പ്രസവത്തിനായി ഓരോ തവണ പോകുമ്പോഴും ആൺകുട്ടി ആണെന്ന് ഉറപ്പിച്ച് പേരും കണ്ടുവെക്കും, പേടിച്ചാണ് പ്രസവിക്കാൻ പോയിരുന്നത്: വെളിപ്പെടുത്തലുമായി സിന്ധു കൃഷ്ണകുമാർ

171

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും വർഷങ്ങളായി തിളങ്ങി നിൽക്കുന്ന നടനും ബിജെപി നേതാവുമാണ് കൃഷ്ണകുമാർ. വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളിലും നിരവധി സീരിലുകളിലും വേഷമിട്ട അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.

ദൂരദർശൻ വാർത്താ അവതാരകനായി എത്തിയ കൃഷ്ണകുമാർ പിന്നീട് സീരിയൽ അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. അവിടെ നിന്നും സിനിമയിലേക്കും പിന്നീട് അടുത്ത കാലത്തായി സജീവ ബിജെപി നേതാവുമായി മാറുകയായിരുന്നു കൃഷ്ണകുമാർ.

Advertisements

അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ്. കുടുംബത്തിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായത് കൊണ്ടുതന്നെ ഇവരെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും വളരെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ തന്റെ പ്രസവ സമയത്തെ കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷണ കുമാർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

കൃഷ്ണ കുമാറിനും മക്കൾക്കും ഒപ്പം സിന്ധു കൃഷ്ണ കുമാറും യൂട്യൂബിൽ സജീവമാണ്. മക്കളെ കുറിച്ചും ഭർത്താവിനെ കുറിച്ചും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെ കുറിച്ചുമൊക്കെയാണ് സിന്ധു കൃഷ്ണകുമാർ കൂടുതലും പങ്കുവെക്കാറുള്ളത്.

Also Read
മ്ലേച്ഛന്മാരാണ് വിവാദമുണ്ടാക്കുന്നത്, അവരോട് പോയി ചാകാൻ പറ: താൻ വിഷുകൈനീട്ടം കൊടുത്തതിനെ വിമർശിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

സിന്ധു കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

എപ്പോഴും ഞാനാലോചിക്കുന്ന ഒരു കാര്യമാണ് ഇൻജെക്ഷനും ബ്ല ഡും ഒക്കെ കാണുന്നതു തന്നെ ഭയങ്കര പേടിയായ ഞാൻ എങ്ങനെയാണ് ഈ നാല് പ്രസവിച്ചത് എന്ന്. എല്ലാം നോർമൽ ഡെലിവറിയായിരുന്നു. ഒരുപാടുപേർ എന്നോട് ഡെലിവറി സ്റ്റോറി ചോദിച്ചിരുന്നു. നമ്മൾ സ്ത്രീകൾ പ്രഗ്‌നന്റായി കഴിഞ്ഞാൽ ഡെലിവറി സംഭവിച്ചേ മതിയാവൂ.

അവിടെ പിന്നെ പേടിയ്ക്കും വേദനക്കുമൊന്നും ഒരു പ്രസക്തിയില്ല. ആ അവസ്ഥ തരണം ചെയ്യാനുള്ള ശക്തി നമുക്ക് കിട്ടും. ഓരോ തവണയും പേടിച്ചാണ് ഞാൻ ആശുപത്രിയിലേക്ക് പോയത്. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. അന്ന് എന്തൊക്കെയാ കാണിച്ചതെന്നൊന്നും ഓർമ്മയില്ല. അഹാനയെ ഗർഭിണി ആയിരുന്നത് മുതൽ എല്ലാവരും ഉറപ്പിച്ചു പറഞ്ഞിരുന്നു ഇത് ആൺ കുട്ടിയാണ് എന്ന്.

