അങ്ങനെ പറഞ്ഞ് ആളുകൾ അന്ന് എന്നെ കളിയാക്കി, അവരെകൊണ്ടു തന്നെ കൈയ്യടിപ്പിക്കണം എന്നെനിക്ക് വാശി ആയിരുന്നു: ശ്രീവിദ്യ പറയുന്നു

325

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോൾ മിനി സ്‌ക്രീനി ലും താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടു ണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

സ്റ്റാർ മാജിക്കിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. സ്റ്റാർ മാജിക് വേദിയിൽ വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ശ്രദ്ധ നേടി സിനിമയിൽ എത്തിയ താരമാണ് ശ്രീവിദ്യ. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

Advertisements

നിഷ്‌കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസർകോടൻ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്. ഇപ്പോഴിതാ തുടക്കകാലത്ത് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയി രിക്കുകയാണ് താരം ഇപ്പോൾ.

Also Read
പ്രസവത്തിനായി ഓരോ തവണ പോകുമ്പോഴും ആൺകുട്ടി ആണെന്ന് ഉറപ്പിച്ച് പേരും കണ്ടുവെക്കും, പേടിച്ചാണ് പ്രസവിക്കാൻ പോയിരുന്നത്: വെളിപ്പെടുത്തലുമായി സിന്ധു കൃഷ്ണകുമാർ

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശ്രീവിദ്യയുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ പഠിച്ച കണ്ണൂർ എയർകോസിസിൽ സിനിമയുടെ ഒഡീഷൻ നടന്നു. ഒന്നാം വർഷം ഏവിയേഷന് പഠിക്കുന്നു ഞാനപ്പോൾ. സ്‌കൂൾ കാലത്ത് മോണോ ആക്ടും കഥാ പ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി.

സഹ നായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ചിലർ കളിയാക്കലും തുടങ്ങി, ‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ എന്ന് പറഞ്ഞ്. അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം എന്ന് ശ്രീവിദ്യ പറയുന്നു.

Also Read
മ്ലേച്ഛന്മാരാണ് വിവാദമുണ്ടാക്കുന്നത്, അവരോട് പോയി ചാകാൻ പറ: താൻ വിഷുകൈനീട്ടം കൊടുത്തതിനെ വിമർശിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ അവസാനം അഭിനയിച്ചത്. ചിത്രത്തിൽ അമ്മിണി അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. ഇതുവരെ ശ്രീവിദ്യ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു വേഷമായിരുന്നു ഇത്. ഇതുവരെ കണ്ട ശ്രീവിദ്യയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. മുടി മുറിച്ച് ടോം ബോയി ഗെറ്റപ്പിലായിരുന്നു താരം എത്തിയത്.

Advertisement