അവസരം കിട്ടിയാൽ നസ്രിയയുടെ എന്തായിരിക്കു മോഷ്ടിക്കുക എന്ന് ചോദ്യം, അന്ന ബെന്നിന്റെ മറുപടിയിങ്ങനെ, കൈയ്യടിച്ച് ആരാധകരും നസ്രിയയും

2214

ഒരുപിടി മികച്ച വേഷങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ യിവ നായികമാരിൽ മുൻ നിരയിലേക്ക് എിയ നടിയാണ് അന്നാ ബെൻ. പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായി ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്നാ ബെൻ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്.

പിന്നീട് ഹെലൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി അന്നാ ബെൻ.
കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്ന കരിയർ ബ്രേക്ക് ലഭിച്ച അന്ന പിന്നീട് ഹെലൻ എന്ന ചിത്രത്തിലും മൂന്നാമത് കപ്പേള എന്ന ചിത്രത്തിലും തന്റെ മാസ്മരിക അഭിനയ മികവ് മലയാളിക്ക് കാണിച്ചു കൊടുത്തു.

Advertisements

ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ അന്ന ബേബിമോൾ എന്ന കഥാപാത്രത്തി ലൂടെയാണ് ശ്രദ്ധേയയായത്. താരത്തിന്റെ രണ്ടാമത്തെ ചിത്രമായ ഹെലൻ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ, മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറിയത്.

Also Read
പുറകിലൂടെ കൈയ്യിട്ടയാൾ ശരീരത്തിൽ പിടിച്ചു, കരണത്ത് നോക്കി ഒന്ന് അങ്ങ് കൊടുത്തു, അന്നത് പത്രത്തിൽ വാർത്തയായിരുന്നു, ഇന്നാണേൽ വൈറൽ ആയേനെ: സുബി സുരേഷ്

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയായിരുന്നു അന്നയുടെ മൂന്നാമത്തെ ചിത്രം. റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വൻ ഹിറ്റായിരുന്നു.

അതേ സമയം സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് അന്നയ്ക്കുള്ളത്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവേഴ്സിന് തന്നോട് ചോദ്യം ചോദിക്കാനുള്ള അവസരം അന്നാ ബെൻ നൽകിയിരുന്നു.

ഒരാൾ അന്നയോട് ചോദിച്ച ചോദ്യവും അതിന് അന്ന നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നസ്രിയയിൽ നിന്ന് ഒരു കാര്യം മോഷ്ടിക്കാൻ കഴിഞ്ഞാൽ എന്തായിരിക്കും അതെന്നാണ് ഒരാൾ ചോദിച്ചത്. അതിന് ഒന്നും മോഷ്ടിക്കില്ല എന്നാൽ ചുമ്മാ ഇരുന്ന് വർത്തമാനം പറയാൻ ആഗ്രഹിക്കുന്നു.

കാരണം അവർ ഒരു സ്റ്റാറാണ് എന്നായിരുന്നു അന്നയുടെ മറുപടി. അന്ന ബെന്നിന്റെ മറുപടി ഇഷ്ടപ്പെട്ട നസ്രിയയും അത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ടോവിനോ തോമസ് നായകനായ ആഷിഖ് അബു ചിത്രം നാരദൻ, വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് എന്നിവയാണ് അന്ന ബെനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.

Also Read
നിഖില ഇത് കേരളമാണ്, നേരുള്ള സമൂഹം അശ്ലീലം പറയുന്നവർ എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ: നിഖില വിമലിന് പിന്തുണയുമായി മാലാ പാർവതി

രഞ്ജൻ എബ്രഹാമിന്റെ പേരിടാത്ത ചിത്രവും എംസി ജോസഫ് സംവിധാനം ചെയ്യുന്ന എന്നിട്ട് അവസാനം എന്ന ചിത്രവുമാണ് അന്ന ബെന്നിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

Advertisement