വിഷുക്കണിയിലെ മുന്തിരിക്കള്ളനെ കയ്യോടെ പിടികൂടി അശ്വതി ശ്രാീകാണ്ത്, രസകരമായ വീഡിയോ ഏറ്റെടുത്ത് ആരാധകർ

113

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായി മാറിയത്. കുഞ്ഞേൽദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു.

അവതാരക എന്ന നിലയിൽ വേറിട്ട ശൈലി പിന്തുടരാറുള്ള അശ്വതി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് ഉൾപ്പെടെ നിരവധി ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.

Advertisements

Also Read
മുകേഷ് കാരണം ഞാൻ ഫേമസ് ആയന്നൊക്കെയാണ് ചിലർ പറയുന്നത്, അതിന് മുമ്പേ ഞാനിവിടെ ഉണ്ട്, പിന്നെ തീരുമാനക്കൾക്ക് ഒന്നും മാറ്റവുമില്ല, ഞാനത് അറിയിച്ച് കഴിഞ്ഞു: മേതിൽ ദേവിക

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂടൂബ് ചാനലുമുള്ള അശ്വതി
തന്റെ വിശേഷങ്ങൾ യൂ ടൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്. ലൈഫ് അൺ എഡിറ്റഡ് എന്നാണ് അശ്വതിയുടെ യൂടൂബ് ചാനലിന്റെ പേര് .

ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കുന്നത് ഇപ്പോൾ ചാനലിലൂടെയാണ്. താരത്തിന് രണ്ടാമതൊരു മകൾ പിറന്നത് ചക്കപ്പഴം ചെയ്യുന്ന സമയത്തായിരുന്നു. ഗർഭിണിയായ സമയത്ത് സീരിയൽ ഉപേക്ഷിക്കാതെ തന്നെ ചെറിയൊരു ഇടവേളയെടുക്കുക ആയിരുന്നു താരം. കമല എന്നാണ് കുഞ്ഞിന് പേരിട്ടത്. ചക്കപ്പഴത്തിലേക്ക് അശ്വതി ഉടൻ തിരിച്ചു വരണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്.

മൂത്ത മകൾ പത്മക്ക് കൂട്ടായി കമല എത്തിയതിന്റെയൊക്കെയും വിശേഷങ്ങൾ ആരാധകർ ഏറെ ആഘോഷം ആക്കിയിരുന്നു. ‘ഠാ’ യില്ലാത്ത മുട്ടായികൾ എന്ന അശ്വതിയുടെ പുസ്തകം മുന്നേ ഏറെ ശ്രദ്ധ നേടിയിരുന്നു. പത്മയുടെയും കമലയുടെയും വിശേഷങ്ങളാണ് ചാനലിലൂടെ പ്രേക്ഷകർ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത്.

എന്തായാലും അമ്മയെപ്പോലെ തന്നെ പത്മയും കമലയും മിടുമിടുക്കിമാരാണെന്ന് പറഞ്ഞുവെക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ വിഷു ആഘോഷിക്കുന്നതിന്റെ പുത്തൻ ചിത്രങ്ങളും വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പഴമയെ വിളിച്ചോതുന്നതും പുതുമ നിറഞ്ഞതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Also Read
അങ്ങനെ പറഞ്ഞ് ആളുകൾ അന്ന് എന്നെ കളിയാക്കി, അവരെകൊണ്ടു തന്നെ കൈയ്യടിപ്പിക്കണം എന്നെനിക്ക് വാശി ആയിരുന്നു: ശ്രീവിദ്യ പറയുന്നു

നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് ആശംസകളും കമന്റുകളും ചെയ്ത് എത്തിയിരിക്കുന്നത്.

Advertisement