അതിന് മുമ്പേ ഞാനിവിടെ ഉണ്ട്, പിന്നെ തീരുമാനക്കൾക്ക് ഒന്നും മാറ്റവുമില്ല, ഞാനത് അറിയിച്ച് കഴിഞ്ഞു: മേതിൽ ദേവിക

244

മലയാളികൾക്ക് ഏറെ സുപരിചിതയായ ക്ലാസിക്കൽ നർത്തകിയാണ് മേതിൽ ദേവിക. കേരളത്തിന് അകത്തും പുറത്തും അതി മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച മേതിൽ ദേവികയ്ക്ക് ആരാധകരും ഏറെയാണ്.

മലയാളികളുടെ പ്രിയ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ 2013ൽ ദേവിക വിവാഹം കഴിച്ചതും അതിന് ശേഷം ഇവർ വിവഹാ മോചിതരായതും വലിയ വാർത്തയായിരുന്നു. നടനുമായുള്ള വിവാഹ മോചന വാർത്ത ദേവിക തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

Advertisements

ഇതിന് പിന്നാലെ ആളുകൾ തന്റെ പേഴ്സണൽ ജീവിതത്തെ കുറിച്ച് പറയുന്നതിനെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദേവിക ഇപ്പോൾ. മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേതിൽ ദേവികയുടെ തുറന്നു പറച്ചിൽ.

നടൻ മുകേഷുമായി പിരിയുകയാണ് എന്നത് ഉറച്ചതീരുമാനം ആയുരുന്നു എന്നും മേതിൽ ദേവിക അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഒരു തീരുമാനമെടുത്താൽ അതിൽ നിന്ന് പിന്നെ മാറ്റമില്ല. ഒരു തീരുമാനമെടുക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമ പരമായി നടക്കും.

Also Read
നേരത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു, സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു, എന്നിട്ടും സ്ത്രീത്വത്തിന് മാതൃകയാണത്രെ

എന്റെ തീരുമാനം ഞാൻ അറിയിച്ച് കഴിഞ്ഞു. അതിൽ ഞാൻ സന്തുഷ്ടയാണ്. ഞാനൊരു ഡാൻസർ എന്ന നിലയിൽ ഒരുപാട് ജോലി ചെയ്തിട്ടുള്ളൊരു വ്യക്തിയാണ്. അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റി ആയിരുന്നു ഞങ്ങൾ പിരിയുകയാണെന്ന് പറഞ്ഞപ്പോൾ കിട്ടിയത്. അത് ഞാനൊരു നർത്തകി ആയതുകൊണ്ടൊന്നുമല്ല ഒരു നടന്റെ ഭാര്യയായതു കൊണ്ടാണ്.

പിരിയുകയാണെന്ന് പറഞ്ഞതിന് പിന്നാലെ വലിയ പത്രങ്ങളൊക്കെ ഒരു ഇന്റർവ്യു ഉടൻ വേണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. നൃത്തത്തിനെ കുറിച്ച് മാത്രം സംസാരിച്ചാൽ മതിയെന്നായിരിക്കും പറയുക. എനിക്കറിയാം നൃത്തത്തിനെ കുറിച്ച് മാത്രമേ സംസാരിക്കുവെന്ന്. പക്ഷെ ആളുകൾ വിചാരിക്കുക ഞാൻ സംസാരിക്കാൻ പോകുന്നത് എന്റെ പേഴ്സണൽ കാര്യത്തെ കുറിച്ചുകൂടിയാണെന്ന്.

ആ ഒരു സാഹചര്യത്തിന്റെ അഡ്വാന്റേജ് മാധ്യമങ്ങൾ കൂടി ഏറ്റെടുക്കുകയാണ്. പക്ഷെ അതിനുപോലും ഞാൻ നിന്നുകൊടുത്തില്ല.എനിക്ക് തോന്നുന്നത് വളരെ വിചിത്രമായ എന്തോ ആയിട്ടാണ് റിലേഷൻഷിപ്പിനെ ആളുകൾ നോക്കി കാണുന്നത്. അതിലും വിചിത്രമായിട്ടാണ് ചുറ്റുമുള്ള ആളുകൾ അതിനെ നോക്കുന്നത്.

എന്നോട് എല്ലാവരും ചോദിക്കാറുള്ളത് പാലക്കാടാണോ ട്രിവാൻഡ്രമാണോയെന്നാണ്. എന്നാൽ എനിക്കത് കേൾക്കുമ്പോൾ അത് ഭയങ്കര ബുദ്ധമുട്ടാണ്. ഞാൻ പലയിടങ്ങളിലുമാണ് ഇന്ന് കോഴിക്കോടാണേൽ നാളെ കാലടിയിൽ ഞാൻ പഠിക്കുന്നിടത്താണ്. ഞാൻ ട്രിവാൻഡ്രത്താണെന്ന് പറഞ്ഞാൽ ആളുകൾ അടുത്ത നിഗമനത്തിലെത്തും ഞാൻ ട്രിവാൻഡ്രത്ത് എവിടെയാണെന്ന്.

