നേരത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു, സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു, എന്നിട്ടും സ്ത്രീത്വത്തിന് മാതൃകയാണത്രെ

61376

കൊച്ചിയിൽ വെച്ച് മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ അക്രമിച്ച കേസിൽ പ്രതി സ്ഥാനത്ത് ജനപ്രിയ നടൻ ദിലീപും ഉൾപ്പെട്ട കേസിൽ തുടർ അന്വേഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. കേസിൽ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ അന്വേഷണ സംഘം താത്കാലികമായി നിർത്തിവെച്ചേക്കും എന്നാണറിയുന്നത്.

അതേ സമയം അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപി ച്ചിരുന്നു. നടിയെ ആ ക്ര മി ച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സാവകാശം വേണമെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്.

Advertisements

അതേ സമയം ഈ കേസുമായി ബന്ധപ്പെട്ട് അണിയറയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ രാഹുൽ ഈശ്വർ ചില പരാമർശങ്ങൾ നടത്തിയിരുന്നു. അതിൽ മലയാളി സ്ത്രീത്വത്തിന്റെ മുഖമാണ് കാവ്യാ മാധവൻ എന്നുളള രാഹുൽ ഈശ്വറിന്റെ പരാമർശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്ര കുമാർ.

Also Read
അങ്ങനെ പറഞ്ഞ് ആളുകൾ അന്ന് എന്നെ കളിയാക്കി, അവരെകൊണ്ടു തന്നെ കൈയ്യടിപ്പിക്കണം എന്നെനിക്ക് വാശി ആയിരുന്നു: ശ്രീവിദ്യ പറയുന്നു

ദിലീപുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ ആയിരുന്നു കേസിൽ തുടരന്വേഷത്തിന് വഴിവെച്ചത്. ബാല ചന്ദ്രകുമാറിന്റെ പല വെളിപ്പെടുത്തലും ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോൾ രൂക്ഷമായ ഭാഷയിൽ ആണ് രാഹുൽ ഈശ്വറിന്റെ പരാമർശത്തിന് എതിരെ ബാലചന്ദ്ര കുമാർ എത്തിയിരിക്കുന്നത്.

ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന് രാഹുൽ ഈശ്വർ പറഞ്ഞത് കേട്ട് അത്ഭുതം തോന്നുന്നു. അവർ നേരത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു. അവർ സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു. എന്നിട്ടും രാഹുൽ ഈശ്വർ കാവ്യാത്മകമായി പറയുന്നു അവർ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്.

ബൈജു പൗലോസ് രേഖ ചോർത്തി എന്ന് രാഹുൽ ഈശ്വർ എല്ലാ ചർച്ചകളിലും പറയുന്നത് കാണുന്നു. ഇവിടുത്തെ പ്രശ്‌നം കോടതിയിലെ രേഖ ചോർന്നു എന്നതാണ്. അത് ബൈജു പൗലോസ് എങ്ങനെയാണ് ചോർത്തിയത്. അദ്ദേഹം കോടതിക്ക് കൊടുത്ത ഒരു അപേക്ഷയുടെ കോപി പുറത്ത് കൊടുത്തു എന്നതാണ് ആരോപണം.

വേറെ എന്ത് രേഖയാണ് ബൈജു പൗലോസ് ചോർത്തിയതായി കോടതിയോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടുളളത്. രാഹുൽ ഈശ്വർ ഒച്ച വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതി ബൈജു പൗലോസിനോട് മറുപടി പറയാനാവശ്യപ്പെട്ട വിഷയം എന്താണെന്ന് പറയണം. മുൻ ഡിജിപി ശ്രീലേഖ ഇപ്പോൾ കാണിക്കുന്ന മുതലക്കണ്ണീർ അവർക്ക് അധികാരം ഉളളപ്പോൾ കാണിക്കണമായിരുന്നു.

Also Read
മ്ലേച്ഛന്മാരാണ് വിവാദമുണ്ടാക്കുന്നത്, അവരോട് പോയി ചാകാൻ പറ: താൻ വിഷുകൈനീട്ടം കൊടുത്തതിനെ വിമർശിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

അവർക്ക് കീഴിലുളള വനിതാ എസ്‌ഐ പരാതി പറഞ്ഞപ്പോൾ എന്ത് നടപടിയാണ് എടുത്തത്. ദിലീപിന് വേണ്ടി പിആർ വർക്ക് ചെയ്തിട്ട് ഇപ്പോഴവർ എന്താണ് പറയുന്നത്. അവർ ജയിലിൽ പോയപ്പോൾ മൂന്ന് നാല് തടവുകാരുടെ കൂടെ ദിലീപ് കമിഴ്ന്ന് കിടക്കുന്നത് കണ്ടുവെന്ന്.

ബാക്കിയുളളവരെല്ലാം തടവുകാർ മറ്റേത് സൂപ്പർസ്റ്റാർ ദിലീപ്. ബാക്കിയുളളവർക്ക് ജീവനില്ലേ. എന്തേ അവർക്ക് കരിക്ക് വെള്ളവും രണ്ട് പുതപ്പും പായയും കൊടുക്കാത്തത്. എന്തേ അവർക്ക് വേണ്ടി ഡോക്ടറെ അറേഞ്ച് ചെയ്യാത്തത്. ദിലീപിന് മാത്രം കൊടുത്തതിന്റെ കാരണമെന്താണ്. ദിലീപിന് എന്താണിത്ര പ്രത്യേകത.

ഐപിസിയിൽ ദിലീപിന് വേണ്ടി പ്രത്യേകിച്ച് നിയമം എഴുതിയിട്ടുണ്ടോ. അതോ സിആർപിസിയിലോ കേരള പോലീസ് ആക്ടിലോ പ്രത്യേകിച്ച് വകുപ്പുകളുണ്ടോ. അയാളൊരു സാധാരണക്കാരനാണ്. ആരോപണ വിധേയനാണ്. ദിലീപ് കുറ്റവാളിയാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല.

അയാൾ തെറ്റ് ചെയ്യുന്നത് കണ്ടുവെന്ന് പറഞ്ഞിട്ടില്ല. നടിയെ ആ ക്ര മി ച്ച വീഡിയോ കണ്ടതും പൾസർ സുനിയുമായി ഒരുമിച്ച് നടക്കുന്നതും സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ കാര്യങ്ങളും കണ്ടുവെന്നാണ് പറഞ്ഞത്. പോലീസിനെ അപാ യ പ്പെ ടുത്താൻ പദ്ധതിയിട്ടതിന്റെ ബാക്കിപത്രം അവിടെ സംസാരിക്കുന്നത് കണ്ടു.

ഇതൊക്കെയാണ് പറഞ്ഞത്. ദിലീപ് കൊട്ടേഷൻ കൊടുത്ത് പൾസർ സുനിയെ കൊണ്ട് നടിയെ ആക്രമിപ്പിച്ചു എന്ന് ബാലചന്ദ്ര കുമാർ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. അത് പോലീസ് കണ്ടെത്തേണ്ടതാണ്. പോലീസ് ശരിയായ ട്രാക്കിൽ തന്നെയാണ്. ഈ കേസിൽ നമ്മളൊക്കെ കാണാത്ത തരത്തിലുളള ഒരുപാട് ചുഴികളുണ്ട്. സ്വാഭാവികമായും പോലീസിന് ഒരുപാട് ദൂരം ഓടേണ്ടി വരുന്നു എന്നും ബാലചന്ദ്ര കുമാർ പറയുന്നു.

Advertisement