Home Entertainment

ഒരു നടിക്ക് മാത്രം നന്ദനം സിനിമയിൽ വേലക്കാരിയുടെ വേഷം ചെയ്യാൻ മടിയായിരുന്നു: വെളിപ്പെടുത്തലുമായി നവ്യാ നായർ

6398

ദിലീപിനെ നായകനാക്കി സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താര സുന്ദരിയാണ് നവ്യാ നായർ. കലോൽസവ വേദിയിൽ നിന്നും ആയിരുന്നു മികച്ച നർത്തകി കൂടിയായ നവ്യ വെള്ളിത്തിരയിലേക്ക് എത്തിയത്.

മലയാളത്തിന് പുറമേ അന്യ ഭാഷകളിലേക്കും ചേക്കേറിയ നവ്യ നായർ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായി മാറി. മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ഒപ്പവും യുവ താരങ്ങൾക്ക് ഒപ്പവും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നവ്യാ നായർ എത്തി.

Advertisements

Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ

വിവാഹ ശേഷം സിനിമയിൽ നിന്നും ഇട വേളയെടുത്ത താരം വീണ്ടും തിരികെ എത്തിയിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. അതേ സമയം ഇഷ്ടത്തിന് പിന്നാലെ പുറത്തിറങ്ങിയ നവ്യാ നായർ നായികയായ ചിത്രമായിരുന്നു നന്ദനം.

നവ്യാ നായരെയും പൃഥ്വിരാജിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ നന്ദനം 2002ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നവ്യാ നായർ.

ഈ ചിത്രത്തിൽ അഭിനയിച്ച ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാൻ മടിയുണ്ടായിരുന്നു എന്നാണ് നവ്യാ നായർ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നവ്യയുടെ തുറന്നു പറച്ചിൽ.

നവ്യയുടെ വാക്കുകൾ ഇങ്ങനെ:

നന്ദനത്തിൽ വേഷാമണി അമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഞാൻ സ്നേഹത്തോടെ സുബ്ബൂ എന്ന് വിളിക്കുന്ന ഞങ്ങളുടെ സ്വന്തം സുബ്ബലക്ഷ്മി കുട്ടിക്ക് നന്ദനത്തിൽ ചെയ്യേണ്ട കഥാപാത്രത്തിന്റെ കോസ്റ്റ്യൂം സ്വീകരിക്കാൻ വല്ലാത്ത മടിയായിരുന്നു.

കാരണം നല്ല ഒരുക്കത്തോടെ മുല്ലപ്പൂവൊക്കെ ചൂടി കളർഫുള്ളായി ഇരിക്കുന്ന ഞങ്ങളുടെ സുബ്ബുവിനാണ് ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാൻ പറയുന്നത്. സുബ്ബുവിനു അത് വലിയ ബുദ്ധിമുട്ടായിരുന്നു.

കാരണം സ്വർണ വളയൊക്കെയിട്ടു പട്ടു സാരിയൊക്കെയുടുത്തു കലക്കൻ സ്റ്റൈലിൽ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്ന സുബ്ബുവിനോടാണ് വേലക്കാരി റോളിലേക്ക് മാറാൻ പറയുന്നത് എന്നും നവ്യാ നായർ വെളിപ്പെടുത്തുന്നു.

Also Read
കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

Advertisement