അത് പറഞ്ഞപ്പോൾ ഭാര്യ എതിർത്തു, നഷ്ടപ്പെട്ടത് പാർവതിയെ വിവാഹം ചെയ്യാനുള്ള അവസരം: ദിനേശ് പണിക്കർ പറയുന്നു

9734

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഹിറ്റ്‌മേക്കർ സിബി മലയിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കിരീടം. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികകല്ല് തന്നെ ആയിരുന്നു ഈ സിനിമയിൽ സേതുമാധവൻ എന്ന കഥാപാത്രം.

കൃപാ ഫിലിംസിന്റെ ബാനറിൽ ഉണ്ണിയും ഇപ്പോഴത്തെ നടനും മുൻകാല നിർമ്മാതാവും ആയ ദിനേശ് പണിക്കരും ചേർന്നായിരുന്നു കിരീടം നിർമ്മിച്ചത്. അതേ സമയം ഈ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പറ്റാതെ പോയ വിഷമം ദിനേശ് പണിക്കർ അടുത്തിടെ പങ്കുവെച്ചിരുന്നു.

Advertisements
Courtesy: Public Domain

ഒരു അഭിമുഖത്തിൽ ആയിരുന്നു ദിനേശ് പണിക്കർ ഇക്കാര്യം വെളിപ്പെടുത്തിയത്. കിരീടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായിരുന്നു ദിനേശ് പണിക്കർ. ചിത്രം നിർമ്മിക്കുന്നതിനോട് ഒപ്പം തന്നെ കിരീടത്തിൽ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു.

Also Read
ഞാൻ അവന് പ്രണയ ലേഖനമെഴുതി; ബുക്കിനുള്ളിലാണ് സൂക്ഷിച്ച് വച്ചത്; പിന്നീട് എനിക്ക് കിട്ടിയത് തല്ല്; തന്റെ ആദ്യ പ്രണയം പറഞ്ഞ് സായ് പല്ലവി

എന്നാൽ അന്ന് അദ്ദേഹം ആ അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പാർവതിയെ വിവാഹം കഴിക്കുന്ന ആളിന്റെ വേഷം മായിരുന്നു അന്ന് ദിനേശ് പണിക്കർക്ക് ചിത്രത്തിൽ ലഭിച്ചത്. മോഹൻലാലിന്റെ കഥാപാത്രമായ സേതുമാധവന്റെ കാമുകിയായ ദേവിയ ആയിട്ടായിരുന്നു പാർവതി ചിത്രത്തിൽ എത്തിയത്.

ദേവിയുടെ വരൻ ആയ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആയിരുന്ു സംവിധായകനായ സിബി മലയിൽ ദിനേശ് പണിക്കരെ സമീപിച്ചത്. എന്നാൽ തന്റെ ഭാര്യ ഇത് സമ്മതിച്ചിരുന്നില്ല എന്നാണ് ദിനേശ് പണിക്കർ പറയുന്നത്. പാർവതിയുടെ ഭർത്താവ് ആയി അഭിനയിക്കാൻ ചാൻസ് കിട്ടിയെന്നായിരുന്നു അന്ന് താൻ ഭാര്യയോട് പറഞ്ഞത്.

എന്നാൽ ഭാര്യയ്ക്ക് ശരിക്കും ഷോക്ക് ആയിരുന്നു അത്. അന്ന് അത് അഭിനയിക്കാൻ അവൾ സമ്മതിച്ചില്ല. തുടർന്ന് ആ രംഗം അഭിനയിക്കുവാനായി മറ്റൊരാളിനെ കണ്ടെത്തുക ആയിരുന്നുവെന്നും ദിനേശ് പണിക്കർ വെളിപ്പെടുത്തുന്നു.

Also Read
അവൾ കഴിഞ്ഞിട്ട് ആളുണ്ടോ എന്നാണ് തിരിച്ച് ചോദിക്കാറുള്ളത്; ഭാര്യയെ കുറിച്ച് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

Advertisement