ആൺകുഞ്ഞിന്റെ പേരുകളായിരുന്നു കണ്ടുപിടിച്ചത്, അത് മാറ്റി ഞങ്ങൾ അത് അഹാന ആക്കി, പിന്നെ ഇഷാനിയെ ഗർഭിണി ആയിരുന്നപ്പോഴും പലരും ഉറപ്പിച്ചു പറഞ്ഞു ആൺകുട്ടി ആയിരിക്കുമെന്ന് അങ്ങനെ ഞങ്ങൾ ഇഷാൻ എന്ന പേര് കണ്ടുപിടിച്ചു, മകൾ ആണെന്ന് കണ്ടപ്പോൾ ഇഷാനി എന്നാക്കി. 30 വയസിനുള്ളിൽ മക്കളുടെ വിവാഹം നടത്തുമോയെന്ന ചോദ്യത്തിനും സിന്ധു കൃഷ്ണ മറുപടിയേകിയിരുന്നു.

ഞാൻ 20 വയസിൽ വിവാഹിതയായ ആളാണ്. 29 ആയപ്പോൾ എനിക്ക് 3 കുട്ടികളുണ്ടായിരുന്നു. കരിയറിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ 30ന് മുൻപ് എന്നത് നടക്കില്ലല്ലോ, അത് അവരവരുടെ തീരുമാനമാണ്. 30 ന് ശേഷം വിവാഹം ചെയ്യുന്നത് മോശം കാര്യമൊന്നുമല്ലെന്നും സിന്ധു പറയുന്നു.

Also Read
കൂളിംഗ് ഗ്ലാസ്സും വെച്ച് മഞ്ഞ ഷർട്ടുമിട്ട് കസവു മുണ്ടിൽ സ്‌റ്റൈലായി മമ്മൂട്ടി, വിഷുക്കണി ഒരുക്കി മോഹൻലാലു ജയറാമും, താരങ്ങളുടെ വിഷു ആശംസകൾ ഇങ്ങനെ

നേരത്ത തന്റെ 26 മത്തെ വയസ്സിൽ ജീവിത യാത്രക്ക് ശക്തിയും സന്തോഷവും ആവോളം തന്നു കൊണ്ട് സുന്ദരിയായ സിന്ധു കൂടെ കൂടിയെന്ന് കൃഷ്ണ കുമാർ പറഞ്ഞിരുന്നു. പിന്നെ എല്ലാ രണ്ടര വർഷങ്ങൾക്കിടയിലും മുന്നോട്ടുള്ള യാത്രക്ക് പ്രകാശവും ഊർജവും തന്നുകൊണ്ട് കൊണ്ട് പുതിയ മൂന്നു നക്ഷത്രങ്ങൾ വന്നു. 2004 ലിൽ എല്ലാവരുടേയും ആഗ്രഹം പോലെ ഒരു ഒരു വീട് തട്ടി കൂട്ടാനും ഭാഗ്യമുണ്ടായി. ആ വീടിനു സ്ത്രീ എന്നും പേരും ഇട്ടു.

മൂന്ന് മക്കളും വാടക വീട്ടിൽ ജനിച്ചതല്ലേ. സ്വന്തം വീട്ടിലും ഒന്ന് വേണ്ടേ എന്നൊരു ചിന്ത വന്നു. ആ ചിന്തയാണ് ഹാൻസിക മകം പിറന്ന മങ്ക എന്നും കൃഷ്ണ കുമാർ പറഞ്ഞിരുന്നു.

അങ്ങനെ നടനും ഭർത്താവും ആയിരുന്ന ഞാൻ മക്കളുടെ അച്ഛൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി, നമ്മുടെ ജീവിതത്തിൽ ഓരോ ഘട്ടം കഴിയുംതോറും നമ്മുടെ സ്ഥാനപ്പേരുകളും മേൽവിലാസവും മാറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങളായി പുതിയ ഒരു സ്വപ്നം എന്റെ ഉറക്കം കെടുത്തുന്നു. ഇനിയും ഉണ്ട് സ്വപ്നങ്ങൾ എന്നും കൃഷ്ണകുമാർ വ്യക്കമാക്കിയിരുന്നു.

Advertisement