എന്റെ കൈ ചേർത്ത് പിടിച്ച് എന്നെ ഒന്ന് രക്ഷിക്കാമോ ചേച്ചിയെന്ന് ചോദിച്ചു, എന്റെ സഹോദരൻ പോയി; നെഞ്ചു തകർന്ന് സീമാ ജീ നായർ

301

നാടകരംഗത്ത് നിന്നും സിനിമയിലെത്തി മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സീമ ജി നായർ. അഭിനേത്രി എന്നതിലുപരിയായി മികച്ച മനുഷ്യ സ്‌നേഹികൂടിയാണ് സീമ ജി നായർ. ക്യാൻസർ രോഗികൾ അടക്കുള്ള രോഗികൾക്ക് വേണ്ടി സീമാ നായർ നടത്തുന്ന പ്രവർത്തനങ്ങളിലൂടെയാണ് അവർ മലയാളികളുടെ മനസിൽ ഇടം നേടിയത്.

ഇപ്പോഴിതാ ക്യാൻസർ രോഗത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്ന സഹോദര തുല്യനായ യുവാവിനെ ക്കുറിച്ചുള്ള സീമയുടെ വാക്കുകൾ ആണ് വൈറലാകുന്നത്. ആലപ്പുഴ ജില്ലയിലെ ചാരുംൂട് കരിമുളയ്ക്കൽ സ്വദേശിയായ സുരേഷ് കുമാറിന്റെ വിയോഗത്തിലാണ് സീമാ ജി നായർ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.

Advertisements

നേരത്തെ വൃക്ക രോഗത്തെ തുടർന്ന് വൃക്ക മാറ്റിവെച്ചിരുന്നു വ്യക്തി കൂടിയാണ് സുരേഷ് കുമാർ. തന്റെ രോഗാവസ്ഥയിലും മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങിപുറപ്പെട്ട വ്യക്തി കൂടിയാണ് സുരേഷ് കുമാർ. ഇദ്ദേഹത്തിന്റെ സഹോദരനും എകെപിഎ (ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ) ഭാരവാഹിയും ആയിരുന്ന താമരാക്ഷൻ ഏതാനം വർഷങ്ങൾക്ക് മുമ്പ് വാഹനാ പ ക ട ത്തിൽ മ ര ണ പ്പെട്ടിരുന്നു.

സീമാ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ പ്രിയ സഹോദരൻ സുരേഷ് ചാരുമൂട് 14/5/2022 ൽ ഞങ്ങളെ വിട്ടുപിരിഞ്ഞു. കറക്ട് സമയം പറഞ്ഞാൽ 7.15.ന്. ഏപ്രിൽ 11 നാണു ഞാൻ അറിയുന്നത് സുരേഷിന് അന്നനാളത്തിൽ ക്യാൻസർ ആണെന്ന്. ഏപ്രിൽ 8 ന് സുരേഷിന്റെ കിഡ്‌നി ട്രാൻസ്‌പ്ലാന്റ് ചെയ്തിട്ടു 8 വർഷം ആവുകയായിരുന്നു. കിഡ്നി മാറ്റിവെക്കൽ കഴിഞ്ഞപ്പോൾ സുരേഷ് ഒരുപാട് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നു.

Also Read
അദ്ദേഹത്തെ കണ്ട് കണ്ണ് നിറഞ്ഞു, നമ്മളൊക്കെ ഇത്രയേ ഉള്ളു: ഗാന്ധിഭവനിൽ എത്തി ടി പി മാധവനെ കണ്ട് സങ്കടം സഹിക്കാനാവാതെ നെഞ്ചു പൊട്ടി നവ്യാ നായർ

ഏപ്രിൽ 16 ന് ഞാൻ തിരുവനന്തപുരത്തു പോയി സുരേഷിനെ കണ്ടു. “അന്നെന്റെ കൈകൾ ചേർത്ത് പിടിച്ച് ചോദിച്ചു എന്നെ ഒന്ന് രക്ഷിക്കാമോയെന്നു. എന്റെ ഹൃദയം തകർത്ത ചോദ്യം. ശരണ്യയുടെ ഏതൊരു കാര്യത്തിനും എന്റെ കൂടെയുണ്ടായിരുന്നു. നമ്മൾ എന്തൊരു കാര്യം ആവശ്യപ്പെട്ടാലും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അതിന് വേണ്ടി ഓടുമായിരുന്നു.

ഒരു വണ്ടി ഓടിച്ചു അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ആയിരുന്നു എല്ലാം ചെയ്തിരുന്നത്.. സുരേഷിന്റെ ജീവൻ രക്ഷിക്കാൻ ഓടുമ്പോൾ എന്റെ കൂടെ ഒറ്റകെട്ടായി KTDO(കേരളാ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ) ഉണ്ടായിരുന്നു. ഒന്നിനും ടെൻഷൻ വേണ്ട എല്ലാത്തിനും കൂടെ ഞങ്ങൾ ഉണ്ടെന്നും പറഞ്ഞു കൂടെ നിന്നു.. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിലെ Dr സാൻജോ, Dr മാർട്ടിൻ, Dr പ്രവീൺ, രേഖ മാം ഓരോ സ്റ്റാഫുകളും ഞങ്ങളുടെ കൂടെ നിന്നു.