Also Read
പ്രസവത്തിനായി ഓരോ തവണ പോകുമ്പോഴും ആൺകുട്ടി ആണെന്ന് ഉറപ്പിച്ച് പേരും കണ്ടുവെക്കും, പേടിച്ചാണ് പ്രസവിക്കാൻ പോയിരുന്നത്: വെളിപ്പെടുത്തലുമായി സിന്ധു കൃഷ്ണകുമാർ

ഞാൻ ഞങ്ങളുടെ വീട്ടിലാണെന്ന് പറയും അപ്പോൾ അദ്ദേഹം എവിടെയെന്നാണ് അടുത്തത്. അദ്ദേഹം ഇടയ്ക്ക് വന്ന് പോകും ഞാനും ഇടയ്ക്ക് വന്ന് പോകും. അപ്പോൾ നിങ്ങൾ കാണാറുണ്ടോ എന്ന് ചോദിക്കും, ഇടയ്ക്കൊക്കെ കാണാറുണ്ട്. അതുകൊണ്ടൊന്നും ശരിയായില്ല. എന്നെ സംബന്ധിച്ച് ഇതൊരു ആർട്ട് ഫൗണ്ടേഷനാണ്.

താമസിക്കാൻ പോലുമുണ്ടാക്കിയ വീടല്ല. കല പറഞ്ഞു കൊടുക്കാനും വർക്ക്ഷോപ്പുകൾ നടത്താനു ഒക്കെയുള്ള സ്ഥലമായിട്ടാണ് ഞങ്ങൾ വീടുണ്ടാക്കിയത്. നമ്മുടെ തീരുമാനങ്ങളും വീടുമായിട്ട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്കറിയില്ല. കാണുമ്പോൾ അദ്ദേഹം വളരെ മാന്യമായ വർക്ക് ചെയ്യുന്നു. ഞാൻ എന്റേത് ചെയ്യുന്നു.

ചില കാര്യങ്ങൾ പറയുന്നു, ചിലത് പറയുന്നില്ല. എനിക്ക് തോന്നുന്നത്, ഭാര്യാഭർത്താക്കന്മാർ ആയിരിക്കുന്ന അതേ ഐക്യം അതിന്ന് പുറത്തുവന്നാലും ഇരുവർക്കും ഇണ്ടാകണമെന്നാണ്. അതിന് രണ്ടുപേരും വിചാരിക്കണം ഒരാൾ മാത്രമല്ല രണ്ടുപേർക്കും അതിന്റെ പക്വത വേണം. ആളുകൾ ഞാൻ പാലക്കാടാണോ ട്രിവാൻഡ്രത്താണോയെന്ന് നോക്കിയാണ് എന്നെ ഡിഫൈൻ ചെയ്യുന്നത്.

പാലക്കാടും ട്രിവാൻഡ്രത്തും ഇരുന്നാണോ മേതിൽ ദേവിക ഡിഫൈൻ ചെയ്യപ്പെടുന്നത്. ഞാൻ ചെയ്യുന്ന ഒരുപാട് വർക്കുകളുണ്ട്, അതിനെ കുറിച്ച് ആർക്കും ഒന്നുമില്ല. ഞാൻ പെരുമാറുന്ന സർക്കിൾ എന്നു പറയുന്നത് ആർട്ടിസ്റ്റുകളുമായാണ്. അവർക്കെന്നെ നന്നായിട്ടറിയാം. ഒരുപക്ഷെ മറ്റുള്ള ആളുകൾക്ക് എന്നെ അറിയുന്നത് 2013ന് ശേഷമായിരിക്കാം.

Also Read
മ്ലേച്ഛന്മാരാണ് വിവാദമുണ്ടാക്കുന്നത്, അവരോട് പോയി ചാകാൻ പറ: താൻ വിഷുകൈനീട്ടം കൊടുത്തതിനെ വിമർശിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

അതിന്റെ അർത്ഥം അതുവരെ ഞാനില്ലെന്ന് അല്ലല്ലോ. ചിലർ പറയും മുകേഷ് കാരണം ഞാൻ ഫേമസ് ആയന്നൊക്കെ, അതിനൊക്കെ എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഞാനിതൊന്നും കേൾക്കാറില്ല, എന്നോട് വല്ലവരും വന്ന് പറയാറാണ്. എനിക്ക് ആദ്യം നാഷണൽ അവാർഡ് കിട്ടുന്നത് 2007ലാണ്.

അദ്ദേഹത്തെ ഞാൻ 2013ലാണ് കല്യാണം കഴിച്ചത്. 2002ൽ കേന്ദ്രത്തിൽ നിന്ന് എനിക്ക് ജൂനിയർ ഫെലോഷിപ്പും കിട്ടി. 2008 മറ്റൊരു നാഷണൽ അവാർഡ്. കഴിഞ്ഞ വർഷം ഈ പ്രശ്നങ്ങളുടെ എല്ലാം ഇടയിൽ എനിക്ക് സ്റ്റേറ്റ് അവാർഡും കിട്ടി. ആളുകളോട് എന്താ പറയേണ്ടതെന്നും മേതിൽ ദേവിക ചോദിക്കുന്നു.

Advertisement