മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ ഇഷ്ടം എന്ന് ചോദ്യം, നിഖില വിമൽ പറഞ്ഞ ഉത്തരം കേട്ടോ, കൈയ്യടിച്ച് ആരാധകർ

5412

വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായി മാറിയ താരമാണ് നിഖില വിമൽ. ബാലതാരമായി അരങ്ങേറ്റം നടത്തി പിന്നീട് ജനപ്രിയ നടൻ ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെമലയാള സിനിമയിലേക്ക് നായികയായ എത്തിയ താരസുന്ദരിയാണ് നിഖില വിമൽ. പിന്നീട് നിരവധി സിനിമകളിൽ നിഖില അഭിനയിച്ചിരുന്നു

പിന്നീട് മലയാളത്തിലും തമിഴിലും സാന്നിധ്യമായി മാറുകയായിരുന്നു. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ദ പ്രീസ്റ്റ്, തമ്പി, മധുരം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. ഭാഗ്യദേവത എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് നിഖില വിമൽ.

Advertisements

സത്യൻ അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം.

Also Read
ഒരുലക്ഷം രൂപയിലധികം വിലവരുന്ന ഉപകരണം കളിക്കാൻ വേണമെന്ന് മകൻ; നവ്യാ നായർ ചെയ്തത് മറ്റു മാതാപിതാക്കൾ കണ്ടുപഠിക്കണം, താരത്തിന് കൈയ്യടി

ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള നിഖില തന്റെ നിലപാടുകളിലൂടേയും വാർത്തകളിൽ ഇടം നേടാറുണ്ട്. അതേസമയം സെലിബ്രിറ്റി ഇന്റർവ്യൂകളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച് കേൾക്കേണ്ടി വന്നിട്ടുള്ള ഒരു ചോദ്യമാണ് മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ കൂടുതൽ ഇഷ്ടമെന്നത്.

പലരും ഇവരിൽ ഇഷ്ടമുള്ള ആളുടെ പേര് പറയുകയും ഒപ്പം അവരോടൊപ്പമുള്ള അനുഭവങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും. എന്നാൽ ഇതേ ചോദ്യം നടി നിഖില വിമലിനോട് കഴിഞ്ഞ ദിവസം വിവാദമായ അഭിമുഖത്തിൽ ചോദിച്ചപ്പോൾ നടി നൽകിയ മറുപടിയാണ് വൈറലാകുന്നത്.

മൈൽസ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ മറുപടി. മമ്മൂട്ടി ഓർ ലാലേട്ടൻ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമില്ല എന്നായിരുന്നു നിഖില വിമലിന്റെ മറുപടി. നെസ്ലൻ ഓർ മാത്യൂ എന്ന ചോദ്യത്തിന് രണ്ടും പേരേയും ഇഷ്ടമാണെന്നും വൈബുള്ള, നല്ല പിള്ളേരാണെന്നും നിഖില പറഞ്ഞു.

അതേ സമയം നാടൻകള്ളാണോ ബിയറാണോ കഴിക്കാറുള്ളത് എന്ന ചോദ്യത്തിന് രണ്ടും കഴിക്കാറില്ലെന്നും അതിന്റെ ടേസ്റ്റ് ഇഷ്ടമില്ലെന്നും നിഖില പറഞ്ഞു. ഉറങ്ങാനാണോ സിനിമ കാണാനാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും ഇഷ്ടമാണെന്നായിരുന്നു മറുപടി. കൃത്യസമയത്ത് ഉറങ്ങുന്ന ശീലമുണ്ടെന്നും 10 മണിക്ക് തീരുന്ന സിനിമകളാണ് തിയേറ്ററിൽ ബുക്ക് ചെയ്യാറുള്ളതെന്നും നിഖില പറഞ്ഞു.

Also Read
പുറകിലൂടെ കൈയ്യിട്ടയാൾ ശരീരത്തിൽ പിടിച്ചു, കരണത്ത് നോക്കി ഒന്ന് അങ്ങ് കൊടുത്തു, അന്നത് പത്രത്തിൽ വാർത്തയായിരുന്നു, ഇന്നാണേൽ വൈറൽ ആയേനെ: സുബി സുരേഷ്

അവസാനം തിയേറ്ററിൽ പോയി കണ്ട ചിത്രം കെജിഎഫ് ചാപ്റ്റർ ടു ആണെന്നും നിഖില പറഞ്ഞു. മാസ് സിനിമകൾ അങ്ങനെ ഇഷ്ടമുള്ള ആളല്ലെന്നും എന്നാൽ കെജിഎഫിന്റെ മേക്കിംഗ് ഇഷ്ടപ്പെട്ടെന്നും നിഖില പറഞ്ഞിരുന്നു.

അതേ സമയം നിഖിലയ്ക്ക് എതിരെ ഇപ്പോൾ സംഘപരിവാർ അനുകൂലികളുടെ സൈബർ ആക്ര മ ണം നടക്കുകയാണ്. ഭക്ഷണത്തിനായി കൊ ല്ലു ന്ന മൃഗങ്ങളിൽ പശുവിന് മാത്രം ഇളവ് കിട്ടുന്നത് ശരിയല്ലെന്ന താരത്തിന്റെ പരാമർശം ആണ് സംഘപരിവാറുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.

Advertisement