രക്ഷപെടുത്താൻ ആവുന്നത്ര ശ്രമിച്ചു. സുരേഷിന് കിഡ്നി കൊടുത്ത പെങ്ങൾ സരസ്വതി ചേച്ചി ഊണിലും ഉറക്കത്തിലും കൂടെ നിന്നു. ആങ്ങള പെങ്ങൾ ബന്ധത്തിന്റെ ഏറ്റവും അർത്ഥവത്തായ നിമിഷങ്ങൾ ഞാൻ അവിടെ കണ്ടു. സുരേഷിന് ഒന്നും ഒരു കുറവുണ്ടാകരുതെന്നു ആഗ്രഹിച്ചു. ഇന്നലെ ഷൂട്ട് ഉണ്ടായിട്ടും അത് കഴിഞ്ഞു ഓടി ഞാൻ എത്തുമ്പോൾ സുരേഷ് യാത്രയാവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

ഞങ്ങളുടെ കൺ മുന്നിൽ നിന്നും ഒരു ദയയുമില്ലാതെ ഈശ്വരൻ കൊണ്ടു പോയി.ചേച്ചി എന്നെ ജീവിതതിലെക്കു തിരിച്ചു കൊണ്ടുവരില്ലേയെന്നു ചോദിച്ച സുരേഷിന്റെ ജീവൻ എന്റെ കണ്മുന്നിൽ നിന്നും വഴുതി പോകുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കേണ്ടിവന്ന ആ നിമിഷം.

Also Read
നിഖില ഇത് കേരളമാണ്, നേരുള്ള സമൂഹം അശ്ലീലം പറയുന്നവർ എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ: നിഖില വിമലിന് പിന്തുണയുമായി മാലാ പാർവതി

എന്റെ ഈശ്വരാ അതോർക്കാൻ എനിക്ക് പറ്റുന്നില്ല, അസുഖം ആണെന്നറിഞ്ഞിട്ടു ഒരു മാസവും 3 ദിവസവും സുരേഷിന്റെ അനക്കമില്ലാതെ ശരീരത്തിന്റെ കൂടെ നിൽക്കുമ്പോൾ സരസ്വതി ചേച്ചിയുടെ കരച്ചിൽ ഉയരുമ്പോൾ ഭാര്യ കവിതയുടെ ഫോൺ വന്നു കൊണ്ടേയിരുന്നു. ആരും ഫോൺ എടുത്തില്ല. പറയാൻ ആർക്കും ധൈര്യം വന്നില്ല.

വീണ്ടും മൂത്ത ചേച്ചിയും കവിതയും ഫോണിൽ വിളിച്ചു കൊണ്ടേയിരുന്നു. അവസാനം ഞാൻ ഫോൺ എടുത്തു. അണ്ണനെ ഒന്ന് വീഡിയോ കോളിൽ കാണിക്കാമോ ചേച്ചീ എന്നു. ബ്ലഡ് കുത്തിയിട്ടേക്കുവാണ്‌ കുറച്ചു കഴിഞ്ഞു ഞാൻ കാണിക്കാമെന്നു പറഞ്ഞു. ഞാൻ എങ്ങനെ വീഡിയോ കോളിൽ കാണിക്കും. ആള് പോയി എന്നു എങ്ങനെ പറയും. ആശുപത്രി നടപടി ക്രമങ്ങൾ പൂർത്തിയാക്കി സുരേഷിനെ ആംബുലൻസിൽ യാത്രയാക്കി.

KTDO അപ്പോൾ ആവശ്യപ്പട്ടു, ഇന്ന് അവനെ അടക്കരുത്. എല്ലാരും പലയിടങ്ങളിൽ ഓട്ടത്തിൽ ആണ്‌. ഞങ്ങൾക്ക് അവനെ കാണണം. അവരുടെ ആഗ്രഹ പ്രകാരം തിങ്കളാഴ്ച സുരേഷ് യാത്രയാവും. ഇനി ഒരിക്കലും കാണാൻ പറ്റാത്ത ഒരിടത്തേക്ക്. എല്ലാവരെയും സ്നേഹിച്ച എല്ലാവർക്കും വേണ്ടി ഓടി നടന്ന എന്റെ സുരേഷ്.

Also Read
തിരക്കിനിടയിൽ പെട്ടതോടെ പലരും ദേഹത്ത് കയറി പിടിച്ചു, ചില സാമൂഹ്യ വിരുദ്ധൻമാർ പിച്ചാനും തോണ്ടാനുമൊക്കെ വന്നു: സുഹൃത്തിന്റെ തോളിലിരുന്ന് പൂരം കണ്ട കൃഷ്ണപ്രിയ പറയുന്നു

ഇന്നലെ ഫ്ലവർസിൽ പ്രോഗ്രാമിനിടെ രണ്ടു വരി പാടാൻ ശ്രീകണ്ഠൻ നായർ സർ പറയുമ്പോൾ പെട്ടെന്ന് പാടിയത് “മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായി വിടരും നീ. ഒളിഞ്ഞിരുന്നാലും കരളിന്റെ ഇരുളിൽ വിളക്കായി തെളിയും നീ” പ്രിയ സഹോദര വിട വിട..

Advertisement