അവൾ കഴിഞ്ഞിട്ട് ആളുണ്ടോ എന്നാണ് തിരിച്ച് ചോദിക്കാറുള്ളത്; ഭാര്യയെ കുറിച്ച് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

372

സംവിധായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. മലയാളത്തിലെ നിറസാന്നിധ്യമായ ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ മാത്രം ഒതുങ്ങി നില്ക്കാതെ സിനിമാ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ധ്യാനിനു കഴിഞ്ഞു. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

ഇപ്പോഴിതാ തന്റെ ഭാര്യ അർപ്പിതയെ കുറിച്ചുള്ള ധ്യാനിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാൻ മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ തുറന്ന് പറച്ചിൽ. അർപ്പിതയെ കുറിച്ചുള്ള ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ എല്ലാ കുറ്റങ്ങളും, കുറവുകളും അറിയുന്ന ആളായിരുന്നു അർപ്പിത. എന്നെ ഒന്ന്, രണ്ട് സന്ദർഭങ്ങളിൽ അവൾ പൊക്കിയിട്ടും ഉണ്ട്. ചില വ്യത്തിക്കെട്ടവന്മാരെ പെൺകുട്ടികളെ ഭയങ്കര ഇഷ്്ടമായിരിക്കും എന്ന് ഞാൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെ വിട്ട് പോവാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും അവൾ പോയിട്ടില്ല.

Advertisements

Also Read
ദിവസം ആരംഭിക്കുന്നത് ആ സംഭാഷണങ്ങളിലൂടെയാണ്, ആ ശബ്ദത്തിലൂടെയാണ്; ഇനിയതില്ല; ഇന്നസെന്റിനെ അനുസ്മരിച്ച് വികാര നിർഭരമായ കുറിപ്പുമായി സംവിധായകൻ സത്യൻ അന്തിക്കാട്

ആദ്യം ഞങ്ങൾ വിചാരിച്ചത് നല്ല സുഹൃത്തുക്കളായി പോകാം എന്നാണ്. വിവാഹം വരെ ഞങ്ങളുടെ ബന്ധം എത്തുമോ എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഞങ്ങൾക്കില്ലായിരുന്നു. ഞങ്ങൾ വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നത് തന്നെ 2015 ന് ശേഷമാണ്. എന്റെ അമ്മയുമായി അർപ്പിത നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. അങ്ങനെ അമ്മയാണ് അർപ്പിതയുമായുള്ള വിവാഹ കാര്യം എന്നോട് പറയുന്നത്. അവരുടെ വീട്ടിൽ പോയതും, പെണ്ണ് അന്വേഷിച്ചതും എല്ലാം അച്ഛനും അമ്മയും ചേർന്നാണ്.

അർപ്പിതയുടെ ജാതിയോ, മതമോ ഒന്നും ചർച്ച ചെയ്തിട്ടില്ല. അതൊരു വിഷയവും അല്ലായിരുന്നു. അമ്മ അച്ഛനോട് ധ്യാനിന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് മാത്രമാണ് പറഞ്ഞത്. തുടർന്ന് ഇരു വീട്ടുക്കാരുടെയും സമ്മതത്തോടെ 2017 ൽ ഞങ്ങൾ വിവാഹിതരാവുകയായിരുന്നു. നീ കഴിഞ്ഞിട്ടേ ബാക്കി എന്തും എനിക്കുള്ളു എന്ന് അർപ്പിതയോട് പറയുമ്പോൾ അത് കഴിഞ്ഞിട്ട് ആളുണ്ടോ എന്നാണ് അവൾ തിരിച്ച് ചോദിക്കാറുള്ളത്.

Also Read
മീനയോട് കടുത്ത പൊസസീവിനെസ്സ് ആണ്; രജനികാന്ത് അല്ലാതെ ആരും കൂടെ അഭിനയിക്കുന്നത് പോലും ഇഷ്ടമല്ല; തുറന്നുപറഞ്ഞ് നടൻ പ്രസന്ന

ഇരുവർക്കും ഒരു മകളുണ്ട്. മകളെ കുറിച്ചും ധ്യാൻ അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. അതേസമയം നിരവധി ചിത്രങ്ങളുടെ പണിപ്പുരയിലാണ് ധ്യാനിപ്പോൾ. കുടുംബവുമായി യാത്രപ്പോകാനും മറ്റും സമയം കണ്ടെത്തുന്ന വ്യക്തി കൂടിയാണ് ധ്യാൻ. അച്ഛന്റെയും, അമ്മയുടെയും ചേട്ടന്റെയും കഥകളാണ് ധ്യാൻ പലപ്പോഴായി അഭിമുഖങ്ങളിൽ പങ്ക് വെക്കാറുള്ളത്. അമ്മയുടെ പരാതിയെ തുടർന്ന് ഇനി അമ്മയുടെ കഥകൾ പറയില്ലെന്ന് ധ്യാൻ അടുത്തിടെയാണ് വ്യക്തമാക്കിയത്.

Advertisement