Home Entertainment

പുറകിലൂടെ കൈയ്യിട്ടയാൾ ശരീരത്തിൽ പിടിച്ചു, കരണത്ത് നോക്കി ഒന്ന് അങ്ങ് കൊടുത്തു, അന്നത് പത്രത്തിൽ വാർത്തയായിരുന്നു, ഇന്നാണേൽ വൈറൽ ആയേനെ: സുബി സുരേഷ്

268

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും അവതാരകയായും ടെലിവിഷൻ പ്രേമികൾക്ക് പ്രിങ്കരിയായ താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലും കോമഡി ഷോകളിൽ അവതാരകയായും എത്തിയ സുബി സിനിമകളിലും സീരിയലുകളിലും സജീവമാണ്.

അതേ സമയം കോമഡി ചെയ്ത് ആളുകളെ ചിരിപ്പിയ്ക്കുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ അല്പം ഗൗരവക്കാ രിയാണ് സുബി. അങ്ങനെ ഗൗരവം കാണിച്ച ഒരു സന്ദർഭത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരി ക്കുകയാണ് നടി ഇപ്പോൾ.

Advertisements

ജഗദീഷ് അവതരിപ്പിയ്ക്കുന്ന മഴവിൽ മനോരമയിലെ പടം തരും പണം എന്ന ഷോയിൽ വന്നപ്പോൾ ആയിരുന്നു സുബിയുടെ വെളിപ്പെടുത്തൽ. പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിയ്ക്കും എന്നും, അടി കൊടുക്കേണ്ട സാഹചര്യം ആണെങ്കിൽ കൊടുക്കും എന്നാണ് സുബി പറയുന്നത്.

Also Read
എന്റെ ചിരി കല്യാണം കഴിഞ്ഞതോടെ തീർന്നു അവളുടെ ചിരി കൂടി, രമ്യയും ആയുള്ള വിവാഹത്തെ കുറിച്ച് നിഖിൽ പറഞ്ഞത് കേട്ടോ

അങ്ങനെ രണ്ട് മൂന്ന് പേരെ തല്ലിയ ചരിത്രവും സുബിയ്ക്ക് ഉണ്ടത്രെ. അങ്ങനെ ഒരാളെ തല്ലിയ അനുഭവം സുബി വെളിപ്പെടുത്തി. കുറച്ച് അധികം വർഷങ്ങൾക്ക് മുൻപ് ആണ്. ഒരു ഷോ ഞാൻ കോർഡിനേറ്റ് ചെയ്തിരുന്നു. പ്രോഗ്രാം നടക്കുന്നതിന് ഇടെ സംഘാടകരും ഞങ്ങളുടെ ചില ആർട്ടിസ്റ്റുകളും തമ്മിൽ എന്തോ വഴക്ക് നടന്നു.

ആൾക്കൂട്ടം കണ്ടിട്ടാണ് ഞാൻ അങ്ങോട്ട് പോയത്. ആളുകൾ കൂടി നിൽക്കുകയാണ്, ആൾക്കാരെ വകഞ്ഞ് മാറ്റി ഞാൻ അവിടെ എത്തി. പ്രശ്നം എന്താണ് എന്ന് ചോദിച്ച് മനസ്സിലാക്കി പ്രതികരിക്കുന്നതിനിടയിൽ പിന്നിൽ നിന്ന് ആരോ ഒരാൾ ചുമലിലൂടെ കൈ ഇട്ടു. ആദ്യം ഞാൻ, ശ്ശെ കയ്യെടുക്കടാ എന്ന് പറഞ്ഞ് മാറ്റി. ഒന്ന് രണ്ട് തവണ തട്ടി മാറ്റിയപ്പോഴും ഇത് തന്നെ അവസ്ഥ.

തിരിഞ്ഞ് നിന്ന് കരണം നോക്കി ഒന്ന് കൊടുത്തു. അന്ന് അത് പത്രത്തിൽ വാർത്തയായയും വന്നിരുന്നു. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ആക്ടീവ് ആയിരുന്നുവെങ്കിൽ ആ വീഡിയോ വൈറലാവുമായിരുന്നു എന്നും സുബി പറയുന്നു. അതേ സമയം താനൊരു മൂശേട്ടയാണ് എന്നാണ് സുബി സുരേഷ് സ്വയം വിശേഷിപ്പിയ്ക്കുന്നത്.

സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടിൽ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാൽ, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാൽ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാൻ എന്നും സുബി സുരേഷ് വ്യക്തമാക്കുന്നു.

Also Read
അദ്ദേഹം മ രി ച്ച് കിടക്കുമ്പോൾ ആര് പോയി? മകളുടെ കല്യാണത്തിന് ആരൊക്കെ പോയി? ഞാനുമെന്റെ ഭാര്യയും അവിടെയുണ്ടായിരുന്നു, നിങ്ങളെയാരേയും കാണിക്കാനല്ല: തുറന്നടിച്ച് സുരേഷ് ഗോപി

Advertisement